ഓഹരി വിപണി; ഇടര്‍ച്ചയോടെ തുടക്കം — 100 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ്, നിഫ്റ്റി 14,100 -ന് അരികെ

ചൊവാഴ്ച്ച ഓഹരി വിപണിക്ക് ഇടര്‍ച്ചയോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 273.42 പോയിന്റ് നഷ്ടത്തില്‍ 47,903.38 എന്ന നിലയ്ക്ക് വ്യാപാരം തുടരുന്നു (0.57 ശതമാനം ഇടിവ്). വിശാല എന്‍എസ്ഇ നിഫ്റ്റി 50 സൂചികയും നഷ്ടത്തിലാണുള്ളത്. 84.75 പോയിന്റ് ഇടിവോടെ 14,048.15 എന്ന നിലയിലാണ് നിഫ്റ്റിയുടെ തുടര്‍ച്ച. ഊര്‍ജ്ജ, വാഹന മേഖലയില്‍ തളര്‍ച്ച കൂടുതലായി കാണാം. ഏതാനും സാമ്പത്തിക ഓഹരികളിലും നഷ്ടം നിഴലിക്കുന്നുണ്ട്. ഇതേസമയം ഐടി, ഫാര്‍മ ഓഹരികളാണ് വന്‍വീഴ്ച്ചയില്‍ നിന്നും ഇന്ത്യന്‍ വിപണിയെ ചൊവാഴ്ച്ച പിടിച്ചുനിര്‍ത്തുന്നത്.

ഓഹരി വിപണി; ഇടര്‍ച്ചയോടെ തുടക്കം — 100 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ്, നിഫ്റ്റി 14,100 -ന് അരികെ

രാവിലെ 9.23 -ന് സെന്‍സെക്‌സ് 100.77 പോയിന്റ് നഷ്ടം രേഖപ്പെടുത്തുകയുണ്ടായി (0.21 ശതമാനം ഇടിവ്); 48,076.03 എന്ന നിലയിലാണ് സെന്‍സെക്‌സിന്റെ തുടക്കം. 'ഓപ്പണിങ് ബെല്‍' മുഴങ്ങുമ്പോള്‍ നിഫ്റ്റിയും 35.3 പോയിന്റ് നഷ്ടത്തോടെ 14,097.60 എന്ന നിലയ്ക്കാണ് വ്യാപാരം ആരംഭിച്ചത് (0.25 ശതമാനം ഇടിവ്). പറഞ്ഞുവരുമ്പോള്‍ ജോര്‍ജിയയില്‍ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഏഷ്യന്‍ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തുന്നത്. പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സാമ്പത്തിക നയങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ ജോര്‍ജിയ സെനറ്റ് തിരഞ്ഞെടുപ്പിന് സാധിക്കും.

എന്തായാലും നിഫ്റ്റി സൂചികയില്‍ ടാറ്റ മോട്ടോര്‍സ്, ഒഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, ഹിന്‍ഡാല്‍കോ എന്നീ കമ്പനികളാണ് ഏറ്റവും പിന്നില്‍. ഇവരുടെ ഓഹരികള്‍ 1.55 ശതമാനം മുതല്‍ 2.51 ശതമാനം വരെ കോട്ടം നേരിടുന്നുണ്ട്. മറുഭാഗത്ത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ കമ്പനികള്‍ നേട്ടക്കാരുടെ പട്ടികയില്‍ രാവിലെ കയറിക്കൂടി. 0.75 ശതമാനം മുതല്‍ 1.53 ശതമാനം വരെ വളര്‍ച്ച ഈ കമ്പനികള്‍ ചൊവാഴ്ച്ച രേഖപ്പെടുത്തുന്നുണ്ട്. ടിസിഎസിന്റെ സാമ്പത്തിക ഫലങ്ങള്‍ വെള്ളിയാഴ്ച്ച വരുമെന്നത് നിക്ഷേപകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത് കാണാം.

രാജ്യാന്തര രംഗം പരിശോധിച്ചാല്‍ ജപ്പാന് പുറത്തുള്ള വിശാല ഏഷ്യാ പസിഫിക് സൂചികയായ എംഎസ്‌സിഐ 0.34 ശതമാനം താഴോട്ടു പോയി. കഴിഞ്ഞ സെഷനില്‍ റെക്കോര്‍ഡ് ഉയര്‍ച്ച കുറിച്ചതിന് ശേഷമാണ് സൂചികയുടെ വീഴ്ച്ച. വ്യാഴാഴ്ച്ച മുതല്‍ ടോക്കിയോയിലെയും ചുറ്റുപാടുള്ള നഗരങ്ങളിലെയും പ്രവൃത്തി സമയം സര്‍ക്കാര്‍ കുറയ്ക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജാപ്പനീസ് ഓഹരികള്‍ക്ക് 0.25 ശതമാനം ഇടിവാണ് സംഭവിച്ചത്.

തിങ്കളാഴ്ച്ച വാള്‍ സ്ട്രീറ്റ് ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം മതിയാക്കിയത്. ഇതേസമയം, വര്‍ഷത്തിലെ ആദ്യ വ്യാപാരദിനം റെക്കോര്‍ഡ് ഉയര്‍ച്ച അമേരിക്കന്‍ ഓഹരി വിപണി കാഴ്ച്ചവെച്ചിരുന്നു. ഡോ ജോണ്‍സ് വ്യാവസായിക ശരാശരി സൂചിക 382.59 പോയിന്റ് കുറഞ്ഞ് 30,223.89 എന്ന നിലയിലെത്തി. എസ് ആന്‍ഡ് പി 500 സൂചിക 55.42 പോയിന്റ് നഷ്ടത്തില്‍ 3,700.65 എന്ന നിലയും നാസ്ദാഖ് സംയോജിത സൂചിക 189.94 പോയിന്റ് നഷ്ടത്തില്‍ 12,698.45 എന്ന നിലയും കൈവരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X