ഫിനാൻഷ്യൽ സെക്ടറിലെ പ്രധാന വാർത്ത ശ്രീറാം ഫിനാൻസിലെ വിദേശ നിക്ഷേപാമാണ്. ജപ്പാനിലെ മിഷ്തുബിഷി യുഎഫ്ജി (MUFG) ബാങ്ക് 38,618 കോടി രൂപ നിക്ഷേപിച്ച് ശ്രീറാം ഫിനാൻസിൽ 20 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയത്. ഓഹരി കൈമാറ്റത്തിന് പിന്നാലെ എത്തിയ ബാങ്കിങ് ലൈസൻസ് വാർത്തകൾ ശ്രീറാം ഫിനാൻസ് തള്ളി.

നിലവിൽ ബാങ്കിങ് ലൈസൻസിൽ ചർച്ചകൾ നടക്കുന്നില്ലെന്നും ഇപ്പോഴുള്ളിടത്ത് നിൽക്കാനാണ് താൽപര്യപ്പെടുന്നതെന്നുമാണ് ശ്രീറാം ഫിനാൻസ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഉമേഷ് രേവങ്കർ പറഞ്ഞത്. എങ്കിലും പുതിയ ഓഹരി കൈമാറ്റത്തോടെ ശ്രീറാം ഫിനാൻസ് ഓഹരിയിൽ ഇനി കുതിപ്പുണ്ടാകും എന്നാണ് വിവിധ അനലിസ്റ്റുകൾ പറയുന്നത്.
ഓഹരി കൈമാറ്റം
ജപ്പാനിലെ മിഷ്തുബിഷി യുഎഫ്ജി ബാങ്ക് എത്തിയാലും ശ്രീറാം ഗ്രൂപ്പിനായിരിക്കും ബോർഡിലും മാനേജ്മെന്റിലും നിയന്ത്രണം. 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള മിഷ്തുബിഷി യുഎഫ്ജിയെ മൈനോറിറ്റി ഓഹരി ഉടമകളായി തിരിക്കും. ജപ്പാനിലെ മിഷ്തുബിഷി യുഎഫ്ജിക്ക് രണ്ട് നോമിനി ഡയറക്ടർമാരെ നിയമിക്കാൻ അവകാശമുണ്ടാകും.
20 ശതമാനം ഓഹരി കൈമാറുമ്പോൾ പൊതു ഓഹരി ഉടമകളുടെയും പ്രമോട്ടരുടെയും ഉടമസ്ഥാവകാശത്തിൽ കുറവുവരും. ഇടപാടിന് മുൻപ് പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം 25.3 ശതമാനവും പബ്ലിക്ക് ഷെയർ ഹോൾഡേഴ്സിങ് 74.7 ശതമാനവുമായിരുന്നു. ജപ്പാൻ കമ്പനി 20 ശതമാനം ഓഹരി പങ്കാളിത്തം നേടുമ്പോൾ പബ്ലിക്ക് ഷെയർ ഹോൾഡേഴ്സിങ് 59.7 ശതമാനവും പ്രമോട്ടർമാരുടെ പങ്കാളിത്തം 20.3 ശതമാനവുമായി കുറയും.
ബൈ റേറ്റിങ് നൽകി ബ്രോക്കറേജ്
ശ്രീറാം ഫിനാനൻസിൽ കവറേജുള്ള 38 അനലിസ്റ്റുകളിൽ 34 പേരാണ് ഓഹരിക്ക് ബൈ റേറ്റിങ് നൽകുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസാണ് ഓഹരിക്ക് ഏറ്റവും ഉയർന്ന ലക്ഷ്യവില നൽകിയിട്ടുള്ളത്. 1,225 രൂപയാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നൽകുന്ന ലക്ഷ്യവില.
ബ്രോക്കറേജ് സ്ഥാപനമായ നൊമൂറ ഓഹരിക്ക് ബൈ റേറ്റിങ് നൽകുന്നു. ലക്ഷ്യവില 1140 രൂപ. ഇടപാടിലൂടെ കമ്പനിയുടെ പ്രതിയോഹരി ബുക്ക് വാല്യു 24 ശതമാനം വർധിക്കും. കമ്പനിയുടെ ആസ്തികളിൽ നിന്നുള്ള വരുമാനം (RoA) 3.7 ശതമാനം വരെ ഉയരും.
മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് 1,080 രൂപയിലാണ് ബൈ റേറ്റിങ് നൽകുന്നത്. സിഎൽഎസ്എ നേരത്തെയുണ്ടായിരുന്ന 840 രൂപയിൽ നിന്നും ഓഹരിക്ക് 1030 രൂപയാക്കി ലക്ഷ്യവില ഉയർത്തി. അധികമായി വരുന്ന മൂലധനം കമ്പനിയുടെ നെറ്റ് ഇന്ററസ്റ്റ് മാർജിനും ആസ്തിയിൽ നിന്നുള്ള വരുമാനവും ഉയർത്തും. പുതിയ ബിസിനസ് സാധ്യതകളിലേക്ക് കടക്കുന്നതോടെ ദീർഘകാല ലാഭം കമ്പനിക്കുണ്ടാകുമെന്നും ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നു. കൊട്ടക് ഇൻസ്റ്റിറ്റ്യൂഷനൽ ഇക്വറ്റീസ് ഓഹരിയുടെ ലക്ഷ്യവില 840 രൂപയിൽ നിന്നും 990 രൂപയാക്കി.
ഓഹരി പ്രകടനം
തിങ്കളാഴ്ച 3.67 ശതമാനം നേട്ടത്തിൽ 934.80 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. അഞ്ചു ദിവസം കൊണ്ട് പത്ത് ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കിയ ഓഹരി ഈ വർഷം ഇതുവരെ 60 ശതമാനം ഉയർന്നു. ഇന്ന് രേഖപ്പെടുത്തിയ 949.80 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications