കേരളത്തിൽ സ്വർണ വില ഒറ്റയടിയ്ക്ക് കുറഞ്ഞു. ഇന്നലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒറ്റ ദിവസം കൊണ്ട് പവന് 1200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 37680 രൂപയാണ്. ഗ്രാമിന് 4710 രൂപയാണ് നിരക്ക്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.
ഇന്നലത്തെ സ്വർണ വില
നവംബറിലെയും രണ്ടര മാസത്തിനിടയിലെ തന്നെയും ഏറ്റവും ഉയർന്ന വിലയ്ക്കാണ് ഇന്നലെ കേരളത്തിൽ സ്വർണ വ്യാപാരം നടന്നത്. പവന് 38880 രൂപയായിരുന്നു ഇന്നലത്തെ വില.
ആഭ്യന്തര വിപണി
കഴിഞ്ഞ സെഷനിൽ കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ ഡിസംബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 1 ശതമാനം ഉയർന്ന് 50,219 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 2 ശതമാനം ഉയർന്ന് കിലോയ്ക്ക് 62116 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ ഇന്ത്യൻ വിപണിയിൽ സ്വർണ വില 10 ഗ്രാമിന് 2,500 രൂപ ഇടിഞ്ഞപ്പോൾ വെള്ളി കിലോഗ്രാമിന് 4,600 രൂപ ഇടിഞ്ഞിരുന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ കഴിഞ്ഞ സെഷനിൽ സ്വർണ വില 5 ശതമാനത്തിലധികം ഇടിഞ്ഞെങ്കിലും ഇന്ന് ഉയർന്നു. സ്‌പോട്ട് സ്വർണ വില 0.5 ശതമാനം ഉയർന്ന് 1,871.81 ഡോളറിലെത്തി. യുഎസ് മരുന്ന് നിർമ്മാതാക്കളായ ഫൈസർ ഇങ്ക് അതിന്റെ പരീക്ഷണാത്മക കൊവിഡ്-19 വാക്സിൻ 90% ത്തിലധികം ഫലപ്രദമാണെന്ന് പറഞ്ഞതിനെ തുടർന്നാണ് സ്വർണ വിലയിലെ മാറ്റം.
മറ്റ് ലോഹങ്ങളുടെ വില
മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി വില ഇന്ന് ഔൺസിന് 0.1 ശതമാനം ഉയർന്ന് 24.10 ഡോളറിലെത്തി. പ്ലാറ്റിനം വില 0.2 ശതമാനം ഉയർന്ന് 868.30 ഡോളറിലെത്തി. വാൾസ്ട്രീറ്റിലെ മികച്ച നേട്ടത്തെ തുടർന്ന് മിക്ക ഏഷ്യൻ ഓഹരി വിപണികളിലും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഓഹരികൾ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു.
ഇടിഎഫ് നിക്ഷേപത്തിൽ ഇടിവ്
വാക്‌സിൻ വാർത്തയെത്തുടർന്ന് ഇടിഎഫ് നിക്ഷേപത്തിൽ ഇടിവ് രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഓഹരികൾ തിങ്കളാഴ്ച 0.83 ശതമാനം ഇടിഞ്ഞ് 1,249.79 ടണ്ണായി. ഈ മാസം ഇന്ത്യയിൽ സ്വർണ്ണ ഇടിഎഫുകളുടെ മൊത്തം വരവ് 384 കോടി ഡോളറാണ്.
ആഭരണ ആവശ്യകത
സ്വർണ വിലയിലെ ഇടിവ് ഇന്ത്യയിലെ ആഭരണ ആവശ്യകത വർധിപ്പിച്ചേക്കാം. ധൻതേരസ്, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള വിൽപ്പന പ്രതീക്ഷയിലാണ് ഈ ആഴ്ച ജ്വല്ലറികൾ.
സോവറിൻ ഗോൾഡ് ബോണ്ട്
ഈ സാമ്പത്തിക വർഷത്തെ സോവറിൻ ഗോൾഡ് ബോണ്ടിന്റെ എട്ടാം സീരിസ് സബ്‌സ്‌ക്രിപ്‌ഷനായി ഇന്നലെ തുറന്നിരിക്കുന്നു. ഇഷ്യു വില ഒരു ഗ്രാമിന് 5,177 രൂപയാണ്. ഓൺലൈനായി അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
