ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട് ഫോണ്‍ ഭീമനായ സാംസങ്ങ്. 4825 കോടിയുടെ നിക്ഷേപമാണ് സാംസങ് ഇന്ത്യയില്‍ നടത്തുക എന്നാണ് റിപ്പോര്‍ട്ട്. സാംസങ്ങ് ചൈനയിലുളള തങ്ങളുടെ മൊബൈല്‍, ഐടി ഡിസ്പ്ലേ പ്രൊഡക്ഷന്‍ യൂണിറ്റാണ് ഇന്ത്യയിലേക്ക് പറിച്ച് നടാന്‍ തയ്യാറെടുക്കുന്നത്. ഉത്തര്‍ പ്രദേശിലാണ് സാംസങ്ങ് യൂണിറ്റ് സ്ഥാപിക്കുകയെന്ന് യുപി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
അന്താരാഷ്ട്ര വ്യവസായ ലോകത്തെ പ്രമുഖരായ സാംസങ്ങ് ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു ഹൈ ടെക്നിക് പ്രൊജക്ട് ആരംഭിക്കുന്നത്. ലോകത്ത് തന്നെ സാംസങിന്റെ ഈ യൂണിറ്റുളള മൂന്നാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറുമെന്നും യുപി സര്‍ക്കാരിന്റെ വക്താവ് വ്യക്തമാക്കി.

സാംസങ് ഡിസ്പ്ലേ നോയിഡ പ്രൈവറ്റ് ലിമിറ്റഡിന് ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രത്യേക ആനൂകൂല്യങ്ങള്‍ അനുവദിച്ച് കൊണ്ട് ഉത്തരവിറക്കി. നേരിട്ട് 510 പേര്‍ക്കാണ് സാംസങിന്റെ നോയിഡ യൂണിറ്റില്‍ നിന്നും തൊഴിലവസരം ലഭിക്കുക. നേരിട്ട് അല്ലാതെയും നിരവധി പേര്‍ക്ക് ഇതിലൂടെ തൊഴില്‍ സാധ്യത തുറന്ന് കിട്ടും. നോയിഡയില്‍ സാംസങിന് ഇതിനകം തന്നെ ഒരു മൊബൈല്‍ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.
2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ യൂണിറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങളിലാണ് സാംസങ് തങ്ങളുടെ ടെലിവിഷന്‍ സെറ്റുകള്‍, മൊബൈലുകള്‍, വാച്ചുകള്‍, ടാബ്ലറ്റുകള് എന്നിവയിലേക്കുളള ഉത്പന്നങ്ങളുടെ 70 ശതമാനവും നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ പുതിയ പ്രൊജക്ടിന്റെ പ്രഖ്യാപനം സാംസങ് നടത്തിയത് മറ്റ് ചില കമ്പനികള്‍ക്കടക്കം കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിച്ചതിന് പിന്നാലെയാണ്.
ഉത്തര്‍ പ്രദേശ് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് പോളിസി 2017 പ്രകാരം സാംസങിന് ഭൂമി ഇടപാടില്‍ സ്റ്റാംപ് ഡ്യൂട്ടിയില്‍ ഇളവ് ലഭിക്കും. ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രമോഷന് ഫോര്‍ മാനുഫാക്ചറിംഗ് ഇലക്ട്രോണിക് കംപോണന്‍സ് ആന്‍ഡ് സെമി കണ്ടക്ടേഴ്സ് സ്കീം പ്രകാരം സാംസങിന് 460 കോടിയുടെ ധനസഹായവും ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
