ടാറ്റാ സൺസിലെ ഓഹരി പങ്കാളിത്തം എല്ലാ ഉപകമ്പനികളുടെയും ഓഹരി പങ്കാളിത്തമായി കണക്കാക്കണമെന്ന പല്ലോഞ്ചി മിസ്ട്രി ഗ്രൂപ്പിന്റെ വാദം അസംബന്ധമെന്ന് സുപ്രീം കോടതിയിൽ ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കി. ടാറ്റാ ഗ്രൂപ്പിന്റെ മുഖ്യ ഓഹരി പങ്കാളികളാണ് രത്തൻ ടാറ്റ നയിക്കുന്ന ടാറ്റാ സൺസ്.
രത്തൻ ടാറ്റയുമായുള്ള തർക്കത്തെ തുടർന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ 2016ൽ പുറത്താക്കിയിരുന്നു. മിസ്ത്രിയുടെ മാതൃകമ്പനിയാണ് ഷാപൂർജി പലോൺജി ഗ്രൂപ്പ്. പുറത്താക്കൽ നടപടി എൻ.സി.എൽ.ടി പിന്നീട് റദ്ദാക്കി. ഇതിനെതിരായ കേസാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

ടാറ്റാ സൺസിൽ 18.37 ശതമാനം ഓഹരി പങ്കാളിത്തമാണ് മിസ്ത്രിയ്ക്കുള്ളത്. ടാറ്റാ സൺസ് പ്രൈവറ്റ് ലിമിറ്റഡിൽ 18.4 ശതമാനം ഓഹരിയുള്ളതായി ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പ് ഒക്ടോബറിൽ കോടതിയെ അറിയിച്ചിരുന്നു. ഇത്, ടാറ്റാ ഗ്രൂപ്പിന്റെ എല്ലാ ലിസ്റ്റഡ് കമ്പനികളിലെയും ഓഹരി പങ്കാളിത്തമായി കാണണമെന്നായിരുന്നു മിസ്ത്രിയുടെ വാദം.
70 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ടാറ്റാ ഗ്രൂപ്പിൽ നിന്ന് പിന്മാറുമെന്ന് സെപ്തംബറിൽ മിസ്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി, ടാറ്റയിലെ ഓരോ കമ്പനികളിലെയും 18.37 ശതമാനത്തിന് തുല്യമായ 2,400 കോടി ഡോളർ (1.75 ലക്ഷം കോടി രൂപ) തിരിച്ചു വേണമെന്നും മിസ്ത്രി ആവശ്യപ്പെട്ടു. ഈ വാദമാണ് കോടതിയിൽ ടാറ്റ എതിർത്തത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
