രാജ്യത്ത് കുതിച്ചുയര്‍ന്ന ഉള്ളി വിലയില്‍ നേരിയ കുറവ്. സംസ്ഥാനത്ത് മൊത്തവ്യാപാരത്തില്‍ 40 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയില്‍ ഉള്ളിയുടെ വില 100 രൂപയായി കുറഞ്ഞും. വരും ദിവസങ്ങളില്‍ ഉള്ളി വില വീണ്ടും കുറയാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് സവാള വില കിലോയ്ക്ക് 180 രൂപ വരെ എത്തിയിരുന്നു.
എന്നാൽ ഉള്ളി വില രണ്ടു ദിവസത്തിനകം 60 രൂപയിലെത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. പൂനെയില്‍ നിന്നും കൂടുതല്‍ ഉള്ളി എത്തിയതാണ് വില കുറയാന്‍ കാരണമായത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കൂടുതല്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് നടപ്പിലായാല്‍ ഉള്ളിവില സാധാരണ ഗതിയിലെത്തുമെന്നാണ് കണക്കുകൂട്ടൽ.

പുതിയ സ്റ്റോക്ക് കിലോഗ്രാമിന് 100 രൂപയ്ക്കും പഴയ ഇനത്തിന് കിലോയ്ക്ക് 150 രൂപ വരെയും ലഭ്യമാണ്. ഉള്ളി വില സെപ്റ്റംബർ മുതലാണ് ഉയരാൻ തുടങ്ങിയത്. നവംബർ 25 മുതൽ കിലോഗ്രാമിന് ശരാശരി 100 രൂപ എന്ന നിരക്കിലെത്തി.
പ്രധാന ഉൽപാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ കനത്ത മഴ പെയ്ത് വിളനാശം സംഭവിച്ചതാണ് ഉള്ളി വില കുതിച്ചുയരാൻ കാരണം. ഉള്ളിയ്ക്ക് ക്ഷാമം ആരംഭിച്ചതോടെ വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കയറ്റുമതി നിരോധിക്കുകയും 1.2 ലക്ഷം ടൺ ഇറക്കുമതി വിതരണം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ചില്ലറ വ്യാപാരികളും മൊത്തക്കച്ചവടക്കാരും സംഭരിക്കേണ്ട ഉള്ളിയുടെ അളവിലും കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications