പെന്നി സ്റ്റോക്കുകൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകർക്ക് പ്രത്യേക താത്പര്യമുണ്ട്. എങ്കിൽ SEPC ലിമിറ്റഡ് ഓഹരികൾ വാങ്ങിയാലോ? ഇന്നത്തെ ഓഹരി വിപണി അൽപം നഷ്ടത്തിലാണെങ്കിലും ശ്രീറാം ഇപിസി ലിമിറ്റഡ് (SEPC) ഓഹരികൾ വമ്പൻ നേട്ടത്തോടെ കുതിക്കുന്നു. 20 രൂപ പോലും മുടക്കാതെ നിങ്ങൾക്ക് വാങ്ങാവുന്ന ഈ ഓഹരി ഇന്ന് 0.73% കുതിച്ച് 15.26 രൂപയിൽ വ്യാപാരം നടത്തുന്നു.
ഇന്നലെ മെയ് 28ന് SEPC ലിമിറ്റഡിന്റെ ഓഹരികൾ 6.31 ശതമാനം ഉയർന്ന് 15.16 രൂപയിലെത്തിയിരുന്നു. SEPC ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് 31.59 രൂപയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് 11.15 രൂപയുമാണ്. നിലവിലെ വിലയിൽ ഓഹരി വാങ്ങുന്നില്ലേ..? നിലവിൽ പോസിറ്റീവ് നേട്ടത്തോടെയാണ് ഓഹരികൾ കുതിക്കുന്നത്.
ഓഹരി കുതിപ്പിനു പിന്നിൽ....
ശ്രീറാം ഇപിസി ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള സഹസ്ഥാപനമായ യുഎഇയിലെ ഷാർജയിൽ സ്ഥിതി ചെയ്യുന്ന SEPC FZE ലോറൻ എഞ്ചിനീയേഴ്‌സ് & കൺസ്ട്രക്‌ടേഴ്‌സ് INC യിൽ നിന്ന് ഒരു അന്താരാഷ്ട്ര കരാർ നേടി. 45,000 ലിറ്റർ ശേഷിയുള്ള സ്റ്റീൽ ടാങ്കുകളുടെ നാല് യൂണിറ്റുകളുടെ നിർമ്മാണം, വിതരണം, ടാങ്ക് സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളാണ് ഈ കരാറിൽ ഉൾപ്പെടുന്നത്. 8.9 മില്യൺ യുഎസ് ഡോളറാണ് ഈ കരാറിൻ്റെ മൂല്യം. ഇത് കമ്മീഷൻ ചെയ്യുന്നത് ഉൾപ്പെടെയുള്ള പദ്ധതിയുടെ നിർവ്വഹണം 15 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ബജാജ് എനർജി പ്രൈവറ്റ് ലിമിറ്റഡ് ഇതിനു മുന്നേ കമ്പനിക്ക് 18 കോടി രൂപ മൂല്യമുള്ള അഞ്ച് ഓർഡറുകൾ നൽകിയിരുന്നു. ഉത്തർപ്രദേശിലെ ബാർഖേര കലാൻ, മക്സൂദ്പൂർ, ഖംബാർഖേര, ഉത്രൗള, കുന്ദർക്കി എന്നിവിടങ്ങളിലുള്ള ബജാജ് എനർജിയുടെ 45 മെഗാവാട്ടിൻ്റ 2 പവർ പ്ലാന്റുകളുടെ പ്രവർത്തനത്തിനും, പരിപാലനത്തിനും വേണ്ടിയായിരുന്നു ഈ ഓർഡറുകൾ നൽകിയത്. ഓരോ ഓർഡറിനും 12 മാസത്തെ കാലാവധിയാണുള്ളത്. പുതിയ ഓർഡറുകൾ ഓഹരിയുടെ കുതിപ്പിനും വഴിയൊരുക്കി.
ശ്രീറാം ഇപിസി ലിമിറ്റഡ്
ജല, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, വാട്ടർ ഇൻഫ്രാസ്ട്രക്ചർ, പ്രോസസ്സ്- മെറ്റലർജി പ്ലാന്റുകൾ, പവർ പ്ലാന്റുകൾ, ഖനികൾ, ധാതു സംസ്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായുള്ള ഡിസൈൻ, എഞ്ചിനീയറിംഗ്, നിർമ്മാണം, പ്രോജക്ട് മാനേജ്മെന്റ് സേവനങ്ങൾ തുടങ്ങി എല്ലാ തരത്തിലുള്ള സേവനങ്ങളും നൽകുന്ന പ്രമുഖ കമ്പനിയാണ് ശ്രീറാം ഇപിസി ലിമിറ്റഡ് അഥവാ SEPC ലിമിറ്റഡ്. ആഭ്യന്തര സ്ഥാപന നിക്ഷേപകർക്ക് (DII) കമ്പനിയിൽ 25.16 ശതമാനം ഓഹരിയുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ , ഫെഡറൽ ബാങ്ക് എന്നീ ബാങ്കുകളാണ് ഓഹരി സ്വന്തമാക്കിയതിൽ ഭൂരിഭാഗവും. നിലവിലെ കണക്ക് പ്രകാരം കമ്പനിയുടെ വിപണി മൂല്യം 2,900 കോടി രൂപയിലധികമാണ്.
ഓഹരി വില
SPEC ലിമിറ്റഡിൻ്റെ ഓഹരി വില 41.3 ശതമാനം ഉയർന്ന് 5 വർഷത്തിനുള്ളിൽ 500 ശതമാനത്തിലധികം മൾട്ടിബാഗർ റിട്ടേണുകൾ നൽകി. കഴിഞ്ഞ ഒരു മാസത്തിൽ മികച്ച നേട്ടം കൈവരിക്കാൻ ഈ ഓഹരികൾക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് വിപണി തുറക്കുമ്പോൾ 15.22 രൂപയായിരുന്നു. പക്ഷേ വില 15.70 രൂപ വരെ കുതിച്ചെങ്കിലും ഇപ്പോൾ 15.26 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications