രണ്ടാംഘട്ട 100 ദിന പരിപാടി; 4300 കോടിയുടെ 646 പദ്ധതികൾ, 50,000പേർക്ക് തൊഴിൽ

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് മൂലമുണ്ടായ മാന്ദ്യം മറികടക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ 100 ദിന പരിപാടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ രണ്ടാംഘട്ടം നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. 5,700 കോടി രൂപയുടെ 5,526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4,300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. രണ്ടാം ഘട്ടത്തില്‍ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് സർക്കാർ അറിയിച്ചു.

രണ്ടാംഘട്ട 100 ദിന പരിപാടി; 4300 കോടിയുടെ 646 പദ്ധതികൾ, 50,000പേർക്ക് തൊഴിൽ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി ബാധ്യത തീര്‍ത്ത് 146 കോടി രൂപ മുടക്കി കേരള സര്‍ക്കാര്‍ ഏറ്റെടുക്കും. പാലക്കാട് പ്രതിരോധ പാര്‍ക്ക് അടക്കം ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31ന് മുമ്പ് നടത്തും. അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട 250 രൂപ മാര്‍ക്കറ്റു വില വരുന്ന 5 ഇനം മരുന്നുകള്‍ ഗുണമേന്മ ഉറപ്പാക്കി അഞ്ചിലൊന്നു വിലയ്ക്ക് കെഎസ്ഡിപിയില്‍ ഉല്‍പ്പാദനം ആരംഭിക്കും.

185 കോടി രൂപ മുതല്‍ മുടക്കില്‍ 9 പുതിയ സ്റ്റേഡിയങ്ങള്‍ക്ക് ശിലാസ്ഥാപനം നടത്തും.  കുടുംബശ്രീ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമില്‍ 15000 സംരംഭങ്ങള്‍ക്കു തുടക്കമാകും. 10,000 പട്ടയങ്ങള്‍ കൂടി 100 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യും. 16 വില്ലേജ് ഓഫീസുകള്‍കൂടി സ്മാര്‍ട്ടാക്കും. ഗെയില്‍ പൈപ്പ് ലൈന്‍ കൊച്ചി-മംഗലാപുരം റീച്ച് ജനുവരി മാസത്തിലും കൊച്ചി-പാലക്കാട് റീച്ച് ഫെബ്രുവരി മാസത്തിലും നടക്കും.

കെ-ഫോണ്‍ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും.
25 കോടി രൂപ ചെലവില്‍ നിര്‍മിച്ച 50 സ്‌കൂളുകളുടെയും 3 കോടി രൂപ ചെലവില്‍ നിര്‍മിച്ച 30 സ്‌കൂളുകളുടെയുമടക്കം 80 പുതിയ ആധുനിക സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തും. ലൈഫ് പദ്ധതി പ്രകാരം പുതിയ 15,000 വീടുകള്‍കൂടി മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കുകയും 35,000 ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്യും. ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് വീട് വയ്ക്കുന്നതിനായി 101 ഭവന സമുച്ചയങ്ങളാണ് ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തില്‍ ഏറ്റെടുക്കുന്നത്. ഇതില്‍ 5 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കും.

ഒന്നാം 100 ദിന പരിപാടിയില്‍ 122 പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചു. 100 ദിന പരിപാടിയില്‍ ആദ്യം പ്രഖ്യാപിക്കാത്ത പദ്ധതികളും പിന്നീട് വകുപ്പുകള്‍ ഉള്‍പ്പെടുത്തി. 1,16,440 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

എതിരാളികളെ ഞെട്ടിക്കാൻ രണ്ടും കൽപ്പിച്ച് ബജാജ്; മഹാരാഷ്ട്രയിൽ 650 കോടി ചെലവിൽ പുതിയ നിർമ്മാണ പ്ലാന്റ്എതിരാളികളെ ഞെട്ടിക്കാൻ രണ്ടും കൽപ്പിച്ച് ബജാജ്; മഹാരാഷ്ട്രയിൽ 650 കോടി ചെലവിൽ പുതിയ നിർമ്മാണ പ്ലാന്റ്

കൊറോണ വന്നാൽ എന്ത്? പോയാൽ എന്ത്? 2020ൽ ഏറ്റവും കൂടുതൽ കാശുണ്ടാക്കിയ ഇന്ത്യൻ കോടീശ്വരന്മാർകൊറോണ വന്നാൽ എന്ത്? പോയാൽ എന്ത്? 2020ൽ ഏറ്റവും കൂടുതൽ കാശുണ്ടാക്കിയ ഇന്ത്യൻ കോടീശ്വരന്മാർ

മുതിർന്ന പൗരന്മാരുടെ പ്രത്യേക എഫ്ഡി സ്കീമുകൾ ഈ മാസം അവസാനിക്കുംമുതിർന്ന പൗരന്മാരുടെ പ്രത്യേക എഫ്ഡി സ്കീമുകൾ ഈ മാസം അവസാനിക്കും

അംബാനി കുടുംബത്തിൽ പുതിയ അതിഥി, കൊച്ചുമകന്റെ പേര് വെളിപ്പെടുത്തി മുകേഷ് അംബാനിഅംബാനി കുടുംബത്തിൽ പുതിയ അതിഥി, കൊച്ചുമകന്റെ പേര് വെളിപ്പെടുത്തി മുകേഷ് അംബാനി

Read more about: ജോലി kerala
English summary

Second phase 100 day program; 646 projects worth Rs 4,300 crore and employment for 50,000 people | രണ്ടാംഘട്ട 100 ദിന പരിപാടി; 4300 കോടിയുടെ 646 പദ്ധതികൾ, 50,000പേർക്ക് തൊഴിൽ

Second phase 100 day program; 646 projects worth Rs 4,300 crore and employment for 50,000 people
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X