പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പ്രതിസന്ധി മുന്‍നിര്‍ത്തി ഓഹരി വിപണിയില്‍ ഉയര്‍ന്നുകേട്ട കോലാഹലങ്ങളെല്ലാം കെട്ടടങ്ങുന്നു. ചൊവാഴ്ച്ച നേട്ടത്തോടെയാണ് ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍ വ്യാപാരം ആരംഭിച്ചത്. രാവിലെത്തെ വ്യാപാരത്തില്‍ സെന്‍സെക്സും നിഫ്റ്റിയും 1.1 ശതമാനം വീതം നേട്ടം രേഖപ്പെടുത്തി. 400 പോയിന്റുകള്‍ വരെ ട്രേഡ് ചെയ്ത ബിഎസ്ഇ എസ് ആന്‍ഡ് പി സെന്‍സെക്സ് 41,077 എന്ന നിലയിലെത്തി നില്‍ക്കുകയാണ്. മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി50 130 പോയിന്റുകള്‍ ട്രേഡ് ചെയ്ത് 12,122 മാര്‍ക്ക് കുറിച്ചു.

ഐടി ഓഹരികളൊഴികെ മറ്റു ഓഹരികളെല്ലാം നേട്ടം കുറിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ രണ്ടു ശതമാനമാണ് നേട്ടം കൈവരിച്ചത്. ബിഎസ്ഇ എസ് ആന്‍ഡ് പി സെന്‍സെക്സ് 521 പോയിന്റുകള്‍ വര്‍ധിച്ച് ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി (41,176). ഇന്‍ട്രാഡേ വ്യാപാരത്തില്‍ എന്‍എസ്ഇ നിഫ്റ്റി50 -യും നേട്ടം സ്വന്തമാക്കി. 151 പോയിന്റുകള്‍ വര്‍ധിച്ച് 12,144 മാര്‍ക്കിലാണ് എന്‍എസ്ഇ നിഫ്റ്റി50 വന്നെത്തിയത്.

നേരത്തെ, രാജ്യാന്തര വിപണിയിലെ ആശങ്കകള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചിരുന്നു. കഴിഞ്ഞ രണ്ടു സെഷനുകളിലും ഇന്ത്യന്‍ സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും 2.5 ശതമാനം ഇടിവ് രേഖപ്പെടുത്തുകയുണ്ടായി. എന്തായാലും യുഎസ്-ഇറാന് പ്രശ്നം കൂടുതല്‍ സങ്കീര്ണമാകാത്ത സാഹചര്യത്തില്‍ വിപണി ശാന്തമാവുകയാണ്. രാവിലത്തെ വ്യാപാരത്തില്‍ ആഭ്യന്തര നിക്ഷേപകര്‍ ഏഷ്യന്‍ സ്റ്റോക്കുകളിലാണ് കൂടുതല്‍ താത്പര്യം കാണിച്ചത്.
മുന്‍പ്, ഇറാനില്‍ ബോംബിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് യുദ്ധഭീതി ഉണര്‍ന്നതും ഓഹരി വിപണികൾ ഇടിഞ്ഞതും. സ്വർണം, ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനും ട്രംപിന്റെ പ്രസ്താവന കാരണമായി. എന്നാല്‍ തിങ്കളാഴ്ച്ച ട്രംപിന്റെ യുദ്ധാഹ്വാനത്തോട് പെന്റഗണ്‍ വിയോജിപ്പ് അറിയിച്ചു. ഇതോടെ രംഗം ശാന്തമായി.
More From GoodReturns

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications