സാമ്പത്തിക നിക്ഷേപങ്ങൾ ഭാവിയിലേക്കുള്ള കരുതലാണ്. കുടുംബത്തിനു വേണ്ടിയും, സ്വന്തം സുരക്ഷയ്ക്കു വേണ്ടിയുമാണ് ആളുകൾ വിവിധ നിക്ഷേപങ്ങളുടെ ഭാഗമാവുന്നത്. ആളുകളെ എല്ലാ കാലത്തും ആകർഷിക്കുന്നത് വലിയ റിട്ടേൺ ലഭിക്കുന്ന നിക്ഷേപങ്ങളാണ്. നിക്ഷേപകർക്കിടയിൽ ഏറ്റവും ജനപ്രിയമായ പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി). നിക്ഷേപകർ ആഗ്രഹിക്കുന്നതു പോലെ വലിയ റിട്ടേൺ എസ്.ഐ.പിയിലൂടെ ഉറപ്പാക്കാൻ സാധിക്കും എന്നതാണ് കൂടുതൽ നിക്ഷേപകരെ എസ്.ഐ.പിയിലേക്ക് ആകർഷിക്കുന്നത്.
എസ്.ഐ.പി നിക്ഷേപങ്ങളെ കുറിച്ചും ഇന്നും വ്യക്തമായി അറിയാത്ത നിരവധി ആളുകളുണ്ട്. പലതരം തെറ്റായ വിവരങ്ങളും എസ്.ഐ.പി നിക്ഷേപങ്ങളെ കുറിച്ച് പ്രചരിപ്പിക്കാറുണ്ട്. എസ്.ഐ.പി നിക്ഷേപങ്ങളെ കുറിച്ചും അതിന്റെ നേട്ടങ്ങളെ കുറിച്ചും അറിയാത്തവർക്ക് ചില തെറ്റുകൾ സംഭവിച്ചേക്കാം. ഇത്തരത്തിൽ നിങ്ങളുടെ സമ്പാദ്യത്തിന് പ്രതികൂലമായി ബാധിക്കുന്ന അഞ്ച് പ്രധാന തെറ്റുകൾ ഏതെല്ലാമെന്ന് നോക്കാം....
1) ഡിവിഡന്റ് ഓപ്ഷനുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു..
മ്യൂച്വൽ ഫണ്ടുകൾ നൽകുന്ന ലാഭവിഹിതം അപ്രതീക്ഷിത വരുമാനമായി കണക്കാക്കി, വളർച്ചാ പദ്ധതിയേക്കാൾ നിരവധി നിക്ഷേപകർ ഡിവിഡൻ്റ് ഓപ്ഷനുകൾക്കാണ് പ്രാധാന്യം നൽകുന്നത്. ഡിവിഡൻ്റ് നിർണ്ണയിക്കുന്നത് ഫണ്ടിൻ്റെ എൻ.എ.വി (നെറ്റ് അസറ്റ് വാല്യൂ) മുഖവിലയെ അടിസ്ഥാനമാക്കിയാണ്. അതായത് 100 രൂപയുടെ എൻ.എ.വിയുള്ള ഒരു ഫണ്ട് 30% ലാഭവിഹിതം നൽകിയാൽ നിക്ഷേപകർക്ക് ലഭിക്കുന്ന തുക 3 രൂപയായിരിക്കും. ഡിവിഡൻ്റ് റെക്കോർഡ് തിയതിക്ക് ശേഷം ഫണ്ടിൻ്റെ എൻ.എ.വി 97 രൂപയായി കുറയും. അതിനാൽ എസ്.ഐ.പി ഉപയോഗിക്കുന്ന നിക്ഷേപകർ കോമ്പൗണ്ടിംഗ് പരമാവധി പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കണം.
2) കുറഞ്ഞ എൻ.എ.വികളുള്ള ഫണ്ടുകൾ ചിലവ് കുറഞ്ഞതാണെന്ന് കരുതുന്നു...
പല നിക്ഷേപകരും കുറഞ്ഞ എൻ.എ.വി ഫണ്ടുകൾ ചെലവ് കുറഞ്ഞതാണെന്ന് തെറ്റായി മനസ്സിലാക്കുന്നു. ഉയർന്ന വരുമാനം പ്രതീക്ഷിച്ച് എസ്.എ.വികളിലൂടെ ഈ ഫണ്ടുകളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഒരു ഫണ്ടിൻ്റെ എൻ.എ.വി പല കാരണങ്ങളാൽ വ്യത്യാസപ്പെടാം.
പുതിയ ഫണ്ടുകൾക്ക് പലപ്പോഴും കുറഞ്ഞ എൻ.എ.വികൾ ഉണ്ടായിരിക്കും. അതിനാൽ എസ്.ഐ.പി വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിക്ഷേപകർ ഒരിക്കലും എൻ.എ.വി ഒരു പ്രധാന മാനദണ്ഡമായി ഉപയോഗിക്കാതിരിക്കൂ. അതിനു പകരം ഫണ്ടിൻ്റെ പ്രകടനത്തെ കുറിച്ചും, വളർച്ചയെ കുറിച്ചും ശ്രദ്ധ കേന്ദ്രീകരിക്കുക.

3) അമിതമായ റിട്ടേണുകൾ പ്രതീക്ഷിക്കുന്നു....
വമ്പൻ റിട്ടേണുകൾ പ്രതീക്ഷിച്ചുകൊണ്ട് ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ എസ്.ഐ.പികൾ വഴി ഇക്വിറ്റി ഫണ്ടുകളിൽ നിരവധി ആളുകൾ നിക്ഷേപിക്കുന്നുണ്ട്. എന്നിരുന്നാലും ഇത്തരത്തിൽ ലഭിക്കുന്ന വരുമാനം ദീർഘകാലത്തേക്ക് സുസ്ഥിരമല്ല. പലപ്പോഴും നഷ്ടം സംഭവിച്ചേക്കാം.
എസ്.ഐ.പി ഉപയോഗിക്കുന്ന ഇക്വിറ്റി ഫണ്ട് നിക്ഷേപകർ അവരുടെ നിക്ഷേപം കുറഞ്ഞത് അഞ്ച് വർഷത്തേക്ക്, അല്ലെങ്കിൽ ഏഴ് വർഷത്തേക്ക് നിലനിർത്താൻ ലക്ഷ്യമിടുന്നു. ഇതിലൂടെ വലിയ നേട്ടം ലഭിച്ചേക്കാം. എന്നാൽ ഹ്രസ്വകാല നിക്ഷേപങ്ങളിൽ പലപ്പോഴും നഷ്ടം വന്നേക്കാം.
4) വിപണിയിൽ തകർച്ച വരുമ്പോൾ എസ്.ഐ.പി അവസാനിപ്പിക്കുന്നു....
വിപണിയിൽ കാര്യമായ തകർച്ച സംഭവിക്കുമ്പോൾ പല നിക്ഷേപകരും അവരുടെ എസ്.ഐ.പി അവസാനിപ്പിക്കുന്നു. എന്നാൽ ഇത് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ എസ്.ഐ.പികളുടെ പ്രധാന നേട്ടങ്ങളിലൊന്നാണ് എന്ന് തിരിച്ചറിയുക. കാരണം വിപണിയിൽ ശക്തമായ തകർച്ച നേരിടുമ്പോൾ നിക്ഷേപകർക്ക് കുറഞ്ഞ എൻ.എ.വികളിൽ കൂടുതൽ യൂണിറ്റുകൾ സ്വന്തമാക്കാൻ സാധിക്കും. ഇതിലൂടെ മൊത്തത്തിലുള്ള നിക്ഷേപച്ചെലവ് കുറയ്ക്കുക മാത്രമല്ല പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങൾ കൂടുതൽ വേഗത്തിൽ നേടാനും സാധിക്കും.
5) സമീപകാലത്തെ പ്രകടനത്തെ അടിസ്ഥാനമാക്കി ഫണ്ട് തിരഞ്ഞെടുക്കുന്നു..
കൂടുതൽ എസ്.ഐ.പി നിക്ഷേപകരും അവരുടെ ഫണ്ട് തിരഞ്ഞെടുക്കുന്നത് സമീപകാല പ്രകടനത്തെ അടിസ്ഥാനമാക്കിയാണ്. പ്രത്യേകിച്ച് കഴിഞ്ഞ വർഷം നേടിയ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ഇത്തരം ഹ്രസ്വകാല പ്രകടനങ്ങൾ നിരന്തരമായിരിക്കില്ല. അതിനാൽ നിക്ഷേപകർ എസ്.ഐ.പികൾക്കായുള്ള മ്യൂച്വൽ ഫണ്ടുകളുടെ ദീർഘകാല നേട്ടങ്ങളെ കുറിച്ചും വളർച്ചയെ കുറിച്ചും മനസിലാക്കി കുറഞ്ഞത് അഞ്ച് മുതൽ പത്ത് വർഷം വരെയുള്ള വിവരങ്ങൾ വിലയിരുത്തണം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
