സിംഗപ്പൂര്‍: സാമ്പത്തിക മേഖലയില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ട് സിങ്കപ്പൂര്‍ സര്‍ക്കാര്‍. രാജ്യത്ത് ഇനി മുതല്‍ 1000ത്തിന്റെ കറന്‍സി അച്ചടിക്കേണ്ടെന്ന നിര്‍ണായക തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. 2021 ജനുവരി ഒന്നു മുതല്‍ 1000 ഡോളര്‍ കറന്‍സി സിംഗപ്പൂരില്‍ അച്ചടിക്കില്ല. കഴിഞ്ഞ ദിവസാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും പുറത്തുവന്നത്.

ഭീകരവാദം ചെറുക്കുക, കള്ളപ്പണ ഇടപാടുകള്‍ എന്നിവ തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം സ്വീകരിച്ചത്. കൂടാതെ ഈ വര്‍ഷം അവസാനം വരെ 1000 ഡോളര്‍ വിതരണം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി. എന്നാല്‍ നിലവില്‍ വിപണിയിലുള്ള 1000 ഡോളര്‍ നോട്ടുകള്‍ക്ക് നിരോധനം ഉണ്ടാവില്ല. അത് നിയമവിധേയമായി നിലനില്ക്കും. പുതിയ തീരുമാനത്തിലൂടെ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങള്‍ ലക്ഷ്യത്തിലെത്തുമെന്നാണ് സര്‍ക്കാരിന്റെ ആത്മവിശ്വാസം.
ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ അച്ചടിയും വിതരണവും നിയന്ത്രിക്കാറുണ്ട്. കുറ്റകൃത്യങ്ങള്‍ ഇതിലൂടെ കുറയുമെന്നാണ് അതാത് ഭരണകൂടങ്ങളുടെ പ്രതീക്ഷ. നേരത്തെ യൂറോപ്യന്‍ അധികൃതരും 500 യൂറോ നോട്ടുകളുടെ അച്ചടി നിരോധിച്ചിരുന്നു. മിക്ക സര്‍ക്കാരുകളും ഡിജിറ്റല്‍ പേയ്മെന്റുകളെയാണ് ഈ കാലഘട്ടത്തില്‍ പ്രോത്സാഹിപ്പിക്കുന്നത്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications