യുഎസിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ നഷ്ട്ടപ്പെട്ടത് ഏഴ് ലക്ഷം ജോലികൾ; വരാനിരിക്കുന്നത് ഇതിലും മോശം അവസ്ഥ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരിയുടെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് യു‌എസ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മാർച്ചിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 7 ലക്ഷം തൊഴിലവസരങ്ങളാണ് അമേരിക്കയിൽ നഷ്ടപ്പെട്ടിരിക്കുന്നത്. 2009 മെയിലെ സാമ്പത്തിക പ്രതിസന്ധി സമയത്ത് 8 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടിരുന്നത്. മിക്ക തൊഴിൽ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്തത് റെസ്റ്റോറന്റുകളിലും ബാറുകളിലുമാണ്. 2010 സെപ്റ്റംബറിന് ശേഷം ശമ്പളപ്പട്ടികയിലെ ആദ്യത്തെ ഇടിവാണ് ഇതെന്ന് സി‌എൻ‌ബി‌സി റിപ്പോർട്ട് ചെയ്തു.

തൊഴിലില്ലായ്മ നിരക്ക്

തൊഴിലില്ലായ്മ നിരക്ക്

തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനത്തിൽ നിന്ന് 4.4 ശതമാനമായി ഉയർന്നു. 10 വർഷത്തിനിടയിലെ ആദ്യത്തെ തൊഴിൽ ഇടിവാണിതെന്ന് യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. യുഎസ്എ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, മാർച്ച് 14 ന് അവസാനിക്കുന്ന ആഴ്ചയിൽ മിക്ക സംസ്ഥാനങ്ങളും താമസക്കാരോട് വീട്ടിൽ താമസിക്കാൻ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ അവശ്യ സേവനങ്ങളല്ലാത്ത റെസ്റ്റോറന്റുകൾ, സിനിമാ തിയേറ്ററുകൾ, സ്റ്റോറുകൾ എന്നിവ അടച്ചുപൂട്ടിയിരുന്നു. ഈ സമയത്ത് നിരവധി പേർക്ക് ജോലി നഷ്ടമായി.

തൊഴിലില്ലായ്മ ക്ലെയിം

തൊഴിലില്ലായ്മ ക്ലെയിം

ഇതിനർത്ഥം മാർച്ചിലെ തൊഴിൽ നഷ്ട സംഖ്യ യഥാർത്ഥത്തിൽ ഇതിലും ഉയർന്നതായിരിക്കും. കഴിഞ്ഞയാഴ്ച 6.6 ദശലക്ഷം തൊഴിലാളികൾ തൊഴിലില്ലായ്മ ക്ലെയിം സമർപ്പിച്ചതായി യുഎസ് ലേബർ ഡിപ്പാർട്ട്‌മെന്റ് വെളിപ്പെടുത്തി. പ്രാരംഭ തൊഴിലില്ലായ്മ ക്ലെയിമുകൾ ഫയൽ ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 70,000 വർദ്ധിച്ചു - 2013 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 282,000 ആയി ഉയർന്നു.

ഏപ്രിലിലെ തൊഴിൽ റിപ്പോർട്ട്

ഏപ്രിലിലെ തൊഴിൽ റിപ്പോർട്ട്

ഏപ്രിലിലെ തൊഴിൽ റിപ്പോർട്ടിൽ, ബിസിനസുകളും മറ്റും അടച്ചുപൂട്ടാനും ആളുകൾ വീട്ടിൽ തന്നെ തുടരാനും നിർബന്ധിതരായതിനാൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ച ഏകദേശം 10 ദശലക്ഷം അമേരിക്കക്കാർ ഉൾപ്പെടാമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തൊഴിൽ നഷ്ടം വിവിധ മേഖലകളിൽ വ്യാപകമായിരിക്കുമെന്ന് കരിയർ വെബ്‌സൈറ്റായ ഗ്ലാസ്‌ഡോറിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ ഡാനിയേൽ ഷാവോ അഭിപ്രായപ്പെട്ടു. വൈറ്റ് കോളർ ജോലികളും സുരക്ഷി ഇതിൽ നിന്ന് സുരക്ഷിതമല്ല, "ഷാവോ പറഞ്ഞു.

വരും മാസങ്ങളിൽ

വരും മാസങ്ങളിൽ

പ്രതിസന്ധി ഘട്ടത്തിന്റെ തുടക്കത്തിൽ തന്നെ ഇത്രയും തൊഴിൽ നഷ്ടം സംഭവിച്ച സ്ഥിതിയ്ക്ക് ഭാവി മാസങ്ങളിലെ സംഖ്യകൾ ഇതിലും ഉയരുമെന്ന് ചില സാമ്പത്തിക വിദഗ്ധർ പറയുന്നു. 2008ലെ സാമ്പത്തിക മാന്ദ്യകാലത്ത് യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് എൺപത് ദശലക്ഷം തൊഴിലുകൾ നഷ്ടപ്പെടാൻ ഏകദേശം രണ്ട് വർഷമെടുത്തിരുന്നു.

Read more about: us job യുഎസ് ജോലി
English summary

Seven lakh jobs lost in US in two weeks| യുഎസിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ നഷ്ട്ടപ്പെട്ടത് ഏഴ് ലക്ഷം ജോലികൾ; വരാനിരിക്കുന്നത് ഇതിലും മോശം അവസ്ഥ

The US is going through the worst of the coronavirus pandemic. In the first two weeks of March, the US lost 7 lakh jobs. Read in malayalam.
Story first published: Monday, April 6, 2020, 10:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X