വിമാനത്തില്‍ മധ്യ സീറ്റിലും യാത്രക്കാരെ അനുവദിക്കാം; സുപ്രീംകോടതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏവിയേഷൻ റെഗുലേറ്റർ പുറപ്പെടുവിച്ച കൊറോണ വൈറസിനെതിരെയുള്ള ആരോഗ്യ, സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നിടത്തോളം വിമാനങ്ങളുടെ മധ്യ സീറ്റ് ഒഴിച്ചിടേണ്ടതില്ലെന്ന് സുപ്രീംകോടതി. ആഭ്യന്തര, അന്തർ‌ദ്ദേശീയ വിമാനങ്ങൾ‌ക്ക് ഈ വിധി ബാധകമാണ്. മധ്യ സീറ്റ് ഒഴിഞ്ഞു കിടക്കാതെ തന്നെ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെയ്‌ക്കുകയായിരുന്നു. എല്ലാ വിമാന കമ്പനികൾക്കും നടുവിലെ സീറ്റുകളിൽ കൂടി യാത്രക്കാരെ അനുവദിക്കാൻ ബോംബെ ഹൈക്കോടതി അനുമതി നൽകിയിരുന്നുവെങ്കിലും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മധ്യ സീറ്റിൽ കൂടി യാത്രക്കാരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട വിമാനക്കമ്പനികൾക്ക് ആശ്വാസം നൽകുന്നതാണ് സുപ്രീംകോടതിയുടെ പുതിയ വിധി.

 

നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന ഡിജിസിഎ മാർഗനിർദ്ദേശം വന്ദേഭാരത് ദൗത്യത്തിലേർപ്പെട്ട എയർ ഇന്ത്യ വിമാനങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എയർ ഇന്ത്യ പൈലറ്റായ ദേവേൻ യോഗേഷ് കനാനിയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ മാർഗനിദ്ദേശം അസാധുവാണെന്ന് എയർ ഇന്ത്യ കോടതിയെ അറിയിക്കുകയായിരുന്നു. നടുവിലെ സീറ്റ് അനുവദിക്കുന്നത് നിർത്തലാക്കണമെന്ന് ബോംബെ ഹൈക്കോടതി ഒരു ഇടക്കാല ഇത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ മധ്യ സീറ്റ് ഒഴിഞ്ഞുകിടക്കാതെ വിമാനങ്ങൾ സർവീസ് നടത്താൻ അനുവദിച്ചുകൊണ്ട് ജൂൺ 15-നാണ് ബോംബെ ഹൈക്കോടതി ഉത്തരവ് ഇറക്കുന്നത്. ഈ വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്.

 
വിമാനത്തില്‍ മധ്യ സീറ്റിലും യാത്രക്കാരെ അനുവദിക്കാം; സുപ്രീംകോടതി

പുത്തന്‍ കാര്‍ വായ്പയോ ഉപയോഗിച്ച കാര്‍ വായ്പയോ? ഏതാണ് നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്?പുത്തന്‍ കാര്‍ വായ്പയോ ഉപയോഗിച്ച കാര്‍ വായ്പയോ? ഏതാണ് നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്?

വിമാനത്തില്‍ മധ്യത്തിലെ സീറ്റ് കഴിയുന്നത്ര ഒഴിഞ്ഞു കിടക്കുന്ന രീതിയില്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് രാജ്യത്തെ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ വിമാന ടിക്കറ്റിന്റെ നിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ ഇത് സാധ്യമല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. യാത്രക്കാരുടെ എണ്ണം കൂടുന്നത് കാരണം മധ്യ സീറ്റില്‍ യാത്ര അനുവദിച്ചാല്‍ ഫെയ്‌സ് മാസ്‌കിനും ഷീല്‍ഡിനും പുറമേ കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം അംഗീകരിച്ച റാപ്പ് എറൗണ്ട് ഗൗണ്‍ കൂടി വിമാനക്കമ്പനികൾ‌ നൽകേണ്ടതുണ്ടെന്ന് ഡി‌ജി‌സി‌എയുടെ മെയ് 31-ലെ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശത്തുനിന്ന് സർവീസ് നടത്തുന്ന വിമാനങ്ങളിൽ ജൂൺ ആറ് വരെ മുഴുവൻ സീറ്റിലും യാത്രക്കാരെ കൊണ്ടുവരാൻ എയർ ഇന്ത്യയ്ക്ക് സുപ്രീംകോടതി നേരത്തെ അനുവദി നൽകിയിരുന്നു. നടുവിലെ സീറ്റ് ഉൾപ്പെടെ യാത്രക്കാർക്ക് ഉപയോഗിക്കാമെന്ന തരത്തിലായിരുന്നു അന്ന് അനുമതി നൽകിയത്.

Read more about: flight india coronavirus
English summary

sc says passengers can also be allowed in the middle seat of the flight | വിമാനത്തില്‍ മധ്യ സീറ്റിലും യാത്രക്കാരെ അനുവദിക്കാം; സുപ്രീംകോടതി

sc says passengers can also be allowed in the middle seat of the flight
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X