മൊബൈല്‍ ഫോണുകള്‍, ടെലിവിഷനുകള്‍, റഫ്രിജറേറ്ററുകള്‍, ലാപ്ടോപ്പുകള്, സ്റ്റേഷണറി ഇനങ്ങള്‍ എന്നിവ നിലവിലെ ലോക്ക് ഡൗണ്‍ കാലയളവില്‍ ഇ-കൊമേഴ്സ് പ്ലാറ്റഫോമുകളായ ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട്, സ്നാപ്ഡീല്‍ എന്നിവയിലൂടെ ഏപ്രില്‍ 20 മുതല്‍ വില്ക്കാന് അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ കാലയളവ് മെയ് മൂന്ന് വരെ നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് മേല്‍പ്പറഞ്ഞ വില്‍പ്പന സംബന്ധിച്ച് വ്യക്തത വരുത്തിയത്.
മൊബൈല്‍ ഫോണുകള്‍, ടെലിവിഷനുകള്‍, ലാപ്ടോപ്പുകള് തുടങ്ങിയ ഇലക്ട്രോണിക് വസ്തുക്കള്‍ ഏപ്രില്‍ 20 മുതല്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. എങ്കിലും, ഇ-കൊമേഴ്സ് കമ്പനികളുടെ ഡെലിവറി വാനുകള്‍ക്ക് റോഡുകളില്‍ സഞ്ചരിക്കാന്‍ അധികാരികളുടെ അനുമതി ആവശ്യമാണ്. ബുധനാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, വിപുലീകരിച്ച ലോക്ക് ഡൗണ്‍ സമയത്ത് വാണിജ്യ, സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍മാര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ആവശ്യമായ അനുമതികളോടെ വാഹനമോടിക്കാന്‍ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ മാത്രം വില്ക്കാന് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് അനുമതിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍ അറിയിപ്പുകളില്‍ വ്യക്തമായി പറഞ്ഞിരുന്നു. ബുധനാഴ്ച പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അവശ്യ, അവശ്യ ഇതര ഇനങ്ങള്‍ എന്ന് ഇവയെ തരംതിരിക്കില്ല. ലോക്ക് ഡൗണ്‍ കാരണം സ്തംഭിച്ചുപോയ വ്യാവസായിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുളഅള ശ്രമമായാണ് ഈ നടപടിയെ കാണുന്നത്. ഇത്തരം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ ലോജിസ്റ്റിക്സ്, ഡെലിവറി ജോലികളില്‍ ധാരാളം ആളുകള്‍ ഏര്‍പ്പെട്ടിരിക്കുന്നു.
ഈ മേഖല തുറന്നു പ്രവര്‍ത്തിക്കുന്നതിലൂടെ, വലിയ വിഭാഗം ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. എന്നാല്‍, ഇവ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ ജീവനക്കാര്‍ക്കിടയില്‍ കര്‍ശനമായ സാമൂഹിക അകലം പാലിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു. സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള ഡ്രൈവര്‍മാര്‍ക്ക് വിധേയമായി, രണ്ട് ഡ്രൈവര്‍മാരും ഒരു സഹായിയും ഉള്ള എല്ലാ ട്രക്കുകളുടെയും മറ്റ് ചരക്ക്/ കാരിയര്‍ വാഹനങ്ങളുടെയും നീക്കത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ട്രക്ക് അറ്റകുറ്റപ്പണികള്‍ക്കും ദേശീയപാതകളിലെ ഭക്ഷണശാലകള്‍ക്കും ഷോപ്പുകള്‍ക്കും കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ നിര്‍ദേശിക്കുന്ന മിനിമം ദൂരം പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും. കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഇക്കഴിഞ്ഞ മാര്‍ച്ച് 24 -ന് ആണ് പ്രധാന മന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീടിത് മെയ് മൂന്ന് വരെ നീട്ടുകയായിരുന്നു. ഏപ്രില്‍ 20 മുതല്‍ രാജ്യത്തെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രം ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications