ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍കുതിച്ചുച്ചാട്ടം. ഓഹരി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. തിങ്കളാഴ്ച്ച നേട്ടത്തോടെയാണ് ഇരു സൂചികകളും വ്യാപാരം ആരംഭിച്ചത്. ആഭ്യന്തര, രാജ്യാന്തര പ്രതിസന്ധികളില്‍ സംഭവിച്ച അയവ് ഇന്ത്യന്‍ ഓഹരികള്‍ക്ക് പുത്തനുണര്‍വേകി. തിങ്കളാഴ്ച്ച 293.69 പോയിന്റുകള്‍ കുതിച്ച് 41,893.41 എന്ന റെക്കോര്‍ഡിലാണ് ബിഎസ്ഇ സെന്‍സെക്സ് എത്തിനിന്നത്. ബിഎസ്ഇ സെന്‍സെക്സ് സൂചികയിലെ 30 ഓഹരികള്‍ 250 പോയിന്റുകള്‍ (0.60 ശതമാനം) ഉയര്‍ന്ന് വ്യാപാരം നടത്തിയെന്നത് ശ്രദ്ധേയം. എന്‍എസ്ഇ നിഫ്റ്റിയിലും സമാനമായ വളര്‍ച്ച കാണാം. ഇന്ന് 12,337.75 പോയിന്റുകള്‍ നിഫ്റ്റി തൊട്ടു.

ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ഐടിസി, എച്ച്സിഎല്‍ ടെക്ക്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, കൊടാക് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടം കൊയ്തത്. മറുഭാഗത്ത് ടിസിഎസ്, മാരുതി, എച്ച്ഡിഎഫ്സി കമ്പനികള്‍ക്ക് ചുവപ്പുവരയില് വ്യാപാരം ചെയ്യേണ്ടി വന്നു. ഇതേസമയം, മേഖല അടിസ്ഥാനപ്പെടുത്തി വിലയിരുത്തിയാല്‍ ഒരു ഓഹരി മേഖലയും നഷ്ടം കുറിച്ചിട്ടില്ല. കൂട്ടത്തില്‍ ഐടി ഓഹരികള്‍ ഒരു ശതമാനം നേട്ടം കൈവരിച്ചു. പൊതുമേഖലാ ബാങ്ക്, റിയല്‍ എസ്റ്റേറ്റ് ഓഹരികളും 0.50 ശതമാനം വീതം ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ചൈന-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷ മുന്‍നിര്‍ത്തിയാണ് രാജ്യാന്തര ഓഹരി വിപണി തിങ്കളാഴ്ച്ച ഉണര്‍ന്നത്. ഇന്ധന വില കുറഞ്ഞതും വിപണി നേട്ടത്തെ സ്വാധീനിച്ചു. നവംബറിലെ വ്യവസായിക ഉത്പാദന സൂചിക ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയില്‍ ഓഹരികള്‍ക്ക് ഉണര്‍വ്് സംഭവിക്കാന്‍ കാരണം. മൂന്നു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് നവംബറില്‍ വ്യവസായ മേഖല കണ്ടത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications