ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ ആഴ്ച ശക്തമായ ഇടിവ് രേഖപ്പെടുത്തി.പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഉയരുന്ന ഊര്‍ജ്ജവിലയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു.

ഹോര്‍മൂസ് സ്തംഭനം തുടരുമെന്ന ഇറാന് പരമോന്നത നേതാവ് അലി ഖമേനിയുടെ പ്രസ്താവനയും രൂപയുടെ മൂല്യമിടിവും വിദേശനിക്ഷേകരുടെ പിന്മാറ്റവും സ്ഥിതി വഷളാക്കി.
സെന്‍സെക്സ് 4,354.98 പോയിന്റ് (5.52%) ഇടിഞ്ഞ് 74,563.92 ലെവലിലും, നിഫ്റ്റി 50 1,299.35 പോയിന്റ് (5.31%) ഇടിഞ്ഞ് 23,151.10 ലെവലിലുമാണ് ആഴ്ച അവസാനിപ്പിച്ചത്. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ പ്രതിവാര ഇടിവാണിത്.
വിപണിയുടെ ദിശ
വിനോദ് നായര്‍ (ഹെഡ് ഓഫ് റിസര്‍ച്ച്, ജിയോജിത്ത്) പറയുന്നതനുസരിച്ച് പശ്ചിമേഷ്യയും ക്രൂഡ് ഓയിലും വരും ആഴ്ചയും വിപണിയുടെ ഗതി നിര്‍ണ്ണയിക്കും. എണ്ണവില ഉയരുന്നത് വിലക്കയറ്റത്തിന് കാരണമാകുകയും കോര്‍പറേറ്റ് ലാഭത്തേയും കറന്റ് അക്കൗണ്ട് ബാലന്‍സിനേയും ബാധിക്കും.
ശക്തമായ ഡോളറും ഉയര്‍ന്ന യുഎസ് ബോണ്ട് യീല്‍ഡും വിദേശ സ്ഥാപന നിക്ഷേപകരെ (FII) ആകര്‍ഷിക്കുമ്പോള്‍ അവര്‍ കൂടുതല്‍ വില്പന നടത്താനുള്ള സാധ്യതയുണ്ട്.
ശക്തമായ ഓഹരികളില്‍ നിക്ഷേപം നടത്തുകയാണ് ഉചിതമെന്ന് വിനോദ് നായര്‍ പറഞ്ഞു. ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ട മേഖലകളില്‍ സമ്മര്‍ദ്ദം തുടരും.
ട്രേഡിംഗ് തന്ത്രം
റെലിഗെയര്‍ ബ്രോക്കിംഗ് റിസര്‍ച്ച് എസ് വിപി അജിത് മിശ്ര, നിക്ഷേപകരോട് ജാഗ്രത പുലര്ത്താനാവശ്യപ്പെട്ടു.
അസ്ഥിരമായ സാഹചര്യത്തില്‍ നിക്ഷേപകര്‍ ശാസ്ത്രീയമായ റിസ്ക് മാനേജ്മെന്റ് പിന്തുടരണം.
ഫാര്‍മ, ഊര്‍ജ്ജം പോലുള്ള മേഖലകളില്‍ മാത്രം തിരഞ്ഞെടുക്കപ്പെട്ട ഓഹരികളില്‍
നിക്ഷേപം നടത്തുകയും, ലീവറേജ് ഉപയോഗിച്ച് വ്യാപാരം നടത്തുന്നത് ഒഴിവാക്കുകയും വേണം.
സെന്‍സെക്സ്: ശ്രദ്ധിക്കേണ്ട ലെവലുകള്‍
സെന്‍സെക്സ്, 75600 ലെവലില്‍ വില്പന സമ്മര്‍ദ്ദം നേരിടുമെന്ന് വിദഗ്ധര്‍ പറയുന്നു. ഹെവി വെയ്റ്റുകള്‍ മികച്ച പ്രകടനം നടത്തിയാലും ഈ മേഖല നിര്‍ണ്ണായകമാകും.
വലിയ രീതിയില്‍ നിക്ഷേപം നടത്തുന്നതിനേക്കാള്‍ തിരഞ്ഞെടുത്ത ഓഹരികളില്‍ വിലകുറഞ്ഞ സമയത്ത് നിക്ഷേപിക്കുന്നതാകും ഉചിതം.
നിഫ്റ്റി 50: ശ്രദ്ധിക്കേണ്ട ലെവലുകള്‍
നിഫ്റ്റി 50 തുടര്‍ച്ചയായ മൂന്നാം ആഴ്ചയും ഇടിവ് നേരിട്ടു. നിലവില്‍ 23151.10 ലെവലിലുള്ള സൂചിക 22900 ലെവലില്‍ പിന്തുണ നേടും.
ഈ ലെവലില്‍ ശക്തമായ വാങ്ങലിന് സാധ്യതയുണ്ട്. ഈ ലെവലും ഭേദിച്ച് സൂചിക
താഴുകയാണെങ്കില്‍ 22,500 ലെവലിലായിരിക്കും അടുത്ത പിന്തുണ.
നിഫ്റ്റി കുതിക്കുന്ന പക്ഷം, 23,800-24,300 ലെവലില്‍ വില്പന ശക്തമാകും. ഈ മേഖല പ്രതിരോധമായി പ്രവര്‍ത്തിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications