രാജ്യത്ത് സാമ്പത്തിക മാന്ദ്യവും പണലഭ്യതയിലുള്ള പ്രതിസന്ധിയും രൂക്ഷമായതോടെ വീട് വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഭവന വിൽപ്പനയിൽ 9.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019ന്റെ മൂന്നാം പാദത്തിൽ ഡിമാൻഡിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്. ഭവന വിൽപ്പനയിൽ ഇടിവുണ്ടായതായി പുറത്തു വന്ന നാലാമത്തെ റിപ്പോർട്ടാണിത്.
പ്രോപ്‍ഇക്വിറ്റി റിപ്പോർട്ട്
പ്രോപ്-ഇക്വിറ്റി ഡാറ്റ പ്രകാരം രാജ്യത്തെ ഏഴ് നഗരങ്ങളിൽ ഭവന വിൽപ്പന ഇടിഞ്ഞു. രണ്ട് നഗരങ്ങളിൽ മാത്രമാണ് വിൽപ്പന വർദ്ധിച്ചിരിക്കുന്നത്. 2019 ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഭവന വിൽപ്പന 9.5 ശതമാനം ഇടിഞ്ഞ് 8,461 യൂണിറ്റായാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 52,855 യൂണിറ്റ് വിൽപ്പന നടന്നിരുന്നു.
ഏറ്റവും കൂടുതൽ ഇടിവ് ചെന്നൈയിൽ
ഭവന വിൽപ്പനയിൽ ചെന്നൈയിലാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 25 ശതമാനം ഇടിവാണ് ചെന്നൈയിൽ ഉണ്ടായിരിക്കുന്നത്. 2019 ജൂലൈ-സെപ്റ്റംബർ കാലയളവിൽ 3,060 യൂണിറ്റ് വിൽപ്പനയാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,080 യൂണിറ്റ് വിൽപ്പന നടന്നിരുന്നു.
മുംബൈ - ഹൈദരാബാദ്- കൊൽക്കത്ത
ഭവന വിൽപ്പന മുംബൈയിൽ 22 ശതമാനം ഇടിഞ്ഞ് 6,491 യൂണിറ്റിൽ നിന്ന് 5,063 യൂണിറ്റായി കുറഞ്ഞു. ഹൈദരാബാദിൽ 16 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5,067 യൂണിറ്റിൽ നിന്ന് 4,257 യൂണിറ്റായാണ് ഹൈദരാബാദിൽ വിൽപ്പന കുറഞ്ഞത്. 3,487 യൂണിറ്റ് വിൽപ്പന നടന്നിരുന്ന കൊൽക്കത്ത 12 ശതമാനം ഇടിഞ്ഞ് 3,069 യൂണിറ്റായി.
ബംഗളൂരു - താനെ - നോയിഡ
ബംഗളൂരുവിലെ വിൽപ്പന 9 ശതമാനം കുറഞ്ഞ് 10,816 യൂണിറ്റിൽ നിന്ന് 9,843 യൂണിറ്റായി. 11,773 യൂണിറ്റുകളിൽ നിന്ന് 10,714 യൂണിറ്റായി 9 ശതമാനം ഇടിവാണ് താനെയിലും രേഖപ്പെടുത്തിയിരിക്കുന്നത്. നോയിഡയിൽ 11 ശതമാനം ഇടിവാണ് രേഖപ്പെടുത്തി 1,112 യൂണിറ്റിൽ നിന്ന് 990 യൂണിറ്റായി കുറഞ്ഞു.
വിൽപ്പന കൂടിയത് എവിടെ?
1,112 ഫ്ളാറ്റുകളിൽ നിന്ന് ഗുരുഗ്രാമിൽ വിൽപ്പന 7 ശതമാനം ഉയർന്ന് 1,190 യൂണിറ്റായി. പൂനെയിൽ 14,523 അപ്പാർട്ടുമെന്റുകളിൽ നിന്ന് 14 ശതമാനം വർധിച്ച് 14,669 യൂണിറ്റുകളുടെ വിൽപ്പന നടന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
