സ്ഥിര നിക്ഷേപങ്ങൾ സുരക്ഷിതമായ നിക്ഷേപ ഓപ്ഷനാണ്. സ്ഥിരമായ പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് പ്രത്യേക പലിശ നിരക്കും സ്ഥിര നിക്ഷേപത്തിലൂടെ ഉറപ്പാക്കാം. ബാങ്കുകളും കാലാവധിയും അനുസരിച്ച് പലിശ നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് രാജ്യത്തെ മുൻനിര ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ പലിശ നിരക്കുകൾ വിലയിരുത്തുന്നത് വളരെ പ്രധാനമാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സാധാരണ ഉപഭോക്താക്കൾക്ക് ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.5 ശതമാനം മുതൽ 7 ശതമാനം വരെ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 7.5 ശതമാനം വരെയും പലിശ ലഭിക്കും. ഈ നിരക്കുകൾ 2023 ഡിസംബർ 27 മുതൽ പ്രാബല്യത്തിലുണ്ട്.

ആക്സിസ് ബാങ്ക്
3.50 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശയാണ് സ്ഥിര നിക്ഷേപത്തിന് ആക്സിസ് ബാങ്ക് നൽകുന്നത്. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെയാണ് കാലാവധി. അതേ സമയം മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 3.50 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഈ നിരക്കുകൾ 2023 ഡിസംബർ 26 മുതൽ പ്രാബല്യത്തിലുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 3 ശതമാനം മുതൽ 7.20 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപങ്ങൾക്ക് 3.5 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ ലഭിക്കും. ഈ നിരക്കുകൾ 2023 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിലുണ്ട്.
ഐസിഐസിഐ ബാങ്ക്
ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് സാധാരണ ഉപഭോക്താക്കൾക്ക് 3 ശതമാനം മുതൽ 7.1 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.5 ശതമാനം മുതൽ 7.65 ശതമാനം വരെയും പലിശ നിരക്ക് ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2023 ഒക്ടോബർ 16 മുതൽ പ്രാബല്യത്തിലുണ്ട്.
ബാങ്ക് ഓഫ് ബറോഡ
സ്ഥിര നിക്ഷേങ്ങളുടെ പലിശ 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിന് പൊതുജനങ്ങൾക്ക് 4.45 ശതമാനം മുതൽ 7.25 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4.75 ശതമാനം മുതൽ 7.75 ശതമാനം വരെയുമാണ് ബാങ്ക് ഓഫ് ബറോഡ നൽകുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.5 ശതമാനം മുതൽ 7.2 ശതമാനം വരെ പലിശ പഞ്ചാബ് നാഷണൽ ബാങ്ക് സാധാരണ പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്നു. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ ലഭിക്കും. സൂപ്പർ സീനിയർമാർക്ക് 4.3 മുതൽ മുതൽ 8.05 ശതമാനം വരെയും പലിശ പഞ്ചാബ് നാഷണൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2024 ജനുവരി 8 മുതൽ പ്രാബല്യത്തിലുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്ക് സാധാരണ പൗരന്മാർക്ക് 2.75 ശതമാനം മുതൽ 7.25 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.25 ശതമാനം മുതൽ 7.80 ശതമാനംവരെയും പലിശ നൽകുന്നു. 2024 ജനുവരി 4 മുതൽ ഈ പലിശ നിരക്ക് പ്രാബല്യത്തിലുണ്ട്.
ഐഡിബിഐ ബാങ്ക്
ഐഡിബിഐ ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 3% മുതൽ 7% വരെ (പ്രത്യേക ഉത്സവ നിക്ഷേപം ഒഴികെ) സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.50% വരെ പലിശ ലഭിക്കും. 2024 ജനുവരി 17 മുതൽ നിരക്കുകൾ പ്രാബല്യത്തിലാണ്. കയ്യിൽ കുറച്ചധികം പണമുണ്ടെങ്കിൽ കൂടുതൽ അധ്വാനിക്കാതെ സാമ്പത്തിക നേട്ടമുണ്ടാക്കൻ സ്ഥിര നിക്ഷേപം നടത്തിയാൽ മതി എന്ന് സാരം. പക്ഷെ അതിന് മുൻപ് സാമ്പത്തിക ലക്ഷ്യത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കണം എന്ന് മാത്രം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications