രാജ്യത്തിന്‍റെ ട്രെയിൽ യാത്രയിൽ വിപ്ലവം സൃഷ്ടിച്ച യാത്രയാണ് വന്ദേ ഭാരത് ട്രെയിൻ യാത്ര സമ്മാനിച്ചത്. മികച്ച സൌകര്യത്തോടെ കൂടുതൽ വേഗതയിൽ ലക്ഷ്യ സ്ഥാനത്തെത്താൻ വന്ദേ ഭാരത് സഹായിച്ചു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും രാജ്യത്തിന്‍റെ പാളങ്ങളിലൂടെ ഓടിത്തുടങ്ങാൻ ഇനി അധികം നാളുകൾ കാത്തിരിക്കേണ്ടി വരില്ല. സുഖസൗകര്യങ്ങൾ, വേഗത, ഏറ്റവും പുതിയ സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദീർഘദൂര, ഇടത്തരം യാത്രകൾക്കായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പുതിയ ട്രെയിൻ രാജ്യത്തെ റെയിൽ യാത്രയെ കൂടുതൽ മനോഹരിമാക്കും എന്ന കാര്യം ഉറപ്പാണ്.
വന്ദേ ഭാരത് സ്ലീപ്പർ ലോഞ്ച് തീയതി
കഴിഞ്ഞ മാസം ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. അന്ന് മുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ എപ്പോൾ മുതൽ ഓടിത്തുടങ്ങും എന്ന ആകാംഷ നിലനിൽക്കുന്നുണ്ട്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ലോഞ്ച് ചെയ്യുന്നതിന്‍റെ കൃത്യമായ തീയതി ഇതുവരെ അറിവായിട്ടില്ല. പക്ഷെ ഈ മാസം തന്നെ ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്.
സ്ലീപ്പർ ട്രെയിനിന്‍റെ വേഗത
16 കോച്ചുകളോടെയാണ് ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ പുറത്തിറങ്ങുക. എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയര്‍, എസി 3 ടയര്‍ എന്നിങ്ങനെ മൂന്നു തരം കോച്ചുകളാണ് ട്രെയിനിലുണ്ടാവുക.ആകെ 1128 പേർക്ക് യാത്ര ചെയ്യാനാകും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സവിശേഷതകൾ
യുഎസ്ബി ചാർജിംഗ് സൗകര്യമുള്ള ഇന്‍റഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, പബ്ലിക് അനൗൺസ്‌മെന്‍റ്, വിഷ്വൽ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, ഡിസ്‌പ്ലേ പാനലുകളുടെയും സുരക്ഷാ ക്യാമറകളും, മോഡുലാർ പാന്ട്രികൾ, ഭിന്നശേഷിയുള്ള യാത്രക്കാർക്കായി പ്രത്യേക ബെർത്തുകൾ, ടോയ്‌ലറ്റുകൾ എന്നിവയുൾപ്പെടെ ലോകോത്തര സവിശേഷതകളോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കൂകി പായാൻ തയ്യാറെടുക്കുന്നത്.
ട്രെയിൻ കൂട്ടിയിടികൾ ഒഴിവാക്കാൻ സഹായിക്കുന്ന കവച് സംവിധാനവുമായാണ് ട്രെയിൻ പുറത്തിറങ്ങുക. ട്രെയിൻ മാനേജരുമായും ലോക്കോ പൈലറ്റുമായും യാത്രക്കാർക്ക് നേരിട്ട് സംസാരിക്കാനുമുള്ള സംവിധാനങ്ങളും ട്രെയിനിലുണ്ടാകും.
സാധ്യതയുള്ള റൂട്ടുകൾ
തിരുവനന്തപുരം - മംഗളൂരു റൂട്ടിൽ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ഓടിത്തുടങ്ങുമെന്നാണ് സൂചന. നിലവിൽ വന്ദേ ഭാരത് ട്രെയിനിൻ്റെ ഒക്യുപെൻസി റേറ്റിൽ മുന്നിൽ നിൽക്കുന്നതാണ് സ്ലീപ്പർ ട്രെയിൻ ഇറങ്ങുമ്പോഴും കേരളത്തിന് പരിഗണന ലഭിക്കാൻ സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വൈകീട്ട് 7.30നു തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ നിന്നു സർവീസ് ആരംഭിച്ച് കോട്ടയം വഴി ബംഗളൂരുവിൽ എത്തിച്ചേരുന്ന തരത്തിലാണ് നിലവിൽ റെയിൽവേ ബോർഡിലേക്ക് വന്ദേ ഭാരത് സ്ലീപ്പറിന്റെ സമയക്രമം ശുപാർശ ചെയ്തിരിക്കുന്നത്. ബോർഡിന്റെ അന്തിമ അംഗീകാരം ലഭിക്കുന്ന മുറയ്ക്കേ സമയക്രമം, സ്റ്റോപ്പുകൾ തുടങ്ങിയ വിവരങ്ങൾ റെയിൽവേ ഔദ്യോഗികമായി പങ്കുവയ്ക്കുകയുള്ളു.
ഇതിനുപുറമെ നിലവിൽ ഉയർന്നുകേൾക്കുന്ന മറ്റൊരു റൂട്ട് മംഗളൂരു - ബെംഗളൂരു ആണ്. ദക്ഷിണ കന്നഡ എംപിയാണ് അശ്വിനി വൈഷ്ണവിന് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2025 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഒമ്പത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി നിർമിക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
