A Oneindia Venture

2025 ലെ മികച്ച ഓഹരി; കുതിപ്പ് തുടരാൻ ശ്രീറാം ഫിനാൻസ്; ലക്ഷ്യവില ഇങ്ങനെ

നിഫ്റ്റി വലിയ നേട്ടമുണ്ടാക്കാതെ കടന്നു പോയ വർഷമാണ് 2025. അനുകൂലമല്ലാത്ത വിപണി സാഹചര്യമാണ് സൂചികകളെ പ്രതിസന്ധിയിലാക്കിയത്. എന്നാൽ 2025 ലെ മികച്ച നേട്ടമുണ്ടാക്കിയ നിഫ്റ്റി 50 ഓഹരിയാണ് ശ്രീറാം ഫിനാൻസ്. 70 ശതമാനത്തിന് മുകളിലാണ് ഓഹരി മുന്നേറിയത്. മുൻനിര എൻബിഎഫ്സികളിലൊന്നായ ശ്രീറാം ഫിനാനൻസ് റീട്ടെയിൽ ഫിനാൻസിങിലാണ് ശ്രദ്ധിക്കുന്നത്. വാണിജ്യ വാഹനങ്ങൾക്കുള്ള വായ്പകള്, വ്യക്തിഗത വായ്പ, എംഎസ്എംഇ ഫിനാൻസ്, സ്ഥിര നിക്ഷേപം എന്നിവ കമ്പനിക്കുണ്ട്. ഓഹരി 2025 ൽ 72.40 ശതമാനമാണ് മുന്നേറിയത്. നിഫ്റ്റി 50യിലെ മികച്ച ഓഹരികളിലൊന്നായി മാറി.

2025 ലെ മികച്ച നേട്ടത്തിന് കാരണം ജപ്പാനിലെ സാമ്പത്തിക സ്ഥാപനമായ മിഷ്തുബിഷി യുഎഫ്ജിയുടെ സബ്സിഡിയറിയായ ജപ്പാൻ എംയിഎഫ്ജി ബാങ്ക് കമ്പനിയിൽ നിക്ഷേപം നടത്തിയതാണ്. 20 ശതമാനം ഓഹരികളാണ് എംയുഎഫ്ജി ബാങ്ക് വാങ്ങിയത്. 39620 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഇതുവഴി ജപ്പാൻ ബാങ്ക്, ശ്രീറാം ഫിനാൻസിലെ പ്രധാന ഓഹരി ഉടമകളായി മാറി.

സാമ്പത്തികം

ശ്രീറാം ഫിനാൻസ് ലിമിറ്റഡ് 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം പാദത്തിലെ വരുമാനം 11912 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇത് 10,090 രൂപയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 18 ശതമാനത്തിന്റെ നേട്ടം. അറ്റാദായം 2153 കോടിരൂപയിൽ നിന്നും 2314 കോടി രൂപയായി ഉയർന്നു. 7.5 ശതമാനം വാർഷിക നേട്ടം.

2025 ലെ മികച്ച ഓഹരി; കുതിപ്പ് തുടരാൻ ശ്രീറാം ഫിനാൻസ്; ലക്ഷ്യവില ഇങ്ങനെ

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വരുമാനത്തിലും അറ്റാദായത്തിലും യഥാക്രമം 21.55 ശതമാനം, 30.69 ശതമാനം എന്നിങ്ങനെ ശക്തമായ വാർഷിക വളർച്ചാ ഉണ്ടായി. ആർഒസിഇ11 ശതമാനവും റിട്ടേൺ ആൺ ഇക്വിറ്റി 15.6 ശതമാനവുമാണ്. നിലവിൽ 52.4 രൂപ ഇ.പി.എസ് ഉള്ള കമ്പനിയുടെ കടം-ഓഹരി അനുപാതം 3.87x ആണ്.

ഓഹരി വില

977.30 രൂപയിലാണ് ശ്രീറാം ഫിനാൻസ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഒരു വർഷത്തിനിടെ 83.70 ശതമാനം നേട്ടം നൽകിയ ഓഹരി, അഞ്ചു വർഷത്തിനിടെ 277 ശതമാനം മുന്നേറി. 493.35 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില. 1022 രൂപയാണ് 52 ആഴ്ച ഉയർന്ന വില. ഈ വിലയും കടന്ന് ഓഹരി മുന്നേറും എന്നാണ് നിലവിൽ വിവിധ ബ്രോക്കറേജുകൾ പറയുന്നത്.

ലക്ഷ്യവില

ബ്രോക്കറേജുകള് ഓഹരിയിൽ പോസ്റ്റീവാണ്. ഐസിഐസിഐ സെക്യൂരിറ്റീസ് 1225 രൂപയാണ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. 22 ശതമാനമാണ് നിലവിലെ ഓഹരി വിലയിൽ നിന്നുള്ള നേട്ടം. എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസ് 1100 രൂപയാണ് നൽകുന്ന ലക്ഷ്യവില. പ്രഭുദാസ് ലില്ലാധർ 1,150 രൂപയാണ് നൽകുന്ന ലക്ഷ്യവില.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X