സ്കൈ ഫോം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്പോൺസറായി തുടരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: മെത്ത വ്യവസായത്തിലെ മുൻനിരക്കാരായ പെരിയാർ പോളിമർസിന്റെ ജനപ്രിയ ബ്രാൻഡായ സ്കൈഫോം മാറ്ററസ് ഐ‌എസ്‌എൽ ഏഴാം സീസണിലും (2020-21) കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ പ്രധാന സ്പോൺസറായി തുടരും. ക്ലബ്ബിന്റെ പുതിയ ജേഴ്സിയുടെ വലത് നെഞ്ചിൽ സ്കൈഫോം ലോഗോ തുടരും.

 
സ്കൈ ഫോം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്പോൺസറായി തുടരും

"കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് യുവ കളിക്കാർക്ക് പ്രൊഫഷണൽ ഫുട്ബോളിന്റെ ലോകം തുറന്നു നൽകി. കേരളത്തിൽ ഫുട്ബോൾ കളിക്കുന്നതിലും ആസ്വദിക്കുന്നതിലും ഉള്ള രീതികളിൽ വലിയ മാറ്റത്തിന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിലൂടെയും ഐ‌എസ്‌എല്ലിലൂടെയും രാജ്യത്തിന്റെ ഫുട്ബോൾ തലസ്ഥാനമെന്ന നിലയിൽ സംസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിനാവശ്യമായ മികച്ച ഫുട്ബോൾ ആവാസവ്യവസ്ഥയുടെ അടിത്തറ പാകൽ കൂടിയാണിത്. കേരളത്തിൽ വേരൂന്നിയ ഒരു ബ്രാൻഡായതിനാലും, ഫുട്ബോളിനോടുള്ള ആഭിമുഖ്യം കാരണവും , സ്കൈഫോം ഈ ശ്രമത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു, മാത്രമല്ല വരാനിരിക്കുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സ്പോൺസറായിക്കൊണ്ട് ക്ലബ്ബുമായുള്ള ബന്ധം തുടരും", സ്കൈഫോം മാനേജിംഗ് ഡയറക്ടർ അനൂബ്‌ ഇബ്രാഹിം വി. പറഞ്ഞു.

"കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്കൈഫോമിനെ തിരികെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഉറക്കം, കംഫോർട്ട്, റിക്കവറി എന്നിവ ഒരു ഫുട്ബോൾ കളിക്കാരനെ സംബന്ധിച്ചിടത്തോളം അവിഭാജ്യമാണ്. നമുക്കെല്ലാവർക്കും ആരോഗ്യകരമായ ജീവിതം നയിക്കാനും ആവശ്യമാണ്‌. ഇത് നന്നായി മനസിലാക്കുന്ന കമ്പനിയായ സ്കൈഫോമുമായുള്ള പങ്കാളിത്തം വ്യാപിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ ദീർഘകാല പങ്കാളിത്തം രണ്ട് ബ്രാൻഡുകൾ തമ്മിലുള്ള മൂല്യാധിഷ്ഠിത സഹകരണത്തിന്റെ തെളിവാണ്. ഈ സീസണിൽ ആരാധകർ ഞങ്ങളെ വീട്ടിൽ നിന്ന് പിന്തുണയ്ക്കുമെന്നതിനാൽ, ഈ പങ്കാളിത്തത്തിന്റെ നേട്ടങ്ങൾ ഞങ്ങളുടെ ആവേശഭരിതരായ ആരാധകർക്ക് നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇതിലൂടെ അവർക്ക് മികച്ച കംഫോർട്ടോടെ പിന്തുണയ്‌ക്കാനും ആഹ്ലാദിക്കാനും കഴിയും! "കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സഹ ഉടമ നിഖിൽ ഭരദ്വാജ് പറയുന്നു.

Read more about: kerala
English summary

Sky Foam Continues To Sponsor Kerala Blasters FC

Sky Foam Continues To Sponsor Kerala Blasters FC. Read in Malayalam.
Story first published: Wednesday, September 2, 2020, 19:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X