ഏഴാം ക്ലാസുകാരന് സോഫ്റ്റ്വെയർ കമ്പനിയിൽ ഡാറ്റാ സയന്റിസ്റ്റ് ജോലി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോഫ്റ്റ്‌വെയർ കമ്പനിയിലെ ഡാറ്റാ സയന്റിസ്റ്റ് തസ്തികയിൽ ഏഴാം ക്ലാസുകാരനെ നിയമിച്ചു. ഹൈദരാബാദിലെ ശ്രീ ചൈതന്യ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർത്ഥ് ശ്രീവാസ്തവ് പിള്ളിയെയാണ് മോണ്ടെയ്ൻ സ്മാർട്ട് ബിസിനസ് സൊല്യൂഷൻസ് എന്ന സോഫ്റ്റ്വെയർ കമ്പനിയിൽ ഡാറ്റാ സയന്റിസ്റ്റായി നിയമിച്ചത്.

12 വയസ്സുകാരനായ സിദ്ധാർത്ഥ് ശ്രീവാസ്തവയുടെ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിയ്ക്ക് കയറുന്നതിനുള്ള ഏറ്റവും വലിയ പ്രചോദനം തൻ‌മയ് ബക്ഷിയാണ്. ഡെവലപ്പർ എന്ന നിലയിൽ വളരെ ചെറുപ്പത്തിൽ തന്നെ ഗൂഗിളിൽ ജോലി ലഭിച്ച വ്യക്തിയാണ് തൻ‌മയ് ബക്ഷിയെന്ന് സിദ്ധാർത്ഥ് തിങ്കളാഴ്ച വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

എക്‌സിക്യൂട്ടീവ് ജോലിക്കാരേയും ബാധിച്ച് മാന്ദ്യം, കൂടുതലറിയാംഎക്‌സിക്യൂട്ടീവ് ജോലിക്കാരേയും ബാധിച്ച് മാന്ദ്യം, കൂടുതലറിയാം

ഏഴാം ക്ലാസുകാരന് സോഫ്റ്റ്വെയർ കമ്പനിയിൽ ഡാറ്റാ സയന്റിസ്റ്റ് ജോലി

വളരെ ചെറുപ്പം മുതൽ തന്നെ തനിയ്ക്ക് കോഡിംഗിൽ താൽപ്പര്യമുണ്ടാക്കിയത് അച്ഛനാണെന്നും അദ്ദേഹത്തിനോട് നന്ദി പറയുന്നുവെന്നും സിദ്ധാർത്ഥ് പറഞ്ഞു. ചെറുപ്പത്തിൽത്തന്നെ ജോലി നേടാൻ തന്നെ വളരെയധികം സഹായിച്ച വ്യക്തി എന്റെ അച്ഛനാണെന്നും വ്യത്യസ്ത ജീവചരിത്രങ്ങൾ കാണിച്ച് പ്രചോദനം നൽകുകയും തന്നെ കോഡിംഗ് പഠിപ്പിക്കുകയും ചെയ്തിരുന്നത് അച്ഛനാണെന്നും സിദ്ധാർത്ഥ് ശ്രീവാസ്തവ് പറഞ്ഞു.

മലയാളിയായ ആദിത്യൻ രാജേഷ് എന്ന 14കാരന്റെ വാർത്തകൾ കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരു സോഫ്റ്റ്‍വെയർ കമ്പനിയുടെ ഉടമയാണ് ഈ വിദ്യാർത്ഥി. 13-ാം വയസ്സിൽ സോഫ്റ്റ്‍വെയർ കമ്പനിയുടെ സിഇഒ ആയ ആദിത്യൻ ആവശ്യക്കാർക്കുവേണ്ടി ലോഗോ ഡിസൈനിങ്ങ്, വെബ്സൈറ്റ് ഡിസൈൻ തുടങ്ങിയ ജോലികളും ചെയ്യുന്നുണ്ട്.

ബിടെക്കും എംടെക്കും പഠിക്കാൻ ആളില്ല; പ്രൊഫഷണൽ കോഴ്‌സുകൾക്ക് ഡിമാൻഡ് കുറയുന്നുബിടെക്കും എംടെക്കും പഠിക്കാൻ ആളില്ല; പ്രൊഫഷണൽ കോഴ്‌സുകൾക്ക് ഡിമാൻഡ് കുറയുന്നു

Read more about: job ജോലി
English summary

ഏഴാം ക്ലാസുകാരന് സോഫ്റ്റ്വെയർ കമ്പനിയിൽ ഡാറ്റാ സയന്റിസ്റ്റ് ജോലി

Siddharth Srivastav Pillai, a student at Sri Chaitanya School, Hyderabad, has been hired as a Data Scientist at a software company called Montaine Smart Business Solutions. Read in malayalam.
Story first published: Tuesday, November 26, 2019, 14:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X