ബെംഗളൂരുവിലെ സ്ത്രീകള്‍ക്ക് ഇനി ബസ്സിലും മെട്രോയിലും വെവ്വേറെ ടിക്കറ്റ് എടുക്കേണ്ടിവരില്ല. ബിഎംടിസി ബസുകളിലും മെട്രോകളിലും യാത്ര സാധ്യമാക്കുന്ന ശക്തി സ്ക്കീം ഐഡി സ്മാര്‍ട്ട് കാര്‍ഡുകള്‍ പുറത്തിറക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ഈ സ്മാര്‍ട്ട് മൊബിലിറ്റി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ബിഎംടിസി ബസുകളില്‍ യാത്ര സൗജന്യമായിരിക്കും. എന്നാല്‍ മെട്രോ സേവനങ്ങള്‍ക്കായി കാര്‍ഡ് റീ ചാര്‍ജ്ജ് ചെയ്യേണ്ടതുണ്ട്.
പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്കി.കാര്‍ഡുകള്‍ പൗര സേവന കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈനായും വിതരണം ചെയ്യും. യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് കാര്‍ഡുകള്‍ സൗജന്യമായി നല്‍കുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
സൗജന്യ യാത്രാ പദ്ധതി
നാല് സംസ്ഥാന ഗതാഗത കോര്‍പ്പറേഷനുകളുടെ ബസുകള്‍ നിലവില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്. പ്രതിദിനം 75 ലക്ഷത്തിലധികം സ്ത്രീകള്‍ സൗജന്യയാത്ര നടത്തുന്നു. ബെംഗളൂരുവില്‍ മാത്രം, ഇത് ഏകദേശം 22 മുതല്‍ 24 ലക്ഷം വരെ വരും.
നിലവില്‍ ആധാര്‍ കാര്‍ഡുപയോഗിച്ചാണ് സ്ത്രീകള്‍ യാത്ര ചെയ്യുന്നത്. ശക്തി കാര്‍ഡുകള്‍ വരുന്നതോടെ അവ ആധാറുകള്‍ക്ക് പകരമാകുമെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. ശക്തി കാര്‍ഡ് ടിക്കറ്റ് മെഷീനുകളില്‍ സൈ്വപ്പ് ചെയ്ത് യാത്ര സാധ്യമാക്കാം.
പരീക്ഷാ സമയത്ത് പി.യു.സി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര
അനുബന്ധമായി, കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് പ്രീ-യൂണിവേഴ്സിറ്റി കോഴ്സ് അല്ലെങ്കില്‍ പി.യു.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കാലയളവില്‍ സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ചു. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 17 വരെ ഈ സൗകര്യം ലഭ്യമാകും.
പി.യു.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഹാള്‍ ടിക്കറ്റ് കാണിച്ച് ഓര്‍ഡിനറി, എക്സ്പ്രസ് കെ.എസ്.ആര്.ടി.സി സര്‍വീസുകളില്‍ സൗജന്യ യാത്ര ചെയ്യാം.
കര്‍ണാടക സ്കൂള്‍ പരീക്ഷാ ആന്‍ഡ് അസസ്മെന്റ് ബോര്‍ഡ് ചെയര്‍മാന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
