ആഭരണപ്രേമികൾക്ക് ആശ്വസിക്കാൻ വക നൽകി സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറയുകയാണ്. ഇന്നലെ, അതായത് വ്യാഴാഴ്ച മാത്രം പവന് 5240 രൂപയാണ് കുറഞ്ഞത്. മൂന്ന് തവണ വിലയിൽ മാറ്റമുണ്ടായി. രാവിലെ പവന് 2040 രൂപയും ഉച്ചയ്ക്ക് 2000 രൂപയും വൈകുന്നേരം 1200 രൂപയുമാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. എന്തായാലും സ്വർണവിലയുടെ റെക്കോർഡ് കുതിപ്പിൽ അന്തം വിട്ട ഉപഭോക്താക്കൾക്ക് സന്തോഷം പകരുന്നതാണ് സ്വർണവിലയിലെ വീഴ്ച.
ഇന്നത്തെ വില
പവന് 1,10,200 രൂപ എന്ന വിലയിലായിരുന്നു ഇന്നലെ വൈകുന്നേരം സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. മാർച്ച് മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. എന്നാൽ ഇന്ന് വില ചെറുതായി ഉയർന്നിട്ടുണ്ട്. പവന് 480 രൂപയാണ് കൂടിയത്. 1,10,680 രൂപയാണ് പുതിയ വില. ഗ്രാമിന് 13,835 രൂപ. ആഭരണം വാങ്ങുമ്പോൾ സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപവൻ സ്വർണാഭരണം വാങ്ങാൻ പവന്‍റെ വിലയിൽ അധികം നൽകണം. അതായത് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ 22 കാരറ്റ് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,25,000 രൂപ നൽകേണ്ടി വരും.

ഇടിവിന് കാരണം അറിയാം
പശ്ചിമേഷ്യയിലെ സംഘര്‍ഷം ക്രൂഡ് ഓയിലിന്റെയും വാതകത്തിന്റെയും വില കുത്തനെ വര്‍ധിപ്പിച്ചു. ഇതോടെ വന്‍കിട നിക്ഷേപകരുടെയും രാജ്യങ്ങളുടെയും ശ്രദ്ധ ഈ മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. പണപ്പെരുപ്പം കൂടാനുള്ള സാധ്യതയില്‍ സ്വര്‍ണവില വീണ്ടും താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില ഔൺസിന് 4700 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. സ്വര്‍ണവില ഇനിയും കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയിലെ യുദ്ധം അമേരിക്കക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. മാത്രമല്ല, ക്രൂഡ് ഓയില്‍, വാതക മേഖല ആക്രമിക്കപ്പെട്ടതോടെ രണ്ടിനും വില ഉയരാന്‍ തുടങ്ങി. ഇത് എല്ലാ രാജ്യങ്ങള്‍ക്കും ഇറക്കുമതി ചെലവ് ഇരട്ടിയാക്കി. പണപ്പെരുപ്പം കുത്തനെ വര്‍ധിക്കുമോ എന്ന ആശങ്കയാണ് ബാക്കിയുള്ളത്.
2026 ജനുവരി 29-ആം തീയ്യതി രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. ഈ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇതുവരെ ഏകദേശം 20000 രൂപയോളം ഒരുപവന് കുറഞ്ഞു.
അഡ്വാൻസ് ബുക്ക് ചെയ്യാം
എന്തായാലും സ്വർണവില മാർച്ച് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതോടെ വരും മാസങ്ങളിൽ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർ അഡ്വാൻസ് ബുക്ക് ചെയ്യുന്നത് നല്ലതാണ്. കാരണം നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍ അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍ കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications