2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവന്തപുരം മണ്ഡലത്തിൽ നിന്ന് നാലാം തവണയും വിജയിച്ചു കയറിയ നേതാവാണ് ശശി തരൂർ. രാഷ്ട്രീയത്തിനപ്പുറം തരൂരിനെ കേരളം ഒരു വിക്കിപീഡിയ എന്ന രീതിയിൽ ആണ് കണ്ടിരുന്നത്. എഴുത്തുകാരൻ പ്രഭാഷകൻ തുടങ്ങിയ എല്ലാ മേഖലകളിലും തരൂർ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ സി പി ഐ എമ്മിനെ അനുകൂലിക്കുന്നു എന്ന തരത്തിൽ ഒരു പ്രചരണം ഇദ്ദേഹത്തിനെതിരെ വരുമ്പോഴാണ് തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം പുറത്തുവിട്ട ആസ്തി കണക്കുകൾ വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുന്നത്.
₹55 കോടിയിലേറെ മൂല്യമുള്ള സ്വത്തുസമ്പത്തുകൾ തനിക്ക് ഉണ്ടെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അന്നത്തെ പഠനങ്ങൾ പ്രകാരം, ആ സമ്പത്ത് 10 വർഷത്തിന് മുൻപ് ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സാമ്പത്തിന്റെ ഇരട്ടിയാണ് എന്ന ആരോപണങ്ങൾ അന്നേ ഉയർന്നിരുന്നു. 2014-ൽ അദ്ദേഹം ₹23 കോടിയിലധികം സ്വത്തുവിലയാണ് പ്രഖ്യാപിച്ചത്. 2019-ലേക്ക് എത്തുമ്പോഴേക്കും അത് ₹35 കോടി ആയി വർധിച്ചിരുന്നു. അതുകൊണ്ട് തന്നെ സമ്പത്തിൽ എം പിയ്ക്ക് ഉണ്ടായ വളർച്ചയെ അൽപ്പം സംശയത്തോടെയാണ് രാഷ്ട്രീയ ശത്രുക്കൾ നോക്കിക്കണ്ടത്.
തരൂരിന്റെ മൂവബിൾ അസറ്റുകൾ
ശശി തരൂരിന് ₹49 കോടിയിലധികം മൂല്യമുള്ള മൂവബിൾ സ്വത്തുക്കൾ ഉണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിവിധ ബോണ്ടുകൾ, ഡിബഞ്ചറുകൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് സുരക്ഷിത നിക്ഷേപങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയൊക്കെ 19 ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ചിരിക്കുകയാണെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ 2024 ൽ വ്യക്തമാക്കിയിരുന്നു.

534 ഗ്രാം സ്വർണം, അതായത് 2024 ലെ മൂലത്തിൽ ₹32 ലക്ഷം രൂപ വില മതിക്കുന്ന മഞ്ഞ ലോഹം ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു. ₹36,000 രൂപയാണ് പണമായി അന്ന് അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ ശശി തരൂരിന് ₹4.32 കോടി വരുമാനമുണ്ടായിരുന്നുവെന്ന് തന്റെ സത്യവാങ്മൂലത്തിൽ അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.
ഭൂമിയും മറ്റു സ്വത്തുക്കളും
ശശി തരൂരിന്റെ മറ്റു സ്വത്തുക്കൾക്ക് ഏകദേശം ₹6.75 കോടി മൂല്യമുണ്ട്. തിരുവന്തപുരത്ത് ₹6.20 കോടി വിലവരുന്ന 10.47 ഏക്കർ ഭൂമി അദ്ദേഹത്തിനുണ്ട്. പാലക്കാട് 2.51 ഏക്കർ കൃഷിയോഗ്യഭൂമിയിൽ 1/4 ഭാഗം അദ്ദേഹത്തിനുണ്ട്. ₹1.56 ലക്ഷം മൂല്യമുണ്ട് ഇതിന്. ഇത് കൂടാതെ ₹52 ലക്ഷം വില വരുന്ന ഒരു വസതി തിരുവനന്തപുരത്ത് അദ്ദേഹത്തിനുണ്ട്. ശശി തരൂരിന്റെ പേരിൽ രണ്ടു കാറുകൾ ഉണ്ട്. മാരുതി സിയാസ്, മാരുതി XL6 എന്നിവയാണ് അത്.
സമ്പത്തുവികാസം: എന്താണ് രഹസ്യം?
ശശി തരൂരിന്റെ സമ്പത്തുവികാസം പ്രധാനമായും ബോണ്ടുകൾ, ഡിബഞ്ചറുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ നിക്ഷേപങ്ങൾ മൂലമാണ്. തന്റെ സാമ്പത്തിക മാനേജ്മെന്റ് കൃത്യമായ രീതിയിലാണെന്നതിന്റെ തെളിവാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ അദ്ദേഹത്തിന്റെ സ്വത്തുവില ഇരട്ടിയായത്.
പുതിയ വിവാദവും മറുപടികളും
കോൺഗ്രസ് നേതൃത്വത്തിനെതിരെ പല തവണയായി ശശി തരൂർ തുറന്നടിച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട് എന്ന് തന്നെയാണ് അദ്ദേഹം ഇന്നും വ്യക്തമാക്കിയത്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിടുമെന്നും, തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണമെന്നും തരൂര്‍ ഇന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
'പാര്‍ട്ടി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി ഉണ്ടാകും. ഇല്ലെങ്കില്‍ എനിക്ക് എന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങള്‍ കരുതരുത്. എന്റെ പുസ്തകങ്ങള്‍, പ്രസംഗങ്ങള്‍ അങ്ങനെ ആ വഴിക്ക്. ഒരു പ്രസംഗം നടത്താന്‍ ലോകമെമ്പാടുമുള്ള ക്ഷണങ്ങള്‍ എനിക്കുണ്ട്' തരൂര്‍ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
