ഏപ്രിൽ മുതൽ ചൈന കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചത് 120 എഫ്ഡിഐ നിർദ്ദേശങ്ങളെന്ന് റിപ്പോർട്ട്

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഈ വര്‍ഷം ഏപ്രിൽ മുതൽ ചൈനയിൽ നിന്ന് 12,000 കോടി രൂപയുടെ 120 നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നിർദേശങ്ങൾ സർക്കാരിന് ലഭിച്ചതായി റിപ്പോര്‍ട്ട്. 12,000 കോടി രൂപ മുതല്‍ 13,000 കോടി രൂപ വരെ മൂല്യമുള്ള 120-130 വരെ നിർദേശങ്ങൾ ആണ് ലഭിച്ചത്. എന്നാല്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് ഇന്ത്യയില്‍ വിദേശ നിക്ഷേപം നടത്തണമെങ്കില്‍ സര്‍ക്കാരില്‍ നിന്നും മുന്‍കൂട്ടി അനുമതി ആവശ്യമാണ്. ഇതനുസരിച്ച് സര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ കമ്പനികള്‍ക്ക് ഏതു മേഖലയിലാണെങ്കിലും നിക്ഷേപം നടത്തുവാന്‍ സാധിക്കു.

 ഏപ്രിൽ മുതൽ ചൈന കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചത് 120 എഫ്ഡിഐ നിർദ്ദേശങ്ങളെന്ന് റിപ്പോർട്ട്

നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായി ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തുവാന്‍ സര്‍ക്കാര്‍ വിവിധ മന്ത്രിതല വകുപ്പുകളുമായി ചേര്‍ന്ന് ഇന്‍റര്‍ മിനിസ്റ്റീരിയൽ കമ്മിറ്റി രൂപീകരിച്ചിരുന്നു. വന്ന നിക്ഷേപങ്ങളിൽ ഭൂരിഭാഗവും ബ്രൗൺഫീൽഡ് പ്രോജക്ടുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ്. അതായത് നിലവിലുള്ള ഇന്ത്യൻ കമ്പനികളിൽ നിക്ഷേപം നടത്തുന്നതിനായുള്ള നിര്‍ദ്ദേശങ്ങളാണ് വന്നിരിക്കുന്നത്.

അതിർത്തി പങ്കിടുന്ന രാജ്യങ്ങൾക്ക് ഇവിടെ വിദേശ നിക്ഷേപം നടത്തുന്നതിന് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സർക്കാരിൻറെ മുൻകൂർ അനുമതി നേടിയിരിക്കണമെന്ന നിയന്ത്രണം ഈ വര്‍ഷം ഏപ്രിലിലാണ് നടപ്പാക്കിയത്. ഡിപ്പാ‍‍ര്‍ട്ട്മെൻറ് ഫോ‍ര്‍ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻറേണൽ ട്രേഡ് ആണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. കൊവിഡ് മഹാമാരിക്കാലത്ത് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലുഴലുമ്പോള്‍ വിദേശ സ്ഥാപനങ്ങളുടെ കമ്പനി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരിക എന്ന ലക്ഷ്യവും കൂടി ഇതിനു പിന്നിലുണ്ടായിരുന്നു.

2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 2.43 ബില്യൺ യുഎസ് ഡോളർ (15,526 കോടി രൂപ) ആണ് ചൈനയിൽ നിന്ന് ഇന്ത്യയ്ക്ക് എഫ്ഡിഐ ആയി ലഭിച്ചത്. ചില ചൈനീസ് കമ്പനികൾ സർക്കാർ കരാറുകളിൽ ലേലം വിളിക്കുന്നതിനായി രജിസ്ട്രേഷനായി അപേക്ഷിച്ചിട്ടുണ്ടെന്നും ആ നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നും ഇതിനോട് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബഹുരാഷ്ട്ര സ്ഥാപനങ്ങൾ ധനസഹായം നൽകുന്ന പദ്ധതികളിൽ ലേലം വിളിക്കുന്നതിന് ചൈനീസ് കമ്പനികൾക്ക് യാതൊരു നിയന്ത്രണവും നിലവിലി

Read more about: china
English summary

Since April, China has reportedly put forward 120 FDI proposals| ഏപ്രിൽ മുതൽ ചൈന മുന്നോട്ട് വെച്ചത് 120 എഫ്ഡിഐ നിർദ്ദേശങ്ങളെന്ന് റിപ്പോർട്ട്

Since April, China has reportedly put forward 120 FDI proposals
Story first published: Tuesday, December 22, 2020, 22:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X