കഴിഞ്ഞ ദിവസങ്ങളിലെ അപ്രതീക്ഷിത ക്ഷീണം ഷിബ ഇനു മാറ്റി. ശനിയാഴ്ച്ച രാവിലെ 25 ശതമാനം നേട്ടത്തിലാണ് ഡിജിറ്റല്‍ ടോക്കണായ ഷിബ ഇനുവിന്റെ വ്യാപാരം. കഴിഞ്ഞ 24 മണിക്കൂറിനിടെ, ലോകത്തെ പ്രമുഖ ക്രിപ്റ്റോകറന്സികളില് ഏറ്റവും ഉയര്‍ന്ന നേട്ടം കുറിക്കുന്നതും ഷിബ ഇനു മാത്രം. വിപണി മൂല്യം അടിസ്ഥാനപ്പെടുത്തുമ്പോള്‍ യുഎസ്ഡി കോയിന് തൊട്ടുപിറകില്‍ 11 ആം സ്ഥാനത്തുണ്ട് ഇപ്പോള്‍ ഷിബ ഇനു.
നിലവില്‍ 0.000059 ഡോളര്‍ എന്ന നിലയിലാണ് കോയിന്റെ ഇടപാടുകള്‍ (0.004799 രൂപ - രാവിലെ 7.20 സമയം). വിപണി മൂല്യം ഒരിക്കല്‍ക്കൂടി 30 ബില്യണ്‍ ഡോളറിന് മുകളിലേക്ക് ഉയര്‍ന്നാല്‍ സ്റ്റേബിള്‍കോയിനായ യുഎസ്ഡിസിയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ പത്താമത്തെ ക്രിപ്റ്റോകറന്‍സിയായി ഷിബ ഇനു വീണ്ടും മാറും.

നേരത്തെ, 2.3 ബില്യണ്‍ ഡോളറിന്റെ ഷിബ ടോക്കണുകള്‍ നിക്ഷേപകര്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഷിബ ഇനു തകര്‍ന്നടിഞ്ഞിരുന്നു. എന്തായാലും ഇപ്പോഴുള്ള മൊമന്റം തുടരാന്‍ കഴിഞ്ഞാല്‍ അടുത്ത ഏതാനും മണിക്കൂറില്‍ 0.000065 ഡോളര്‍ എന്ന പ്രതിരോധനില ഭേദിക്കാന്‍ കോയിന് സാധിക്കുമെന്നാണ് സൂചന. രാവിലെ ഷിബ/യുഎസ്ഡി ചാര്‍ട്ട് ബുള്ളിഷ് ട്രെന്‍ഡ് വിളിച്ചോതുന്നുണ്ട്.
മൊമന്റം ഇന്‍ഡിക്കേറ്ററായ എംഎസിഡി (MACD) ലൈന്‍ പോസിറ്റീവ് മേഖലയിലും തുടരുന്നത് കാണാം. ഷിബ ഇനുവിന്റെ ആര്‍എസ്ഐ ചിത്രം (റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡക്സ്) 'ഓവര്‍ബോട്ട്' മേഖലയിലേക്കാണ് നീങ്ങുന്നത്. അതായത്, വില്പ്പനയെക്കാളുപരി വാങ്ങലാണ് കോയിനില്‍ സംഭവിക്കുന്നത്.
0.000065 ഡോളര്‍ പ്രതിരോധനില ഭേദിക്കാന്‍ കഴിഞ്ഞാല്‍ വന്‍ മുന്നേറ്റം ഷിബ ഇനുവില്‍ പ്രതീക്ഷിക്കാം. 0.000070 ഡോളര്‍ മാര്‍ക്ക് വരെ കോയിന് ഉയരാന്‍ സാധ്യതയുണ്ട്. ഇതോടെയാകും യുഎസ്ഡി കോയിനെ മറികടന്ന് മാര്‍ക്കറ്റ് കാപ്പ് അടിസ്ഥാനപ്പെടുത്തി ലോകത്തെ ഏറ്റവും വലിയ പത്താമത്തെ ക്രിപ്റ്റോകറന്‍സിയായി ഷിബ ഇനു മാറുക.
എന്തായാലും എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ നിന്ന് ഇപ്പോഴും 34 ശതമാനം താഴ്ച്ചയിലാണ് ഷിബ ഇനു തുടരുന്നത്. 0.00008616 ഡോളറാണ് ഷിബ ഇനു കണ്ടെത്തിയ ഏറ്റവും ഉയര്‍ന്ന മൂല്യം. ഈ നിലയിലേക്ക് തിരിച്ചെത്തണമെങ്കില്‍ ഷിബ ഇനുവിന് വിശാല ക്രിപ്റ്റോകറന്‍സി മാര്‍ക്കറിന്റെ പിന്തുണ അനിവാര്യമാണ്. ലോകത്തെ പ്രമുഖ ക്രിപ്റ്റോകറന്‍സികളുടെ ഇപ്പോഴത്തെ വിലനിലവാരം ചുവടെ കാണാം (ശനി, രാവിലെ 7.35 സമയം).
- ബിറ്റ്കോയിന് - 49,15,096 രൂപ (0.96 ശതമാനം ഇടിവ്)
- ഈഥര്‍ - 3,60,399 രൂപ (0.66 ശതമാനം ഇടിവ്)
- ബൈനാന്‍സ് കോയിന് - 48,705 രൂപ (8.31 ശതമാനം നേട്ടം)
- സോളാന - 19,147.89 രൂപ (2 ശതമാനം ഇടിവ്)
- ടെതര്‍ യുഎസ് - 80.15 രൂപ
- കാര്‍ഡാനോ - 159.2757 രൂപ (0.28 ശതമാനം നേട്ടം)
- എക്സ്ആര്‍പി - 93.1559 രൂപ (1.82 ശതമാനം ഇടിവ്)
- പോള്‍ക്കഡോട്ട് - 4,144.44 രൂപ (2.36 ശതമാനം ഇടിവ്)
- ഡോജ്കോയിന് - 21.1000 രൂപ (1.66 ശതമാനം നേട്ടം)
- യുഎസ്ഡി കോയിന് - 0.99 ഡോളര്‍ (0.02 ശതമാനം ഇടിവ്)
- ഷിബ ഇനു - 0.004735 രൂപ (25.93 ശതമാനം നേട്ടം)
- ടെറ ലൂണ - 3,954.99 രൂപ (3.5 ശതമാനം ഇടിവ്)
- അവലാഞ്ചെ - 5,959.722 രൂപ (4.5 ശതമാനം ഇടിവ്)
- യുണിസ്വാപ്പ് - 2,038.60 രൂപ (1 ശതമാനം ഇടിവ്)
- ചെയിന്‍ലിങ്ക് - 2,619.19 രൂപ (4.33 ശതമാനം നേട്ടം)
- റാപ്പ്ഡ് ബിറ്റ്കോയിന് - 61,136.65 ഡോളര്‍ (0.01 ശതമാനം ഇടിവ്)
- ബിയുഎസ്ഡി - 79.00 രൂപ (0.61 ശതമാനം ഇടിവ്)
- ലൈറ്റ്കോയിന് - 15,850.48 രൂപ (1.29 ശതമാനം ഇടിവ്)
- പോളിഗണ് - 151.413 രൂപ (0.58 ശതമാനം ഇടിവ്)
- ആല്ഗോറാന്ഡ് - 148.60 രൂപ (0.48 ശതമാനം ഇടിവ്)
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications