പൊതുസ്ഥലങ്ങളിലെ ചാർജിംഗ് സ്‌റ്റേഷനുകളിൽ നിന്ന് മൊബൈൽ ചാർജ്ജ് ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇങ്ങനെ പൊതു ചാർജിംഗ് സ്റ്റേഷനുകളിലെ യുഎസ്‌ബി വഴി ഫോൺ ചാർജുചെയ്യുമ്പോൾ ജാഗ്രത പുലർത്തണമെന്ന് സേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. നിങ്ങളുടെ ഫോണിൽ നിന്ന് പ്രധാനപ്പെട്ടതും സെൻസിറ്റീവുമായ ഡാറ്റ കവർന്നെടുക്കാൻ തട്ടിപ്പുകാർക്ക് ഇതിലൂടെ അവസരം ലഭിക്കും. ഇത്തരം സ്ഥലങ്ങളിലെ യുഎസ്‌ബി പോർട്ടലുകൾ ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ സ്‌മാർട്ട് ഫോണുകളിലേക്ക് മാൽവെയറുകൾ കയറാനുള്ള സാധ്യതകൾ കൂടുതലാണ്. അത് ഉപയോഗിച്ച് ഹാക്കർമാർക്ക് നിങ്ങളുടെ ഫോണുകൾ ഹാക്ക് ചെയ്യാൻ സാധിക്കുമെന്നും എസ്‌ബിഐ മുന്നറിയിപ്പ് നൽകി.
ജ്യൂസ് ജാക്കിംഗ്
ഹാക്കർമാർക്ക് സ്വന്തം ഫോണുകളിൽ നിന്ന് അല്ലെങ്കിൽ ലാപ്‌ടോപ്പുകളിൽ നിന്ന് യുഎസ്‌ബി പോർട്ട് വഴി ചാർജിംഗ് സ്‌റ്റേഷനുകളിലെ ഹാർഡ്‌വെയറുകളിലേക്ക് മാൽവെയർ പ്രോഗ്രാമുകൾ അയയ്‌ക്കാൻ സാധിക്കും. അതിലൂടെ ഈ സ്‌റ്റേഷനുകളിൽ യുഎസ്‌ബി വഴി കണക്‌റ്റു ചെയ്യുന്ന സ്‌മാർട്ട്ഫോണുകളിലേക്ക് മൽവെയറുകൾ കടക്കുന്നു. ഇതിലൂടെ നിങ്ങളുടെ ഫോണുകളിൽ നിന്ന് ഹാക്കർമാർക്ക് പാസ്‌വേഡ് ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്താൻ കഴിയും. കൂടാതെ യുഎസ്ബി കേബിളിന്റെ അവസാന ഭാഗം ഹാക്കുചെയ്യുന്ന ഹാക്കർമാരുമുണ്ട്. ഇങ്ങനെ ഹാക്ക്‌ചെയ്‌ത ശേഷം അത് ചാർജിംഗ് ഡോക്കിലേക്ക് പ്ലഗിൻ ചെയ്ത് വയ്ക്കുന്നു. ചാർജിംഗിന് വരുന്ന ആളുകൾ സ്വന്തം യുഎസ്ബി കേബിൾ ഉപയോഗിക്കുന്നതിന് പകരം ഹാക്കറിന്റെ കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ മാൽവെയറുകൾ സ്മാർട്ട്ഫോണുകളിലേക്ക് പ്രവേശിക്കുന്നു.

ജ്യൂസ് ജാക്കിംഗിൽ നിന്ന് ഫോൺ സംരക്ഷിക്കുന്നതിനുള്ള ടിപ്പുകൾ-
1. എപ്പോഴും നിങ്ങളുടെ തന്നെ ചാർജിംഗ് കേബിളുകൾ കൈയിൽ കരുതുക
2. ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് നേരിട്ട് ചാർജ് ചെയ്യുക
3. യാത്രകളിൽ ചാർജ്ജ് ചെയ്യാനായി എസി അഡാപ്റ്റർ ഉള്ള ചാർജറോ ഡാറ്റ കൈമാറ്റം ചെയ്യുന്നത് തടയുന്ന യുഎസ്‌ബി കേബിളോ ഉപയോഗിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
