ഈ ലോകം പ്രതിഭാസങ്ങളാൽ സമ്പന്നമാണ്. രാത്രി പകലാകുന്നു, രാവിലെ സൂര്യനാണ് പ്രകാശം പരത്തുന്നതെങ്കിൽ രാത്രി അത് ചന്ദ്രനാണ്. ആകാശത്ത് കാക്കത്തൊള്ളായിരം നക്ഷത്രങ്ങൾ, വാൽ നക്ഷത്രങ്ങളുടെ യാത്ര.... അറിഞ്ഞാലും അനുഭവിച്ചാലും തീരാത്ത കാഴ്ചകൾ. ഇന്ന് പൂർണ ചന്ദ്രഗ്രഹണം അഥവാ ബ്ലഡ് മൂൺ ആകാശത്ത് തെളിയും. ഈ സമയത്ത് ചന്ദ്രൻ ചുവപ്പോ ഓറഞ്ചോ നിറത്തിലാകും ദൃശ്യമാവുക. എന്താണ് ഈ പ്രതിഭാസത്തിന് കാരണം, ഇന്ത്യയിൽ നിന്നും ഈ സുന്ദര ദൃശ്യം കാണാൻ സാധിക്കുമോ... നമുക്ക് പരിശോധിക്കാം.
എന്താണ് ബ്ലഡ് മൂൺ..?
പൂർണചന്ദ്രഗ്രഹണ സമയത്തുമാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണ് ബ്ലഡ് മൂൺ. സൂര്യനിൽനിന്നുവരുന്ന പ്രകാശത്തെ മറച്ച് ചന്ദ്രനിൽ നിഴൽ വീഴ്ത്തുന്നതാണല്ലോ ചന്ദ്രഗ്രഹണം. എന്നാൽ ഭൂമിയിൽ തട്ടാതെ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന തരംഗദൈർഘ്യം കൂടിയ ചുവപ്പ് കിരണങ്ങൾ അന്തരീക്ഷത്തിൽ വച്ച് അപവർത്തനത്തിന് വിധേയമാവുകയും അവ വളഞ്ഞ് ചന്ദ്രനിൽ പതിക്കുകയും ചെയ്യും. അപ്പോൾ നിഴലിൽ നിൽക്കുന്ന ചന്ദ്രൻ ചുവപ്പുനിറത്തിലോ ചെമ്പ് നിറത്തിലോ കാണപ്പെടും. ഇതാണ് ബ്ലഡ് മൂൺ.
എപ്പോൾ കാണാം..?
ഇന്ന് രാത്രി 8.58 നാണ് ചന്ദ്രഗ്രഹണം ആരംഭിക്കുന്നത്. രാത്രി 11 മണിക്കും 12.22 നും ഇടയില്‍ പൂര്‍ണമായ തരത്തില്‍ ഗ്രഹണം ദൃശ്യമാകും. സെപ്തംബര്‍ എട്ടിന് പുലര്‍ച്ചെ 2.25 നാണ് ഗ്രഹണം അവസാനിക്കുന്നത്.
എത്ര നേരം നീണ്ടുനിൽക്കും..?
ഈ ഗ്രഹണത്തെ അസാധാരണമാക്കുന്ന ഒരു സവിശേഷത അതിന്‍റെ ദൈർഘ്യമാണ്. മൊത്തം ഘട്ടം ഏകദേശം 82 മിനിറ്റ് നീണ്ടുനിൽക്കും, സമീപകാലത്തെ ഏറ്റവും ദൈർഘ്യമേറിയ ഒന്ന്. ഇത് ആകാശ നിരീക്ഷകർക്ക് ചന്ദ്രനെ അതിന്‍റെ തീജ്വാല നിറങ്ങളിൽ ആസ്വദിക്കാനോ, ഫോട്ടോകൾ എടുക്കാനോ, അല്ലെങ്കിൽ കാഴ്ചയിൽ അത്ഭുതപ്പെടാനോ ധാരാളം സമയം നൽകുന്നു.

