ഇന്ത്യന്‍ സമാര്‍ട്ട് ഫോണ്‍ വിപണിയില്‍ ചൈനീസ് ആധിപത്യം. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം കണക്കുകള്‍ പുറത്തുവരുമ്പോള്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ സാംസങ്ങിനെ പിന്തള്ളി വിവോ രണ്ടാമതെത്തി. രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 21 ശതമാനം വിഹിതമുണ്ട് വിവോയ്ക്ക്. ഇതേസമയം, ഒന്നാം സ്ഥാനം പതിവുപോലെ ഷവോമിയുടെ കൈവശം ഭദ്രമാണ്. വിപണിയില്‍ 27 ശതമാനം വില്‍പ്പന വിഹിതം ഷവോമി അവകാശപ്പെടുന്നു. രാജ്യാന്തര ഏജന്‍സിയായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ചാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.
സാംസങ്ങിനെ സംബന്ധിച്ച് അടുത്ത ത്രൈമാസപാദം ഏറെ നിര്‍ണായകമാണ്. ഒരു കാലഘട്ടത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായിരുന്നു സാംസങ്. എന്നാല്‍ ഇന്ത്യയില്‍ ഷവോമി ഫോണുകളുടെ അവതരണം ദക്ഷിണ കൊറിയന്‍ കമ്പനിയുടെ നില തെറ്റിച്ചു. കുറഞ്ഞ ചിലവില്‍ വലിയ ഫീച്ചറുകള്‍ — ഇതാണ് ഷവോമിയുടെ വിജയമന്ത്രം. ഇപ്പോള്‍ വിവോ, റിയല്‍മി മുതലായ ചൈനീസ് കമ്പനികളും ഇതേ തന്ത്രം തന്നെ രാജ്യത്ത് പയറ്റുന്നു.
എന്തായാലും അവസാനപാദം ഗാലക്സി A51, ഗാലക്സി S20 പോലുള്ള ഒരുപിടി പുത്തന്‍ മോഡലുകളെ പുറത്തിറക്കി കളംതിരിച്ചുപിടിക്കാനുളള ഒരുക്കത്തിലാണ് സാംസങ്. മടക്കി സൂക്ഷിക്കാന്‍ കഴിയുന്ന പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ മോഡലും സാംസങ് വൈകാതെ അവതരിപ്പിക്കും. പോയവര്‍ഷം കമ്പനി അവതരിപ്പിച്ച ഗാലക്സി ഫോള്ഡിനെക്കാളും (1.65 ലക്ഷം രൂപ) കുറഞ്ഞ വിലയാകും മോഡലിന്റെ പ്രധാന ആകര്‍ഷണം.
നിലവില്‍ രാജ്യത്ത് വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണുകളില്‍ 19 ശതമാനം മാത്രമേ സാംസങ്ങിന്റേതായുള്ളൂ.
വിവോയുടെ കാര്യമെടുത്താല്‍ S സീരീസുകളുടെ വിജയമാണ് മൂന്നാം പാദം ചൈനീസ് കമ്പനിയുടെ മുന്നേറ്റത്തിന് കാരണം. S1, S1 പ്രോ മോഡലുകളാണ് വിവോയുടെ S നിരയിലുള്ളത്. ഓണ്‍ലൈന്‍, ഓഫ്ലൈന് വിപണികളില്‍ S സീരീസുമായി നിറഞ്ഞുനില്ക്കാന് കമ്പനിക്ക് കഴിഞ്ഞതും വില്‍പ്പനയെ സ്വാധീനിച്ചു.
15,000 – 20,000 ബജറ്റ് നിരയില്‍ S സീരീസിലൂടെ വിവോയ്ക്ക് സ്ഥാനമുറപ്പിക്കാനായെന്ന് കൗണ്ടര്‍പോയിന്റ് അസോസിയേറ്റ് ഡയറക്ടര്‍ തരുണ്‍ പഥക് പറഞ്ഞു. ഇന്ത്യയില്‍ ഒരേസമയം ബജറ്റ്, പെര്‍ഫോര്‍മന്‍സ് ശ്രേണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു വിവോ. പോയവര്‍ഷം 76 ശതമാനമാണ് കമ്പനിയുടെ ഉത്പാദനം കൂടിയത്. വിവോയുടെ ഓഫ്ലൈന് വിപണി വിഹിതം മാത്രം 24.7 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു.
പുതുവര്‍ഷം ഇന്ത്യയില്‍ പിടിമുറുക്കാനുള്ള എല്ലാ പദ്ധതികളും കമ്പനി തയ്യാറാക്കിയതായാണ് സൂചന. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ് മുന്‍നിര്‍ത്തി പ്രചാരമേറിയ V ശ്രേണിയില്‍ പുതിയ ഫ്ളാഗ്ഷിപ്പ് മോഡലിനെ വിവോ അവതരിപ്പിക്കും. നിലവില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയാണ് ഇന്ത്യ. അമേരിക്കയെ മറികടന്നാണ് ഇന്ത്യയുടെ ഈ കുതിച്ചുച്ചാട്ടം. ചൈനയാണ് പട്ടികയില്‍ ഒന്നാമത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
