വിരമിക്കലിന് ശേഷം സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് പരിഗണിക്കാൻ സാധിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ ഇന്ന് വിപണിയിലുണ്ട്. സ്ഥിര നിക്ഷേപം, മ്യൂച്വൽ ഫണ്ട്, പിപിഎഫ് തുടങ്ങി പദ്ധതികളുടെ പട്ടിക നീണ്ട് പോകും. എന്നാൽ ഇവയിൽ നിന്നെല്ലാം സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം വേറിട്ട് നിൽക്കുന്നു. 8.2 ശതമാനം പലിശ, നിക്ഷേപ സുരക്ഷ തുടങ്ങി നിരവധി നേട്ടങ്ങൾ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിനുണ്ട്. നമുക്ക് വിശദമായി പരിശോധിക്കാം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഒരു നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം. 60 വയസിനു മുകളിലുള്ള ആർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. 55നും 60നും ഇടയിൽ പ്രായമുള്ള വോളണ്ടറി റിട്ടയർമെന്റ് (വി.ആർ.എസ്) എടുത്ത വ്യക്തികൾക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാം. ഇനി നിങ്ങൾ പ്രതിരോധ സേവനങ്ങളിൽ നിന്ന് വിരമിച്ച വ്യക്തിയാണെങ്കിൽ 50 വയസിൽ തന്നെ നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാൻ സാധിക്കും.
പലിശ നിരക്ക്
കുറഞ്ഞത് 1,000 രൂപയിൽ നിങ്ങൾക്ക് എസ്.സി.എസ്.എസിൽ നിക്ഷേപം തുടങ്ങാൻ സാധിക്കും. പരമാവധി നിക്ഷേപ പരിധി 30 ലക്ഷം രൂപയാണ്. 1,000 രൂപയുടെ ഗുണിതങ്ങളായാണ് പദ്ധതിയിൽ നിക്ഷേപിക്കേണ്ടത്. പദ്ധതി 8.2 ശതമാനം വാർഷിക പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് മറ്റ് സേവിംഗ്സ് പദ്ധതികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

കാലാവധി
5 വർഷമാണ് നിക്ഷേപ കാലാവധി. കാലാവധി പൂർത്തിയാകുമ്പോൾ 3 വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനുമുണ്ട്. അതേസമയം പദ്ധതിയിൽ അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷം നിക്ഷേപകർക്ക് പണം പിൻവലിക്കാം. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിനകം അക്കൗണ്ട് ക്ലോസ് ചെയ്താൽ പലിശ ലഭിക്കില്ല. അടച്ച പണം മാത്രം തിരികെ നൽകും.
നികുതി ആനുകൂല്യങ്ങൾ
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിൽ നിക്ഷേപിക്കുന്നവർക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഇതനുസരിച്ച് നിക്ഷേപകർക്ക് 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും.

പ്രതിമാസം 20,000 രൂപ വരുമാനം
ഒരു വ്യക്തി എസ്‌സിഎസ്എസ് അക്കൗണ്ടിൽ 30 ലക്ഷം രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. 8.20 ശതമാനം പലിശ കണക്കാക്കുമ്പോൾ ഒരു വർഷം 2.46 ലക്ഷം രൂപ പലിശയായി ലഭിക്കും. അതായത് പ്രതിമാസം 20,500 രൂപ നേടാൻ സാധിക്കുമെന്ന് സാരം.
അക്കൗണ്ടുകൾ ട്രാൻസ്ഫർ ചെയ്യാം
നിക്ഷേപകൻ മറ്റൊരിടത്തേക്ക് താമസം മാറുകയാണെങ്കിൽ, അവർക്ക് ഏറ്റവും അടുത്തുള്ള ബാങ്ക് ബ്രാഞ്ചിലേക്കോ പോസ്റ്റ് ഓഫീസ് ബ്രാഞ്ചിലേക്കോ അക്കൗണ്ട് എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യാനാകും.
റിട്ടയർമെൻ്റിന് ശേഷം സുരക്ഷിതവും ലാഭകരവുമായ നിക്ഷേപത്തിനുള്ള മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ഈ സ്കീം നിക്ഷേപകർക്ക് ഉയർന്ന പലിശനിരക്ക് നൽകുന്നു മാത്രമല്ല അവരുടെ പണം സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ, റിട്ടയർമെൻ്റിന് ശേഷം സ്ഥിരമായ വരുമാനം ആസൂത്രണം ചെയ്യുന്നവർക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