എവിടെ ദൃശ്യമാകും..?
ഇന്ത്യയില്‍ ഏറെക്കുറെ എല്ലായിടത്തും ഗ്രഹണം പൂര്‍ണതോതില്‍ തന്നെ ദൃശ്യമാകും. ഉത്തരേന്ത്യയില്‍ ഡല്‍ഹി, ചണ്ഡീഗഡ്, ജയ്പൂര്‍, ലഖ്നൗ എന്നിവിടങ്ങളിലും പശ്ചിമേന്ത്യയില്‍ മുംബൈ, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലും ദക്ഷിണേന്ത്യയില്‍ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. കിഴക്കേ ഇന്ത്യയില്‍ കൊല്‍ക്കത്ത, ഭുവനേശ്വര്‍, ഗുവാഹത്തി എന്നിവിടങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുക. മധ്യ ഇന്ത്യയില്‍ ഭോപ്പാല്‍, നാഗ്പൂര്‍, റായ്പൂര്‍ എന്നിവിടങ്ങളിലും ഗ്രഹണം കാണാം.
ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഗ്രഹണം ദൃശ്യമാകും. അതുകൊണ്ടുതന്നെ കോടിക്കണക്കിന് ആളുകൾക്ക് ഈ പ്രതിഭാസത്തിന്‍റെ ഒരു ഭാഗമെങ്കിലും കാണാൻ അനുവദിക്കുന്നു. അലാസ്കയുടെയും അർജന്റീനയുടെയും ചില ഭാഗങ്ങളിലും ഭാഗികമായ കാഴ്ചകൾ കാണാൻ കഴിഞ്ഞേക്കാം. അതേസമയം വടക്കേ അമേരിക്കയുടെ ഭൂരിഭാഗവും ഗ്രഹണം കാണില്ല.
കണ്ണിന് പ്രശ്നമുണ്ടോ..?
നേരിട്ടുള്ള സൂര്യപ്രകാശം കണ്ണിന് സ്ഥിരമായ കേടുപാടുകൾ വരുത്തുമെന്ന് എല്ലാവർക്കും അറിയാമെങ്കിലും ചന്ദ്രഗ്രഹണത്തിൽ അത് ഉണ്ടാകുകയില്ല. സൂര്യഗ്രഹണം ഏൽക്കുന്നതിൽ ഒട്ടേറെ അപകടസാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം യാതൊരു സംരക്ഷിത ഉപകരണങ്ങളുമില്ലാതെ തന്നെ ചന്ദ്രഗ്രഹണം സുരക്ഷിതമായി കാണാൻ കഴിയും.
പരമാവധി പ്രയോജനപ്പെടുത്താം
നിങ്ങളുടെ സ്ഥലത്തിന് അനുയോജ്യമായ സമയത്ത് പുറത്തു കടക്കുക. നഗരത്തിലെ വെളിച്ചത്തിൽ നിന്ന് മാറി ഇരുണ്ടതും വ്യക്തവുമായ ഒരു സ്ഥലം കണ്ടെത്തുക.
ചന്ദ്രന്‍റെ ഉപരിതലം അടുത്തറിയാൻ ബൈനോക്കുലറുകളോ ദൂരദർശിനിയോ കൊണ്ടുവരിക. നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഫോട്ടോകൾ എടുക്കുക, അല്ലെങ്കിൽ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ കാഴ്ച ആസ്വദിക്കൂ. കാലാവസ്ഥയോ നഗര വെളിച്ചമോ തടസ്സപ്പെടുത്തിയാലും, ഓൺലൈൻ ലൈവ് സ്ട്രീമുകൾ ബ്ലഡ് മൂണിനെ ലോകമെമ്പാടും സ്‌ക്രീനുകളിൽ എത്തിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
