കേരളത്തിലെ ഏഴ് റെയില്‍വേ സ്റ്റേഷനുകളുടെ പുനരുജ്ജീവനം ഇന്ത്യന്‍ റെയില്‍വേ പൂര്‍ത്തിയാക്കി. അമൃത് ഭാരത് സ്റ്റേഷന് പദ്ധയിലുള്‍പ്പെടുത്തിയാണ് നവീകരണം.

ചാലക്കുടി, ചങ്ങനാശ്ശേരി, ചിറയിന്‍കീഴ്, കുറ്റിപ്പുറം, ഷൊര്‍ണൂര്‍ ജംഗ്ഷന്, വടകര, വടക്കാഞ്ചേരി എന്നിവയാണ് ആധുനിക സൗകര്യങ്ങള്‍ ലഭ്യമായ റെയില്‍വേ സ്റ്റേഷനുകള്‍.
സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ് ഈ റെയില്‍വേ സ്റ്റേഷനുകളുടെ സ്ഥാനം. അതുകൊണ്ടുതന്നെ, ഇവയുടെ പുനരുജ്ജീവനംഒരു ചരിത്രപരമായി ഒരു നാഴികകല്ലാണ്.
നവീകരിക്കപ്പെട്ട പ്ലാറ്റ്ഫോമുകള്,കാത്തിരിപ്പ് കേന്ദ്രങ്ങള്‍,ശുചിത്വ സൗകര്യങ്ങള്‍,ഡിജിറ്റല്‍ വിവര സംവിധാനങ്ങള്‍ തുടങ്ങിയവയാണ് നിലവില്‍ ഈ സ്റ്റേഷനുകളിലുള്ളത്.
ഓരോ സൗകര്യങ്ങളും വിപുലമായ പുനര്‍നിര്‍മ്മാണത്തിന് വിധേയമായിട്ടുണ്ട്.
പുതിയ സൗകര്യങ്ങള്‍ ചുവടെ:
- ഷെല്‍ട്ടറുകളും ഇരിപ്പിടങ്ങളുമുള്ള ആധുനിക പ്ലാറ്റ്ഫോമുകള്
- കൂടുതല്‍ സൗകര്യങ്ങളോട് കൂടിയ കാത്തിരിപ്പ് കേന്ദ്രങ്ങള്‍
- കാര്യക്ഷമവും സൗകര്യപ്രദവുമായ പ്രകാശ വിന്യാസം
- സുരക്ഷാ ചിഹ്നങ്ങളുടെ സ്ഥാപനം
- ആധുനിക ടോയിലറ്റുകളും ശുചിത്വ സൗകര്യങ്ങളും
- ഭിന്നശേഷി യാത്രക്കാര്‍ക്കായി റാമ്പുകളും ലിഫ്റ്റുകളും
- ഡിജിറ്റല്‍ വിവര ബോര്‍ഡുകള്‍
- യാത്രകള്‍ സുഗമമാക്കുന്നതിനാണ് സൗകര്യങ്ങള്‍
അമൃത് ഭാരത് പദ്ധതി
യാത്രാ സൗകര്യങ്ങള്‍ നവീകരിക്കാനും സ്റ്റേഷനുകള്‍ ആകര്‍ഷകമായി രൂപ കല്പന ചെയ്യാനും നഗര പരിസ്ഥിതിയുമായി അതിനെ സംയോജിപ്പിക്കാനും ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് അമൃത് ഭാരത്. രാജ്യമൊട്ടാകെ 1,200-ലധികം സ്റ്റേഷനുകള്‍ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. കേരളത്തില്‍, ഏഴ് സ്റ്റേഷനുകള്‍ ഇപ്പോള്‍ പണി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ഇത് ഈ ദേശീയ പദ്ധതിയില്‍ സംസ്ഥാനത്തിന്റെ പങ്ക് എടുത്തുകാണിക്കുന്നു.
പദ്ധതി പ്രകാരം രാജ്യമെമ്പാടും 172 സ്റ്റേഷനുകള്‍ ഇതിനോടകം പുനരുജ്ജീവിക്കപ്പെട്ടിട്ടുണ്ട്.. പലതിന്റെയും നിര്‍മ്മാണം പുരോഗമിക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ ഏഴ് സ്റ്റേഷനുകളുടെ നവീകരണം വളരെ പ്രധാനമാണ്. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതോടൊപ്പം ഇത് ദേശീയ പദ്ധതിയിലെ സംസ്ഥാനത്തിന്റെ അര്‍ഹമായ പങ്ക് എടുത്തുകാണിക്കുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications