ഇന്ത്യയിൽ വോട്ടർ പട്ടിക പുതുക്കുന്നു. ഇതിൻ്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളിലേക്കും കടന്നിരിക്കുന്നു. അതെ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ കഴിഞ്ഞ ഒക്ടോബർ 28 മുതൽ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായിട്ട് സ്പെഷ്യൻ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ആരംഭിച്ചിരിക്കുന്നു. ഈ പരിഷ്‌കരണ പ്രക്രിയയിൽ ഏകദേശം 51 കോടി വോട്ടർമാർ ഉൾപ്പെടും.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഗോവ, പുതുച്ചേരി, ഛത്തീസ്ഗഢ്, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവയാണ് സ്പെഷ്യൻ ഇന്റൻസീവ് റിവിഷൻ ആരംഭിച്ച സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. ഇനി വളരെ കുറഞ്ഞ സമയ പരിധിക്കുള്ളിൽ ഈ മേഖലകളിൽ വോട്ടർ പട്ടികകൾ പരിഷ്കരിക്കും. ഇത് വെറും രണ്ടാം ഘട്ടം മാത്രമാണ്.
ആദ്യം ഘട്ടം ഫലപ്രദമായി പൂർത്തിയാക്കിയത് ബീഹാറിലായിരുന്നു. ഇത് ഏറെ ചർച്ചാ വിഷയവുമായിരുന്നു. കാരണം, ആദ്യ ഘട്ടമെന്ന നിലയിൽ ബിഹാറിലെ പരിഷ്കരണത്തിൽ 68 ലക്ഷത്തിലധികം പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. രണ്ടാം ഘട്ടത്തിൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.
മുകളിൽ പരാമർശിച്ച 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ നവംബർ 4 മുതൽ ഡിസംബർ 4 വരെ ഒരു മാസത്തോളം വീടുതോറുമുള്ള കണക്കെടുപ്പ് നടക്കും. ഈ കണക്കെടുപ്പിലൂടെ നിരവധി പേരുകൾ നീക്കം ചെയ്യപ്പെടും. പ്രധാനമായും മരണപ്പെട്ടവരുടെ ലിസ്റ്റായിരിക്കും കൂടുതൽ. വിവരങ്ങളെല്ലാം ശേഖരിച്ച ശേഷം കരട് വോട്ടർ പട്ടിക ഡിസംബർ 9 ന് പ്രസിദ്ധീകരിക്കും. ഈ കരട് വോട്ടർ പട്ടികയുടെ പരിഷ്കരണത്തിന് ആവശ്യമായ രേഖകളുടെ ഒരു ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്. ഏതെല്ലാമെന്ന് നോക്കാം;

സ്പെഷ്യൻ ഇന്റൻസീവ് റിവിഷന് ആവശ്യമായ രേഖകൾ
1. ഏതെങ്കിലും കേന്ദ്ര സർക്കാർ/സംസ്ഥാന സർക്കാർ/പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷര്‍ക്കാര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ ഉത്തരവുമായി ബന്ധപ്പെട്ട രേഖ, തിരിച്ചറിയല്‍ കാര്‍ഡ്.
2. ഇന്ത്യൻ സർക്കാർ / ബാങ്കുകൾ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ / പിസിയു എന്നിവ നൽകുന്ന ഏതെങ്കിലും തിരിച്ചറിയൽ കാർഡുകൾ / സർട്ടിഫിക്കറ്റുകൾ / രേഖകൾ സമർപ്പിക്കാം.
3. ജനന സർട്ടിഫിക്കറ്റ്
4. പാസ്‌പോർട്ട്
5. അംഗീകൃത ബോർഡ്/സർവകലാശാല നൽകുന്ന മെട്രിക്കുലേഷൻ/വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്.
6. സംസ്ഥാന അതോറിറ്റി നൽകുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ്
7. വനാവകാശ സർട്ടിഫിക്കറ്റ്
8. ഒബിസി/എസ്ടി/എസ്‌സി അല്ലെങ്കിൽ ഏതെങ്കിലും ജാതി സർട്ടിഫിക്കറ്റ്
9. ദേശീയ പൗരത്വ രജിസ്റ്റർ
10. സംസ്ഥാന/തദ്ദേശ അധികാരികൾ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ
11. സർക്കാരിന്റെ ഭൂമി/വീട് അനുവദിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ്.
12. ആധാർ
ഇവയെല്ലാം കരട് വോട്ടർ പട്ടിക തയ്യാറാക്കുന്നതിനുള്ള പ്രധാനപ്പെട്ട രേഖകളാണ്. നിങ്ങളുടെ പേരും പുതുക്കിയ ലിസ്റ്റിലുണ്ടോ എന്ന് പരിശോധിക്കാൻ മറക്കണ്ട.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications