കൊവിഡ് 19ന് ശേഷമുള്ള രണ്ടാം ഘട്ട തൊഴിൽ വെട്ടിക്കുറവുകളിൽ 350 പേരെ കൂടി ഫുഡ് ഡെലിവറി ആപ്ലിക്കേഷൻ സ്വിഗ്ഗി പിരിച്ചുവിട്ടു. പുന:സംഘടനയ്ക്ക് കൂടുതൽ പദ്ധതികളൊന്നും തയ്യാറാക്കിയിട്ടെന്നും കമ്പനി അറിയിച്ചു. വിവിധ വിഭാഗങ്ങളിൽ 1100 ജീവനക്കാരെ വിട്ടയക്കുന്നതായി മെയ് മാസത്തിൽ സ്വിഗ്ഗി വ്യക്തമാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധിയ്ക്കിടെ വ്യവസായം ഇപ്പോഴും 50% വരെ വീണ്ടെടുത്തിട്ടുണ്ട്. എന്നിരുന്നാലും കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് 350 പേർക്കു കൂടി ജോലി നഷ്ടമാകുന്നത്.
പിരിച്ചുവിടൽ
മെയ് അവസാനത്തോടെ ആരംഭിച്ച പിരിച്ചുവിടൽ അവസാനിപ്പിക്കുകയാണ്. കൂടാതെ പുന:സംഘടനയ്ക്ക് പദ്ധതികളൊന്നുമില്ലെന്ന് സ്വിഗ്ഗി വ്യക്തമാക്കി. പിരിച്ചുവിടൽ പാക്കേജിൽ കാലാവധി അടിസ്ഥാനമാക്കി കുറഞ്ഞത് 3 മാസം മുതൽ 8 മാസം വരെയുള്ള ശമ്പളം ഉൾപ്പെടുന്നു. ചില ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഡിസംബർ 20 വരെ ആരോഗ്യ ഇൻഷുറൻസ്, സാങ്കേതികവും പ്രൊഫഷണൽതുമായ നൈപുണ്യ വികസനം, തൊഴിൽ പ്ലെയ്‌സ്‌മെന്റ്, കൗൺസിലിംഗ് സേവനങ്ങൾ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
കൊവിഡ് ആഘാതം
ഭക്ഷ്യ വിതരണ ബിസിനസിനെ നിലവിലെ സ്ഥിതി സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇത് ഹ്രസ്വകാലത്തേക്ക് കൂടി തുടരുമെന്നും സ്വിഗ്ഗി സ്ഥാപകനും സിഇഒയുമായ ശ്രീഹർഷ മജെറ്റി മെയ് മാസത്തിൽ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞിരുന്നു. കോവിഡ് 19 ന്റെ ആഘാതം മൂലം ഏതാനും മാസങ്ങൾക്ക് മുമ്പ് തൊഴിലാളികളിൽ 13% പേരെ പിരിച്ചുവിടുമെന്ന് എതിരാളിയായ സൊമാറ്റോയും നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡിമാൻഡ് കൂടുമോ?
ബെംഗളൂരു ആസ്ഥാനമായ സ്വിഗ്ഗിയുടെ പ്രധാന ഭക്ഷണ വിതരണ ബിസിനസിനെ സാരമായി ബാധിച്ചു. കാര്യങ്ങൾ സാധാരണ സ്ഥിതിയിലാകുമ്പോൾ കൊവിഡിന് ശേഷം ഡിജിറ്റൽ ബിസിനസുകൾക്ക് ഡിമാൻഡ് കൂടുമെന്നാണ് കരുതുന്നത്. എന്നാൽ അനിശ്ചിതത്വം എത്രകാലം നിലനിൽക്കുമെന്ന് ആർക്കും അറിയില്ലെന്ന് സ്വിഗ്ഗി സിഇഒ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം
ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് അനുസരിച്ച് ലോക്ക്ഡൗൺ സമയത്ത് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരുന്നു. ബിരിയാണിയാണ് ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത്. തൊട്ടുപിന്നാലെ ബട്ടർ നാനും മസാല ദോശയുമുണ്ട്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications