ഫോക്സ്‍വാഗൺ കാറുകളുടെ നിർമ്മാണം സ്കോഡ താത്കാലികമായി നിർത്തുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഡിസംബർ പകുതി മുതൽ ജനുവരി പകുതി വരെ ഫോക്സ്‍വാഗൺ കാറുകളുടെ നിർമ്മാണം സ്കോഡ നിർത്തും. രണ്ടുമാസം നീളുന്ന 'നോ പ്രൊഡക്ഷൻ' കാലയളവ് ഇന്ത്യൻ വാഹന നിർമ്മാണ മേഖലയിൽ അപൂർവമാണ്. നേരത്തെ ഫോക്സ്‍വാഗണിന്റെ ചകാൻ പ്ലാന്റ് ഒക്ടോബർ പകുതി മുതൽ നവംബർ പകുതി വരെ ഒരു മാസത്തേക്ക് നിർത്തിവെച്ചിരുന്നു. ഇന്ത്യ 2.0 പ്രോജക്റ്റിന് ഇനി 18 മാസം കൂടി ശേഷിക്കെയാണ് ഫോക്‌സ്‌വാഗണിന്റെ പുതിയ നടപടി. ഉത്പാദനം താത്കാലികമായി നിർത്തുന്നതോടെ കമ്പനിയുടെ കയറ്റുമതി വിപണികൾ മന്ദഗതിയിലാകും.

 

നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം യൂണിറ്റുകൾ വിപണിയിലെത്തിക്കാനായിരുന്നു ഫോക്സ്‍വാഗൺ പദ്ധതിയിട്ടിരുന്നത്. എന്നാൽ രാജ്യത്തെ വാഹന മേഖല മാന്ദ്യത്തിലേക്ക് നീങ്ങിയതോടെ ഈ ലക്ഷ്യം ഏറെക്കുറെ അപ്രാപ്യമായി. നിലവിൽ ഇന്ത്യയിൽ 85,000 യൂണിറ്റുകളെങ്കിലും വിൽക്കാനാണ് കമ്പനിയുടെ ശ്രമം. ഈ വർഷം ഇതുവരെയുള്ള മൊത്തം കയറ്റുമതിയിൽ 3% വർദ്ധനവ് രാജ്യാന്തര തലത്തിൽ കമ്പനി നേടിയിട്ടുണ്ട്. എന്നാൽ ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ കാര്യം നോക്കിയാൽ വളർച്ച താഴോട്ടാണ്. ഏപ്രിൽ - ഒക്ടോബർ കാലയളവിൽ 11% കയറ്റുമതി ഇടിവാണ് കമ്പനിക്ക് സംഭവിച്ചത്.

 

കാത്തലിക് സിറിയൻ ബാങ്കിന്റെ പ്രാഥമിക ഓഹരി വിൽപ്പന ഇന്ന് അവസാനിക്കും.കാത്തലിക് സിറിയൻ ബാങ്കിന്റെ പ്രാഥമിക ഓഹരി വിൽപ്പന ഇന്ന് അവസാനിക്കും.

ഫോക്സ്‍വാഗൺ കാറുകളുടെ നിർമ്മാണം സ്കോഡ താത്കാലികമായി നിർത്തുന്നു

ഇതേസമയം, ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി പുതുതലമുറ കാറുകൾ പുറത്തിറക്കാൻ ശാലകളിൽ കൂടുതൽ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. MQB A0 IN അടിത്തറയ്ക്കായി ശാലയിലെ സംവിധാനങ്ങൾ പരിഷ്കരിക്കേണ്ടതുണ്ട്. ഉത്പാദനം നിർത്തിവെയ്ക്കുന്ന കാലയളവ് ഈ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു.

Read more about: car കാര്‍
English summary

സ്കോഡ ഓട്ടോ ഫോക്സ്‍വാഗൺ ഉൽപ്പാദനം താൽക്കാലികമായി നിർത്തുന്നു | Skoda Auto volkswagen shoutdown production temporarily

Skoda Auto volkswagen shoutdown production temporarily
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X