അധിക താരിഫിലും തളർന്നില്ല, 5 ദിവസം കൊണ്ട് 34 ശതമാനം വളർച്ച, ഈ ഫാർമ ഓഹരി സൂപ്പർ ഹിറ്റ്

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 34 ശതമാനത്തിലധികം വളർച്ച കൈവരിച്ച സ്മോൾ-ക്യാപ് ഫാർമ ഓഹരിയാണ് സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡ്. വെള്ളിയാഴ്ച മാത്രം 12.47 ശതമാനം വളർച്ച ഓഹരി നേടി. ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട പോസിറ്റീവ് സംഭവവികാസങ്ങളെയും ലാഭവിഹിതം പ്രഖ്യാപിച്ചതും ഓഹരിയുടെ കുതിപ്പിന് വേഗം കൂട്ടി. വരും ദിവസങ്ങളിലും ഓഹരി കുതിപ്പ് തുടർന്നാൽ നിക്ഷേപകരുടെ കീശ നിറയുമെന്ന കാര്യം ഉറപ്പാണ്.

ഓഹരി വിപണിയിലെ പ്രകടനം

എൻഎസ്ഇയിൽ 42.40 രൂപ എന്നതാണ് നിലവിൽ സിഗാച്ചി ഇൻഡസ്ട്രീസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 34.22 ശതമാനം മുന്നേറ്റമാണ് ഫാർമ ഓഹരി നേടിയത്. ഒരുമാസത്തിനിടെ 35 ശതമാനത്തിന് മുകളിൽ വളർച്ച നേടാനും ഓഹരിക്കായി. 11.9 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം. അതേസമയം 2025-ൽ ഇതുവരെ 15 ശതമാനം നഷ്ടം സിഗാച്ചി ഇൻഡസ്ട്രീസ് ഓഹരി നേരിട്ടിട്ടുണ്ട്. 60.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

ഇന്ത്യ-യുഎസ് വ്യാപാര കരാർ

യുഎസ് കയറ്റുമതിയിൽ എക്സ്പോഷർ ഉള്ള ഒരു ഫാർമ സ്റ്റോക്കാണ് സിഗാച്ചി ഇൻഡസ്ട്രീസ്. ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇന്ത്യയും യുഎസ് ഭരണകൂടവും അടുത്തിടെ നടത്തിയ പോസിറ്റീവ് പ്രസ്താവനകളാണ് ചെറുകിട മൂലധന ഓഹരികളിലെ ഈ കുതിപ്പിന് കാരണമെന്നാണ് ഫണ്ടമെന്റൽ ഇക്വിറ്റി അനലിസ്റ്റ് അവിനാശ് ഗോരക്ഷ്കർ പറയുന്നത്. കഴിഞ്ഞ മാസം ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി, ഇന്ത്യൻ ഇറക്കുമതികൾക്ക് യുഎസ് 25 ശതമാനം തീരുവ ചുമത്തുകയും പിന്നീട് അത് 50 ശതമാനമായി ഇരട്ടിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഫാർമസ്യൂട്ടിക്കൽസ് മേഖലയെ ഈ താരിഫിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

5 ദിവസം കൊണ്ട് 34 ശതമാനം വളർച്ച നേടിയ ഓഹരി

ലാഭവിഹിതം

സിഗാച്ചി 2025 സെപ്റ്റംബർ 16 ലാഭവിഹിതത്തിന്‍റെ യോഗ്യതയ്ക്കുള്ള റെക്കോർഡ് തീയതിയായി നിശ്ചയിച്ചിട്ടുണ്ടെന്ന് സെപ്റ്റംബർ 4 ന് നടന്ന എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞിരുന്നു. സെപ്റ്റംബർ 1 ന് നടന്ന വാർഷിക പൊതുയോഗത്തിൽ, ബോർഡ് 10% ലാഭവിഹിതം ശുപാർശ ചെയ്തു, അതായത് 24-25 സാമ്പത്തിക വർഷത്തിൽ ഒരു ഇക്വിറ്റി ഷെയറിന് 0.10 രൂപ. മൊത്തം പേഔട്ട് ഏകദേശം 3.82 കോടി രൂപയായിരിക്കും.

Game of Growth:ഒന്നും എളുപ്പമല്ല, പക്ഷെ നമ്മൾ അത് നേടി; അസൂക്ക ലാബ്സിന്‍റെ കഥ പറഞ്ഞ് ഡോ. ഫാത്തിമ ബേനസീർ

പാദഫലങ്ങൾ

2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ സിഗാച്ചി ഇൻഡസ്ട്രീസ് 13.26 കോടിയുടെ സംയോജിത അറ്റാദായം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 15.03 കോടിയിൽ നിന്ന് 11 ശതമാനം ഇടിവ്. അതേസമയം മൊത്ത ലാഭം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15% വർധിച്ച് 54.7 കോടി രൂപയായി. EBITDA 21.0 കോടി രൂപയിൽ നിന്ന് 24.1 കോടി രൂപയായി ഉയർന്നു, മാർജിൻ 21.94% ൽ നിന്ന് 18.79% ആയി കുറഞ്ഞു.

സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡ്

ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷനുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന എക്‌സിപിയന്റായ മൈക്രോക്രിസ്റ്റലിൻ സെല്ലുലോസിന്റെ മുൻനിര നിർമ്മാതാവാണ് സിഗാച്ചി ഇൻഡസ്ട്രീസ്. ഇന്ത്യയുടെ ഫാർമ വിതരണ ശൃംഖലയിൽ ശക്തമായ സ്ഥാനം നിലനിർത്തിക്കൊണ്ട് ന്യൂട്രാസ്യൂട്ടിക്കൽ, ഭക്ഷ്യ ചേരുവ മേഖലകളിലും ഇത് സേവനം നൽകുന്നു.

2025 ജൂൺ 30 ന് ഹൈദരാബാദ് യൂണിറ്റിലെ സിഗാച്ചി ഇൻഡസ്ട്രീസിലെ സ്പ്രേ ഡ്രൈയിംഗ് മെഷീനിൽ ഉണ്ടായ പൊടിപടല സ്ഫോടനത്തിൽ 46 പേർ മരിക്കുകയും എട്ട് ജീവനക്കാരെ കാണാതാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നാശനഷ്ടങ്ങൾ വിലയിരുത്താൻ 6,400 മെട്രിക് ടൺ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X