2025 അവസാനിക്കാൻ പോവുകയാണ്. ഈ വർഷത്തെ ലാഭവും നഷ്ടവും കണക്കാക്കുന്ന തിരക്കിലാണ് എല്ലാവരും. അതോടൊപ്പം 2026-നെ എങ്ങനെ വരവേൽക്കണം എന്ന തയ്യാറെടുപ്പും. ഇന്ത്യൻ സിനിമയെ സംബന്ധിച്ച് അത്രവലിയ വർഷമല്ല 2025. പ്രത്യേകിച്ച് ബോളിവുഡിന്. കാരണം പ്രതീക്ഷയോടെ തിയറ്ററിലെത്തിയ പല ചിത്രങ്ങളും തകർന്നടിഞ്ഞു. എന്നാൽ പല വമ്പൻ നടമ്മാരുടേയും ആസ്തുകളിൽ വലിയ വർദ്ധനവുണ്ടായ വർഷമാണ് കടന്ന് പോകാനിരിക്കുന്നത്. ആരാണ് ബോളിവുഡിലെ ഏറ്റവും ധനികനായ അഭിനേതാവ് എന്ന് നിങ്ങൾക്കറിയാമോ..?
കിംഗ് ഖാൻ, സമ്പാദ്യത്തിലും കിംഗ്
2025-ൽ ഷാറൂഖ് ഖാൻ നായകനായ ഒരു സിനിമയും പുറത്തിറങ്ങിയിട്ടില്ല. 2025-ൽ, തന്റെ മകൻ ആര്യൻ ഖാന്റെ സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ച ദി ബാഡ്‌സ് ഓഫ് ബോളിവുഡിൽ അദ്ദേഹം ഒരു അതിഥി വേഷം ചെയ്തു. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ ദി റോഷൻസിലും ഖാൻ ചെറിയ വേഷത്തിലെത്തി. നായകനായി ഒരു സിനിമ പോലും പുറത്തിറങ്ങിയില്ലെങ്കിലും, ഇന്ത്യയിലെ ഏറ്റവും ധനികനായ നടൻ എന്ന സ്ഥാനം 2025-ലും ഷാറൂഖ് ഖാൻ നിലനിർത്തി.
ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 അനുസരിച്ച് 1.4 ബില്യൺ ഡോളർ അതായത് 12,490 കോടി രൂപയാണ് ഖാന്‍റെ ആകെ ആസ്തി. പട്ടിക പ്രകാരം നോക്കിയാൽ, ഷാരൂഖ് ഖാന്റെ ആസ്തി നിരവധി ആഗോള സെലിബ്രിറ്റികളേക്കാൾ കൂടുതലാണെന്ന് കാണാം. ടെയ്‌ലർ സ്വിഫ്റ്റ് (1.3 ബില്യൺ ഡോളർ), ജെറി സീൻഫെൽഡ് (1.2 ബില്യൺ ഡോളർ), ആർനോൾഡ് ഷ്വാസ്‌നെഗർ (1.2 ബില്യൺ ഡോളർ), സെലീന ഗോമസ് (720 മില്യൺ ഡോളർ) തുടങ്ങിയ പ്രമുഖരേക്കാനും ധനികനാണ് നമ്മുടെ സ്വന്തം കിംഗ് ഖാൻ.

വരുമാനം അഭിനയം മാത്രമല്ല
വിഎഫ്എക്സ് ജോലികൾ, ചലച്ചിത്ര വിതരണം, ഡിജിറ്റൽ മീഡിയ എന്നിവ കൈകാര്യം ചെയ്യുന്ന റെഡ് ചില്ലീസ് എന്റർടൈൻമെന്റ് എന്ന സ്വന്തം നിർമ്മാണ സ്ഥാപനം ഷാരൂഖ് ഖാനുണ്ട്. മറ്റ് ആഗോള നിക്ഷേപങ്ങൾക്കൊപ്പം ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സി (കെകെആർ)ലും ഖാന് നിക്ഷേപമുണ്ട്. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും അദ്ദേഹത്തിന് ഒന്നിലധികം റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുണ്ട്.
മുംബൈയിലെ കടലിന് അഭിമുഖമായുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ മന്നത്ത് മാളികയുടെ മൂല്യം ഏകദേശം ₹ 200 കോടി വരുമെന്ന് റിപ്പോർട്ടുണ്ട്. ഈ വർഷം ആദ്യം ആരംഭിച്ച ബംഗ്ലാവ് നവീകരണത്തിലാണ്. പല്ലി ഹിൽസിലെ ഒരു ആഡംബര അപ്പാർട്ട്മെന്റിലാണ് ഖാനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. മന്നത്തിന് പുറമേ, ഷാരൂഖ് ഖാന് അലിബാഗിൽ ഒരു വീടും ഉണ്ട്, കഴിഞ്ഞ മാസം തന്റെ 60-ാം ജന്മദിനത്തിൽ അദ്ദേഹം തന്റെ അടുത്ത സുഹൃത്തുക്കളെ ആതിഥേയത്വം വഹിച്ചത് അവിടെ വെച്ചാണ്.
ഷാരൂഖ് ഖാന്റെ കാർ ശേഖരം
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഖാന് ആഡംബര കാറുകളുടെ ഒരു ശേഖരവും ഉണ്ട്. EDimes റിപ്പോർട്ട് പ്രകാരം അദ്ദേഹത്തിന് ഒരു ഫാന്റം ഡ്രോപ്പ്ഹെഡ് കൂപ്പെ, ലാൻഡ് റോവർ റേഞ്ച് റോവർ സ്പോർട്ട്, BMW i8, ടൊയോട്ട ലാൻഡ് ക്രൂയിസർ, മിത്സുബിഷി പജേറോ, BMW 6-സീരീസ് കൺവെർട്ടബിൾ, ഹ്യുണ്ടായ് സാൻട്രോ, ക്രെറ്റ എന്നീ കാറുകളുടെ ശേഖരമുണ്ട്. 2026-ൽ ആരാധകകർ കാത്തിരിക്കുന്ന ഖാൻ ചിത്രം കിംഗാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
