കൊറോണ വൈറസിനെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങൾ കാരണം സർവ്വീസുകളുടെ ഡിമാൻഡ് ഇടിഞ്ഞതിനെ തുടർന്ന് ഓൺലൈൻ ടാക്സി സേവന കമ്പനിയായ ഊബർ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഈ മാസം ആദ്യം പിരിച്ചുവിട്ട 3700 പേരെ കൂടാതെ രണ്ടാം ഘട്ട പിരിച്ചുവിടലിൽ 3000 പേർക്കാണ് ജോലി നഷ്ടപ്പെടുക. ഊബർ ടെക്നോളജീസ് ഇൻകോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദാര ഖോസ്രോഷാഹി തിങ്കളാഴ്ച ജീവനക്കാർക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഊബർ നഷ്ടത്തിൽ
വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളും മറ്റു രാജ്യങ്ങളിലും ഗതാഗതം നിർത്തി വച്ചത് ഊബറിന് വലിയ തിരിച്ചടിയായി. ഊബറിന്റെ വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും യുണൈറ്റഡ് സ്റ്റേറ്റ്സിൽനിന്നും കാനഡയിൽ നിന്നുമാണ് ലഭിക്കുന്നത്. അവിടെ മാർച്ച് പകുതിയോടെ തന്നെ ആളുകളോട് വീടുകളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടിരുന്നു. ഏപ്രിലിൽ ആഗോളതലത്തിൽ ട്രിപ്പുകൾ 80% കുറഞ്ഞുവെങ്കിലും സാവധാനം വീണ്ടെടുക്കുകയാണെന്ന് കമ്പനി അറിയിച്ചു.
ഓഫീസുകൾ അടച്ചുപൂട്ടും
അടുത്ത 12 മാസത്തിനുള്ളിൽ കമ്പനി സിംഗപ്പൂരിലെ ഓഫീസ് നിർത്തലാക്കുമെന്നും ഏഷ്യ-പസഫിക് മേഖലയിൽ മറ്റൊരു പുതിയ ഹബിലേക്ക് മാറുമെന്നും ദാര ഖോസ്രോഷാഹി പറഞ്ഞു. സാൻ ഫ്രാൻസിസ്കോയിലെ പിയർ 70 ലെ ഓഫീസ് ഉൾപ്പെടെ 45 ഓളം ഓഫീസുകളും ഊബർ അടയ്ക്കും. ഭക്ഷ്യ വിതരണ ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിനായി ഗ്രബ് ഹബ് ഇങ്കുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുന്ന കമ്പനി, നോൺ-കോർ ഇതര പദ്ധതികളിലെ നിക്ഷേപം കുറയ്ക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
സ്വിഗി പിരിച്ചുവിടൽ
കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് ഓൺലൈൻ ഭക്ഷണ വിൽപ്പനയിൽ പ്രതിസന്ധി രൂക്ഷമായതിനാൽ അടുത്ത ദിവസങ്ങളിൽ 1,100 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നഗരങ്ങളിലെയും ഹെഡ് ഓഫീസിലെയും 1,100 ജീവനക്കാരോടാണ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സൊമാറ്റോ പിരിച്ചുവിടൽ
പ്രതിസന്ധി ബിസിനസിനെ സാരമായി ബാധിച്ചതിനാല്‍, 520 പേര്‍ അല്ലെങ്കില്‍ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നും ബാക്കിയുള്ളവരില്‍ 50 ശതമാനം വരെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ അറിയിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ജീവനക്കാരെ സൊമാറ്റോ പിരിച്ചുവിടുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
