ഇന്ന് നവംബർ 14 ശിശുദിനം. രാജ്യവ്യാപകമായി ശിശുദിനം ആചരിക്കുന്നു. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മാതാപിതാക്കളും ജീവിക്കുന്നത്. അവർ ആഗ്രഹിക്കുന്നത് മാത്രം ചെയ്യുന്നതല്ല, അവരുടെ നാളേക്കായി ചിലത് കരുതി വെക്കുന്നതും സ്നേഹമാണ്. കുട്ടികൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുവാൻ നിരവധി നിക്ഷേപങ്ങളുണ്ട്. വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ അവരുടെ ഭാവിയിലേക്കുള്ള എല്ലാ ആവശ്യങ്ങൾക്കും ഈ നിക്ഷേപങ്ങളിലൂടെ പൂർത്തീകരിക്കാനാവും.
ദീർഘകാലത്തേക്കുള്ള ഇത്തരം നിക്ഷേപങ്ങൾ അവർക്ക് സാമ്പത്തിക സ്വാതന്ത്യം നൽകാനും ഒപ്പം സമ്പാദ്യ ശീലം വർദ്ധിപ്പിക്കാനും ഇടയാക്കുന്നു. മാത്രമല്ല കുട്ടികൾക്ക് സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ അറിവ് വരാനും ഇത് കാരണമാവും. അത്തരത്തിൽ ഈ ശിശുദിനത്തിൽ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്ന ചില സർക്കാർ സ്കീമുകളും മറ്റു ചില നിക്ഷേപ പദ്ധതികളും ഏതെല്ലാമെന്ന് നോക്കാം.
1. പ്രായപൂർത്തിയാകാത്തവർക്കുള്ള പി.പി.എഫ്
18 വയസ്സ് പൂർത്തിയാകാത്തവർക്കും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്) അക്കൗണ്ട് തുറക്കാം. കുട്ടികളുടെ ഭാവി ആവശ്യങ്ങൾക്ക് ദീർഘകാല സേവിംഗ്സ് കോർപ്പസ് ലഭിക്കുന്ന നിക്ഷേപ മാർഗമാണിത്. എന്നാൽ പി.പി.എഫിൽ സ്ഥിരമായി നിക്ഷേപിച്ചാൽ മാത്രമേ ആകർഷകമായ റിട്ടേൺ ലഭിക്കുള്ളൂ. 15 വർഷത്തെ ലോക്ക്-ഇൻ കാലയളവ്, നികുതി ആനുകൂല്യങ്ങൾ, കൂട്ടുപലിശ തുടങ്ങിയ സവിശേഷതകളും ഈ പി.പി.എഫ് അക്കൗണ്ടിനുണ്ട്. കുട്ടിയുടെ പി.പി.എഫിലേക്ക് ഏത്ര രൂപ വേണമെങ്കിലും മാതാപിതാക്കൾക്ക് നിക്ഷേപിക്കാം.

2. ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ
മാതാപിതാക്കൾക്ക് കുട്ടികൾക്കായി ബാങ്കിൽ എഫ്.ഡി തുറക്കാം. അത് അവരുടെ പേരിൽ തന്നെ തുടങ്ങാം. ഇതിൽ പല സ്കീമുകളും ഉയർന്ന പലിശ നിരക്കിൽ റിട്ടേണുകളും നൽകുന്നു. കുട്ടികളെ മാത്രം ലക്ഷ്യം വെച്ചുള്ള എഫ്.ഡികളും നിലവിലുണ്ട്. PNB ബാലിക ശിക്ഷാ സ്കീം, PNB ഉത്തം നോൺ-കോളബിൾ ടേം ഡെപ്പോസിറ്റ് സ്കീം, യെസ് ബാങ്ക് ചൈൽഡ് ഫിക്സഡ് ഡിപ്പോസിറ്റ്, എസ്.ബി.ഐ എഫ്.ഡി ഫോർ ചൈൽഡ് എന്നിവയാണ് അത്തരം നിക്ഷേപങ്ങൾ.
3. എൻ.പി.എസ് വാത്സല്യ
രാജ്യത്തെ പ്രായപൂർത്തിയാകാത്തവർക്കായി ഇന്ത്യൻ ഗവൺമെൻ്റ് ഈയിടെ ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം വാത്സല്യ ( എൻ.പി.എസ് വാത്സല്യ). പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ) നിയന്ത്രിക്കുന്ന ഒരു പദ്ധതിയാണിത്. കുട്ടിയുടെ സാമ്പത്തിക സുരക്ഷക്കൊപ്പം റിട്ടയർമെന്റ് കാലം വരെ പ്ലാൻ ചെയ്യാം. പ്രതിമാസം കുറഞ്ഞത് 1,000 രൂപ വരെ മാതാപിതാക്കൾക്ക് എൻ.പി.എസ് വാത്സല്യയിൽ നിക്ഷേപിക്കാം.
4. സുകന്യ സമൃദ്ധി യോജന
മാതാപിതാക്കൾക്ക് അവരുടെ പെൺമക്കൾക്ക് വേണ്ടി തുറക്കാവുന്ന ഗവൺമെൻ്റ് പിന്തുണയുള്ള ഒരു സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (SSY). പലിശയക്കും, പ്രതിമാസ മെച്യൂരിറ്റി തുകകൾക്കും നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഒപ്പം ആകർഷകമായ പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. 250 മുതൽ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപം ആരംഭിക്കാം. പെൺകുട്ടിക്ക് 10 വയസ്സ് തികയുന്നതിന് മുമ്പ് അക്കൗണ്ട് തുറന്നിരിക്കണം.
5. കുട്ടികൾക്കുള്ള ആർ.ഡി
സ്ഥിരനിക്ഷേപങ്ങൾ പോലെ ബാങ്കുകൾ കുട്ടികൾക്കായി ആർ.ഡി നിക്ഷേപങ്ങളും ഉറപ്പാക്കുന്നുണ്ട്. ഇത് പൊതുവേ ചെറിയ നിക്ഷേപ തുകകളും താരതമ്യേന ഉയർന്ന പലിശനിരക്കും നൽകും. കുട്ടികളുടെ സുരക്ഷിത ഭാവിക്കായി ആർ.ഡിയിൽ നിക്ഷേപിക്കാം.
6. മ്യൂച്വൽ ഫണ്ടുകൾ
കുട്ടികളുടെ സേവിംഗ്സിനായി നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. മ്യൂച്വൽ ഫണ്ടുകൾ സ്റ്റോക്ക് മാർക്കറ്റുകളിലെ നിക്ഷേപത്തിന് സുരക്ഷിതമായ ഒരു ഓപ്ഷനാണ്. സ്റ്റോക്കുകൾക്ക് കുറഞ്ഞ അപകടസാധ്യതകളും പരമ്പരാഗത നിക്ഷേപ ഉപകരണങ്ങളേക്കാൾ ഉയർന്ന വരുമാനവും. മാത്രമല്ല കുറഞ്ഞ റിസ്കുള്ള സ്റ്റോക്കുകൾ വാങ്ങിയാൽ ഉയർന്ന റിട്ടേണും ഉറപ്പാണ്. കുട്ടികൾക്ക് ഉയർന്ന വരുമാനം നേടാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications