ക്രിപ്റ്റോ ലോകം ആദ്യം കരുതി ഷിബ ഇനു വെറും തമാശയാണെന്ന്. മീം ടോക്കണുകളുടെ നീണ്ട നിരയിലേക്ക് മറ്റൊരു 'പട്ടി കോയിന്'. എന്നാല്‍ നിക്ഷേപകര്‍ക്ക് സ്വപ്ന ലാഭം നേടിക്കൊടുക്കുകയാണ് ഇപ്പോള്‍ ഷിബ ഇനു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ മാത്രം 140 ശതമാനം നേട്ടമാണ് ഷിബ ഇനു നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഇതിനിടെ, കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഷിബയില്‍ 8,000 ഡോളര്‍ നിക്ഷേപം നടത്തിയ വ്യക്തിയുടെ ഇപ്പോഴത്തെ അക്കൗണ്ട് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
400 ദിവസങ്ങള്‍ കൊണ്ട് 8,000 ഡോളര്‍ നിക്ഷേപം 5.7 ബില്യണ്‍ ഡോളറായാണ് വളര്‍ന്നത്. 200 ഡോളര്‍ നിക്ഷേപം 21 മില്യണ്‍ ഡോളറായി ഉയര്‍ന്ന അനുഭവവും മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് പങ്കുവെയ്ക്കുന്നു.
എന്തായാലും 'ഡോജ്കോയിന് കില്ലറായി' പിറവിയെടുത്ത ഷിബ ഇനു അവതാരലക്ഷ്യത്തിന് തൊട്ടരികിലാണ് ഇപ്പോള്‍. വ്യാഴാഴ്ച്ച ഡോജ്കോയിന്റെ വിപണി മൂല്യത്തെ ഷിബ ഇനു മറികടന്നെങ്കിലും വെള്ളിയാഴ്ച്ച വീണ്ടും ഒരുപടി താഴേക്ക് പോയി (ഒക്ടോബര്‍ 29, സമയം 8:45). രാവിലെ 25 ശതമാനത്തിലേറെയുള്ള നേട്ടം മുന്‍നിര്‍ത്തി 39.71 ബില്യണ്‍ ഡോളറുണ്ട് ഡോജ്കോയിന്റെ വിപണി മൂല്യം. മറുഭാഗത്ത് 26 ശതമാനത്തോളം ഇടറി നില്ക്കുന്ന ഷിബ ഇനു, 35.15 ബില്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് കാപ്പിലേക്ക് ചുരുങ്ങിയത് കാണാം.
നിലവില്‍ ലോകത്തെ ഏറ്റവും പ്രചാരമേറിയ പത്താമത്തെ ക്രിപ്റ്റോ കറന്‍സിയാണ് ഷിബ ഇനു. ഡോജ്കോയിന് ഒന്‍പതാം സ്ഥാനത്തുമുണ്ട്. ഐടിസി, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ (എല്‍ ആന്‍ഡ് ടി), മാരുതി സുസുക്കി, നെസ്ലെ ഇന്ത്യ, അദാനി ഗ്രീന്‍ എനര്‍ജി തുടങ്ങിയ മുന്‍നിര ഇന്ത്യന്‍ കമ്പനികളെക്കാള്‍ ഉയര്‍ന്ന വിപണി മൂല്യം ഷിബ ഇനു ഈ ദിവസങ്ങളില്‍ കുറിക്കുന്നുണ്ട്.
വിഖ്യാത ക്രിപ്റ്റോ ട്രേഡിങ് പ്ലാറ്റ്ഫോമായ റോബിന്‍ഹുഡില്‍ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഷിബ ഇനുവിന്റെ സ്വപ്നക്കുതിപ്പ്. നിലവില്‍ ബൈനാന്‍സ്, കോയിന്‍ബേസ് തുടങ്ങിയ പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ ഷിബ ഇനു ലഭ്യമാണ്. ഷിബ ഇനുവിനെ റോബിന്‍ഹുഡ് എക്സ്ചേഞ്ചില്‍ ചേര്‍ക്കാനായി 3.26 ലക്ഷത്തില്‍പ്പരം ആളുകള്‍ 'ചേഞ്ച് ഡോട്ട് ഓആര്‍ജി' (change.org) വെബ്സൈറ്റില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് കാണാം.
എന്താണ് ഷിബ ഇനു?
2020 ഓഗസ്റ്റിലാണ് ഷിബ ഇനുവിന്റെ രംഗപ്രവേശം. ഷിബ ഇനുവിന്റെ സൃഷ്ടാവ് ഇപ്പോഴും അജ്ഞാതനായി തുടരുന്നു. ഡോജ്കോയിന്റെ മുഖമുദ്രയായ റയോഷി നായക്ക് സമാനമായി ജാപ്പനീസ് ബ്രീഡായ ഷിബ ഇനുവിനെയാണ് ഈ ആള്‍ട്ട് കോയിന് പകര്‍ത്തുന്നത്. എഥീറിയം ബ്ലോക്ക്ചെയിന്‍ ടെക്നോളജി ഉപയോഗപ്പെടുത്തുന്ന ഷിബ ഇനു ഇന്ന് ഡോജ്കോയിനൊത്ത എതിരാളിയാണ്. സെപ്തംബറില്‍, അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോയിന്‍ബേസ് എക്സ്ചേഞ്ച് ഷിബ ഇനുവിനെ ലിസ്റ്റു ചെയ്തതോടെ 40 ശതമാനത്തോളം ഉയരാന്‍ ഈ ആള്‍ട്ട് കോയിന് സാധിച്ചു.
ഷിബ ഇനുവിന്റെ വെബ്സൈറ്റ് നല്കുന്ന വിവരം പ്രകാരം 1,000 ലക്ഷം കോടി യൂണിറ്റുകളുടെ വിതരണവുമായാണ് ഷിബ ഇനുവിന്റെ തുടക്കം. എന്നാല്‍ ഇതില്‍ 50 ശതമാനം ക്രിപ്റ്റോ എക്സ്ചേഞ്ചായ യുണിസ്വാപ്പില് സ്ഥാപകന്‍ ലോക്ക് ചെയ്തു. മിച്ചമുള്ള 50 ശതമാനം കോയിനുകള്‍ എഥീറിയം സഹസ്ഥാപകന്‍ വിറ്റാലിക് ബ്യൂട്ടറിന്‍ 'ബേണ്‍' ചെയ്യാനായി ഇദ്ദേഹം കൈമാറി. ക്രിപ്റ്റോ നാണയങ്ങളുടെ വില നിയന്ത്രിക്കുന്നതിന് വിതരണം പരിമിതപ്പെടുത്തി ദീര്‍ഘകാലം ഹോള്‍ഡ് ചെയ്യുന്ന പ്രക്രിയയാണ് 'കോയിന് ബേണിങ്'.
ഷിബ ഇനുവില്‍ നിക്ഷേപം നടത്താമോ?
ക്രിപ്റ്റോ കറന്‍സികള്‍ പ്രവചനാതീതമാണ്. ഷിബ ഇനുവിന്റെ ചിത്രവും മറ്റൊന്നല്ല. ഉയര്‍ന്ന നേട്ടങ്ങളാണ് ഇപ്പോള്‍ ഷിബ ഇനുവിന്റെ പ്രധാനാകര്‍ഷണം. എന്നാല്‍ കോയിനില്‍ അപകടസാധ്യതയും കൂടുതലാണ്. ബിറ്റ്കോയിനില് നിന്നും വ്യത്യസ്തമായി എഥീറിയം ബ്ലോക്ക്ചെയിന്‍ ടെക്നോളജിയാണ് ഷിബ ഇനു നിലവില്‍ ആധാരമാക്കുന്നത്. എഥീറിയം കമ്മ്യൂണിറ്റിയുടെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കും ഷിബ ഇനുവിന്റെ മുന്നോട്ടുള്ള പ്രയാണം. ഇതേസമയം, ബിറ്റ്കോയിന് പോലെ ഷിബ ഇനുവിനായി പ്രത്യേക വികേന്ദ്രീകൃത എക്സ്ചേഞ്ച് പിന്നണിയില്‍ ഒരുങ്ങുന്നതായാണ് വിവരം. ഷിബസ്വാപ്പ് എന്നായിരിക്കും ഇതറിയപ്പെടുക.
വെള്ളിയാഴ്ച്ച ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്റ്റോ കറന്‍സികളുടെ വിലനിലവാരം ചുവടെ കാണാം (രാവിലെ സമയം 9:30)
- ബിറ്റ്കോയിന് - 61,544.81 ഡോളര്‍ (4 ശതമാനം നേട്ടം)
- ഈഥര്‍ - 4,380.34 ഡോളര്‍ (9.21 ശതമാനം നേട്ടം)
- ബൈനാന്‍സ് കോയിന് - 495.91 ഡോളര്‍ (8.57 ശതമാനം നേട്ടം)
- ടെതര്‍ - 1 ഡോളര്‍ (0.09 ശതമാനം ഇടിവ്)
- കാര്‍ഡാനോ - 2.02 ഡോളര്‍ (4.25 ശതമാനം നേട്ടം)
- സോളാനോ - 202.73 ഡോളര്‍ (7.92 ശതമാനം നേട്ടം)
- എക്സ്ആര്‍പി - 1.08 ഡോളര്‍ (7.74 ശതമാനം നേട്ടം)
- പോള്‍ക്കഡോട്ട് - 43.58 ഡോളര്‍ (6.19 ശതമാനം നേട്ടം)
- ഡോജ്കോയിന് - 0.2973 ഡോളര്‍ (26.74 ശതമാനം നേട്ടം)
- ഷിബ ഇനു - 0.00006228 ഡോളര്‍ (26.87 ശതമാനം ഇടിവ്)
- യുഎസ്ഡി കോയിന് - 0.9997 ഡോളര്‍ (0.03 ശതമാനം ഇടിവ്)
- ടെറ - 43.15 ഡോളര്‍ (7.14 ശതമാനം നേട്ടം)
- യുണിസ്വാപ്പ് - 25.65 ഡോളര്‍ (4.86 ശതമാനം നേട്ടം)
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
