മാസങ്ങള്‍ നീണ്ട ശക്തമായ റാലിയ്ക്ക് ശേഷം വെള്ളവിലയില് നാടകീയ തിരുത്തലുകള്‍ ദൃശ്യമായി.എംസിഎക്സ് (MCX) വിലയിലെ ഇടിവ് 27 ശതമാനമാണ്-അതായത് കിലോയ്ക്ക് 1,07,968 രൂപ വരെ. ഏകദേശം 4 ലക്ഷം രൂപയുടെ റെക്കോര്‍ഡ് കുറിച്ച ശേഷം എംസിഎക്സ് സില്‍വര്‍ മാര്‍ച്ച് ഫ്യൂച്ചേഴ്സ് 27% ഇടിഞ്ഞ് കിലോയ്ക്ക് 2,91,925 രൂപയില്‍ ക്ലോസ് ചെയ്തു.

കേരളത്തിലെ വില
കേരളത്തില്‍ വെള്ളിവില കിലോഗ്രാമിന് 2,93,010 രൂപയാണ്. . ഏതാണ്ട് 2974 രൂപയുടെ ഇടിവ്. അന്താരാഷ്ട്ര വിപണിയിലും സ്പോട്ട് വെള്ളി വില വന്‍തോതില്‍ കുറഞ്ഞു. വില ഔണ്‍സിന് 14 ഡോളര്‍ അഥവാ 12.09% കുറഞ്ഞ് 101.47 ഡോളറിലെത്തി. ദുര്‍ബലമായ ആഗോള സൂചനകള്‍, ശക്തമായ യുഎസ് ഡോളര്‍, ലാഭമെടുപ്പ്, ഡിമാന്റിലെ ഇടിവ് എന്നിവയാണ് വിലകുറയ്ക്കുന്നത്. ധനമന്ത്രി നിര്‍മ്മല സീതാരാമന് കേന്ദ്രബജറ്റ് 2026 അവതരിപ്പിക്കാനിരിക്കെ, ഏവരും ആകാംക്ഷയോടെ ഇപ്പോള്‍ ഉറ്റുനോക്കുന്നത് വിലയേറിയ ഈ ലോഹങ്ങളിലേയ്ക്കാണ്- പ്രത്യേകിച്ചും വെള്ളിയിലേയ്ക്ക്.
വിദഗ്ധര്‍ പറയുന്നത്
എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സീനിയര്‍ കമ്മോഡിറ്റി അനലിസ്റ്റ് സൗമില്‍ ഗാന്ധിയുടെ അഭിപ്രായത്തില്‍ നിക്ഷേപകര്‍ നടത്തുന്ന വന്‍ ലാഭമെടുപ്പാണ് വിലയിടിക്കുന്നത്. വലിയ സ്ഥാപനങ്ങള്‍ അവരുടെ ലോംഗ് പൊസിഷനുകള്‍ വന്‍ തോതില്‍ വിറ്റഴിച്ചു. യുഎസ് ഡോളറിലെ വീണ്ടെടുക്കലും ബുളളിയനെ സമ്മര്‍ദ്ദത്തിലാക്കി. അമിതവില, സ്ഥാപനങ്ങളുടെ വില്പന, ഡോളറിന്റെ ശക്തിപ്പെടല്‍ എന്നിവ വരും ദിവസങ്ങളിലും വെള്ളിയെ സമ്മര്‍ദ്ദത്തിലാക്കും. സാങ്കേതികമായി അമൂല്യ ലോഹങ്ങള്‍ അമിതവാങ്ങല് ഘട്ടത്തിലാണ്.
'മെഗാ', 'മിനി' എന്നിവയുള്‍പ്പെടെ എല്ലാ കരാറുകളിലും വെള്ളി വില താഴ്ന്ന സര്ക്യൂട്ടിലെത്തിയതായി മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്മോഡിറ്റി അനലിസ്റ്റ് മാനവ് മോദി നിരീക്ഷിച്ചു.സ്വര്‍ണ്ണ, വെള്ളി ഇടിഎഫുകളുടെ വിലയില്‍ 20% വരെ കുറവാണ് അനുഭവപ്പെട്ടത്. 2026 ലെ ബജറ്റ് ഇന്ന് നടക്കാനിരിക്കെ, സ്വര്‍ണ്ണ, വെള്ളിയെ ബാധിക്കുന്ന സിഗ്നലുകള്‍ക്കായി കാത്തിരിക്കയാണ് നിക്ഷേപകര്‍.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
