ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും മികച്ച നിക്ഷേപ മാർഗ്ഗമാണ് സ്വർണം. അനുദിനം വില കൂടിക്കൊണ്ടിരിക്കുന്ന ഈ മഞ്ഞ ലോഹം നാളിതുവരെക്കും നഷ്ടം വരുത്തിയിട്ടില്ല എന്നത് തന്നെയാണ് നിക്ഷേപകരെ സേഫ് ആക്കുന്നത്. എന്നാൽ സ്വർണ്ണം വാങ്ങുന്നവരെ ഞെട്ടിച്ചു കൊണ്ടാണ് പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്. 2025 സ്വർണത്തേക്കാൾ വലിയ മുന്നേറ്റം വെള്ളി നടത്തും എന്നാണ് ആ റിപ്പോർട്ട്.
വെള്ളിയുടെ വില 2025ൽ സ്വർണത്തേക്കാൾ വേഗത്തിൽ ഉയരുമെന്ന് ആഗോള നിക്ഷേപ സ്ഥാപനമായ വിസ്ഡംട്രീയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. വിതരണ ക്ഷാമവും വ്യാവസായിക ആവശ്യങ്ങളുടെ വർദ്ധനവുമാണ് വെള്ളിയുടെ മൂല്യം വർദ്ധിപ്പിക്കാൻ പ്രധാന പങ്കുവഹിക്കുക. അതുകൊണ്ടുതന്നെ വെള്ളി വാങ്ങിക്കൂട്ടുന്നത് ഭാവിയിൽ വലിയ ലാഭം സൃഷ്ടിക്കാൻ കാരണമാകും എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വെള്ളിയുടെ അപ്രതീക്ഷിത വളർച്ച
"2024 നാലാം പാദത്തിൽ നിന്ന് 2025 നാലാം പാദം വരെ വെള്ളി 23% വളർച്ച കൈവരിക്കും. അതേസമയം, സ്വർണത്തിന് 17% മാത്രം വർദ്ധനവ് പ്രതീക്ഷിക്കാം" എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വിതരണക്കുറവിനെ തുടർന്ന് വെള്ളിയുടെ ഓവർഗ്രൗണ്ട് ഇൻവെന്ററി കുറഞ്ഞുവരികയാണ്. നിലവിൽ നിക്ഷേപകരുടെ കൈകളിലാണ് വലിയൊരു ഓഹരിയും അവർ വിലകൂടുന്ന സാഹചര്യത്തിൽ മാത്രമേ അതു വിപണിയിലേക്ക് ഒഴുക്കൂ.
വ്യാവസായിക ആവശ്യങ്ങൾ വെള്ളിയുടെ വില ഉയർത്തും
വ്യാവസായിക ആവശ്യങ്ങൾ വലിയ ഉയർച്ചയാണ് കാഴ്ചവയ്ക്കുന്നത്. പ്രത്യേകിച്ച് സോളാർ പാനൽ നിർമ്മാണം, 5G ടെക്‌നോളജി, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വെള്ളിയുടെ ഉപയോഗം വർദ്ധിക്കുകയാണ്. 2025ൽ പുതിയ സോളാർ സ്ഥാപനം വീണ്ടും റെക്കോർഡ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൻ ടൈപ്പ് സോളാർ സെൽസ് എന്ന പുതിയ സാങ്കേതികവിദ്യയിൽ വെള്ളിയുടെ ഉപയോഗം കൂടുതലാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സെന്ററുകളുടെ വിപുലീകരണം എന്നിവയും വെള്ളിയുടെ ആവശ്യകത വർദ്ധിപ്പിക്കും. അതോടൊപ്പം തന്നെ ഇലക്ട്രിക് വാഹന (EV) ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ വികസനം വെള്ളിയുടെ ഉപഭോഗം കൂടുതൽ കൂട്ടും എന്നതും വില വർധിക്കാൻ കാരണമായി ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വെള്ളി ഇപ്പോഴും അണ്ടർവാല്യുഡ് ആണ്
2024 ഡിസംബർ മാസത്തിൽ, സ്വർണം 27% വർദ്ധിച്ചു എന്നാൽ വെള്ളിക്ക് 21% മാത്രം വളർച്ചയുണ്ടായി. അതിനു മുൻപ് വെള്ളി സ്വർണത്തെ മറികടക്കുന്ന ട്രെൻഡിലായിരുന്നു ഉണ്ടായിരുന്നത്.
"ജനുവരി 2025-ൽ ഗോൾഡ്-സിൽവർ അനുപാതം 90 കടന്നിരുന്നു. ചരിത്രപരമായി ഇത് 92 കടന്നാൽ വെള്ളിക്ക് വലിയ മേൽക്കൈ ലഭിക്കും" എന്നതാണ് വിപണിയിലെ പ്രതീക്ഷ.
ഇന്ത്യൻ വിപണിയിൽ വെള്ളിയുടെ വില
ഇന്ത്യയിൽ വെള്ളിയുടെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ:
1. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ
2. രൂപ-ഡോളർ പരിവർത്തന നിരക്ക്
3. വാണിജ്യ നയങ്ങൾ & ഇറക്കുമതി നികുതി
ഇപ്പോൾ ഒരു കിലോ വെള്ളിയുടെ വില ₹1,03,000 ആണ്. ഇത് അടുത്ത മാസങ്ങളിലും ഉയർന്ന നിലയിലേക്കാണ് പോകാൻ സാധ്യത.
2025 - വെള്ളിയുടെ വർഷമാകുമോ?
വൈദ്യുതി ഉത്പാദനം മുതൽ ടെക്‌നോളജി, ഗ്രീൻ എനർജി, ഓട്ടോമോട്ടീവ് മേഖല വരെ വെള്ളിയുടെ ആവശ്യം കുതിച്ചുചാട്ടം നടത്തുമ്പോൾ, ഈ വില വർദ്ധന ദീർഘകാലം നിലനില്ക്കുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടൽ. നിക്ഷേപകരുടെ ശ്രദ്ധ വെള്ളിയിലേക്ക് മാറാൻ ഇടയാകുമെന്ന് ഈ പ്രവണതകൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ 2025 ൽ വെള്ളിയുടെ തിളക്കം സ്വർണത്തേക്കാൾ കൂടുതലാവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപകർ എല്ലാം കൂടുതൽ വെള്ളി കൈക്കൽ ആക്കുന്നത് ഭാവിയിൽ വലിയ ലാഭം കണ്ടെത്താൻ സഹായിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications