2020 ഡിസംബറിൽ ഇന്ത്യയുടെ കയറ്റുമതിയിൽ നേരിയ വർധനവ്. കയറ്റുമതി 27.15 ബില്യൺ ഡോളറായി ഉയർന്നു. ഇറക്കുമതി 7.56 ശതമാനം ഉയർന്ന് 42.59 ബില്യൺ ഡോളറിലെത്തി. ചരക്ക് കയറ്റുമതി 2019 ഡിസംബറിൽ 27.11 ബില്യൺ ഡോളറായിരുന്നു. ഇറക്കുമതി 39.59 ബില്യൺ ഡോളറായിരുന്നു.
സർക്കാർ കണക്കുകൾ പ്രകാരം, 2020 ഡിസംബറിലെ വ്യാപാരക്കമ്മി 15.44 ബില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. ഇത് 2019 ഡിസംബറിലെ 12.49 ബില്യൺ ഡോളർ കമ്മിയേക്കാൾ 23.66 ശതമാനം വർദ്ധിച്ചിട്ടുണ്ട്. 2020-21 ഏപ്രിൽ-ഡിസംബർ കാലയളവിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി (ചരക്കുകളും സേവനങ്ങളും) 348.49 ബില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12.65 ശതമാനം കുറവാണ്.

ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള മൊത്തം ഇറക്കുമതി 25.86 ശതമാനം ഇടിഞ്ഞ് 343.27 ബില്യൺ ഡോളറിലെത്തി. കയറ്റുമതിയും ഇറക്കുമതിയും വളർച്ച കാണിക്കുന്ന ഡിസംബർ മാസത്തെ വ്യാപാര ഡാറ്റ മികച്ച പ്രതീക്ഷ നൽകുന്നതായി എക്സിം ബാങ്ക് ഇന്ത്യ ചീഫ് ജനറൽ മാനേജർ പ്രഹലതൻ അയ്യർ പറഞ്ഞു. പെട്രോളിയം ഇതര, ജ്വല്ലറി ഇതര കയറ്റുമതിയുടെ വളർച്ച 5.5 ശതമാനമാണ്. ഇത് രാജ്യത്തെ ഉൽപാദന പ്രവർത്തനങ്ങളിലെ വർദ്ധനവിനെ സൂചിപ്പിക്കുന്നു.
മൊത്തം കയറ്റുമതിയിൽ 0.14 ശതമാനം നേട്ടമുണ്ടായപ്പോൾ ഡിസംബർ മാസത്തെ ഇറക്കുമതി 7.56 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. എഞ്ചിനീയറിംഗ് ചരക്ക് കയറ്റുമതിയിൽ 0.3 ശതമാനം വളർച്ച രേഖപ്പെടുത്തി. സേവന കയറ്റുമതിയുടെ 2020 ഡിസംബറിലെ മൂല്യം 17.31 ബില്യൺ ഡോളറാണ്. 2020 ഡിസംബറിലെ സേവന ഇറക്കുമതിയുടെ മൂല്യം 10.32 ബില്യൺ ഡോളറാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications