മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും ജനകീയമായ രണ്ട് നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന സീനിയർ സിറ്റിസൺ സേവിംഗ് സ്കീമും (എസ്‌സിഎസ്എസ്) ബാങ്ക് സ്ഥിര നിക്ഷേപങ്ങളും (എഫ്‌ഡി). രണ്ട് പദ്ധതികളുടേയും പലിശ നിരക്കുകൾ താരതമ്യം ചെയ്യാം.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം
മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര വരുമാനം നേടുന്നതിനുള്ള ഏറ്റവും അനുയോജ്യമായൊരു മാര്‍ഗമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. 30 ലക്ഷം രൂപ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കാം. മുതിര്‍ന്ന പൗരന്മാരായ ദമ്പതിമാര്‍ക്ക് ജോയിന്റ് അക്കൗണ്ട് ആരംഭിച്ച് 60 വക്ഷം രൂപ വരെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കാം. 1,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ കാലാവധി 5 വർഷമാണ്. 3 വര്‍ഷത്തേക്ക് കാലാവധി ഉയര്‍ത്താം.

8.20 ശതമാനമാണ് പലിശ നിരക്ക്. നിക്ഷേപകർക്ക് മാർച്ച് 31, ജൂൺ 30, സെപ്റ്റംബർ 30, ഡിസംബർ 31 തീയിതകളിലാണ് പലിശ ലഭിക്കുക. പലിശ സേവിംഗ്സ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് ലഭിക്കുന്ന പദ്ധതിയാണ്. 1.5 ലക്ഷം രൂപ ഇളവ് ലഭിക്കും. പലിശ വരുമാനത്തിന് നികുതി നൽകണം. സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കും പരിശോധിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 4% മുതൽ 7.50% വരെ പലിശ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. 5 വർഷത്തെ കാലാവധിയിൽ ബാങ്ക് 7.25% പലിശ വാഗ്ദാനം ചെയ്യുന്നു.
കാനറ ബാങ്ക്
കനറാ ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 3.50% മുതൽ 7.75% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 5 വർഷത്തെ കാലാവധിക്ക് 7.30% പലിശ നേടാം.
പഞ്ചാബ് നാഷണൽ ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 4% മുതൽ 7.75% വരെ പലിശ പഞ്ചാബ് നാഷണൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. സൂപ്പർ സീനിയർ പൗരന്മാർക്ക്, ഇത് 4.30% മുതൽ 8.05% വരെയാണ്. 5 വർഷത്തെ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് 7 ശതമാനവും സൂപ്പർ സീനിയർ പൗരന്മാർക്ക് 7.30 ശതമാനവും പലിശ നേടാം.
എച്ച്ഡിഎഫ്സി ബാങ്ക്
സീനിയർ സിറ്റിസൺ കെയർ പദ്ധതി ഉൾപ്പെടെ 4 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശയാണ് എച്ച്ഡിഎഫ്സി ബാങ്ക് മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. 5 വർഷത്തെ കാലാവധിയിൽ ബാങ്ക് 7.50% വാഗ്ദാനം ചെയ്യുന്നു.
ഐസിഐസിഐ ബാങ്ക്
ഗോൾഡൻ ഇയേഴ്സ് എഫ്ഡി ഉൾപ്പെടെ 3.50% മുതൽ 7.65% പലിശയാണ് മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപത്തിന് ഐസിഐസിഐ ബാങ്ക് നൽകുന്നത്. 5 വർഷത്തെ കാലാവധിയിൽ ബാങ്ക് 7.50% വാഗ്ദാനം ചെയ്യുന്നു.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ നിരക്ക് സ്ഥിര നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നു. 5 വർഷം മുതൽ 10 വർഷം വരെയുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.75% പലിശ നേടാം. മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശയേക്കാൾ കൂടുതൽ പലിശ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം നൽകുന്നുണ്ട് എന്നാണ് മുകളിൽ സൂചിപ്പിച്ച പലിശ നിരക്കുകൾ താരതമ്യം ചെയ്യുമ്പോൾ മനസ്സിലാകുന്നത്. എന്നിരുന്നാലും നിക്ഷേപത്തിന് ഏത് മാർഗം സ്വീകരിക്കണമെന്നത് നിക്ഷേപകന്റെ മാത്രം തീരുമാനമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
