കൊവിഡ് 19 ലോക്ക്ഡൗണ്‍: ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ ഇറക്കുമതി 41% ആയി കുറഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യവ്യാപക ലോക്ക്ഡൗണ്‍ കാരണം 45 ദിവസത്തെ ഉല്‍പാദനവും വില്‍പ്പനയും നഷ്ടമായപ്പോള്‍, ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ മൊത്തം സ്മാര്‍ട്‌ഫോണ്‍ ഇറക്കുമതി 41 ശതമാനം കുറഞ്ഞു. സിഎംആറിന്റെ ഇന്ത്യ മൊബൈല്‍ ഹാന്‍ഡ്‌സെററ് മാര്‍ക്കറ്റ് റിവ്യൂ റിപ്പോര്‍ട്ട് 2020 ആണ് ഇറക്കുമതിയില്‍ 41 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ഈ വര്‍ഷത്തെ അവസാന രണ്ട് പാദങ്ങളില്‍ വിപണി സജീവമാകാന്‍ സാധ്യത കാണുന്നുണ്ട്.

 

'വിപണിയിലെ പ്രശ്‌നങ്ങളും പ്രക്ഷുബ്ധതയും അടയാളപ്പെടുത്തിയ ഒന്നാണ് 2020 -ലെ രണ്ടാം പാദം. വിതരണവും ഡിമാന്‍ഡ് സൈഡ് ഡൈനാമിക്‌സും തടസ്സപ്പെട്ടു. പുതിയതും നൂതനവുമായ ഹൈപ്പര്‍ലോക്കല്‍ ഡെലിവറി മോഡലുകളുടെ ഉയര്‍ച്ചയ്ക്ക് ഈ മഹാമാരി സംഭാവന നല്‍കി — ബ്രാന്‍ഡുകള്‍, അവര്‍ എവിടെയായിരുന്നാലും ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്നു. രണ്ടാം പാദത്തിലെ പ്രാരംഭ ഉപഭോക്തൃ ആവശ്യം അടിയന്തിരമായി മാറ്റി സ്ഥാപിക്കുന്നതിനോ അല്ലെങ്കില്‍ വീട്ടില്‍ നിന്നുള്ള പഠനം (എല്‍എഫ്എച്ച്) സുഗമമാക്കുന്നതിന് ദ്വിതീയ ഉപകരണത്തിന്റെ ആവശ്യകതയിലേക്കോ പരിമിതപ്പെടുത്തിയിരുന്നു,' സിഎംആറിലെ വ്യവസായ ഇന്റലിജന്‍സ് ഗ്രൂപ്പ് (ഐഐജി) ഹെഡ് പ്രഭുറാം വ്യക്തമാക്കി.

 
കൊവിഡ് 19 ലോക്ക്ഡൗണ്‍: ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ ഇറക്കുമതി 41% ആയി കുറഞ്ഞു

മൊത്തം ഇറക്കുമതിയുടെ 60 ശതമാനത്തിലധികം സംഭാവന നല്‍കിയ റെഡ്മി 8 എ ഡ്യുവല്‍, റെഡ്മി 8, റെഡ്മി നോട്ട് 8 എന്നിവയുടെ വിജയത്തില്‍, 30 ശതമാനം വിപണി വിഹിതവുമായി ഷവോമി വിപണിയില്‍ ഒന്നാമനായി. കരുത്തുറ്റ വിതരണശൃംഖലയെ അടിസ്ഥാനമാക്കി 24 ശതമാനം വിപണി വിഹിതം സാംസങും സ്വന്തമാക്കിയിരിക്കുന്നു. സാംസങ് ഗ്യാലക്‌സി എം 11, എ 21 എസ്, എ 31 എന്നിവ മൊത്തം ഇറക്കുമതിയുടെ 50 ശതമാനത്തോളം സംഭാവന ചെയ്തു. അതേസമയം, രണ്ടാം പാദത്തിലെ വിവോയുടെ വിപണി വിഹിതം 17 ശതമാനമായി തുടര്‍ന്നു. വൈ 17, വൈ 91 എ എന്നിവയും പുതുതായി പുറത്തിറക്കിയ വൈ 50 ഉം മൊത്തം ഇറക്കുമതിയുടെ 55 ശതമാനത്തിലധികം സംഭാവന നല്‍കി.

ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചതിന് ശേഷം, റിയല്‍മി വിപണി വിഹിതത്തില്‍ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തി (QoQ അടിസ്ഥാനത്തില്‍). ഒപ്പോയുടെ വിപണി വിഹിതവും മൂന്ന് ശതമാനം കുറയുകയുണ്ടായി. സ്മാര്‍ട്‌ഫോണ്‍ മോഡലുകളായ എ 31, എ 1 കെ, പുതുതായി പുറത്തിറക്കിയ എ 12 എന്നിവ ഇറക്കുമതി ചെയ്തതാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരാന്‍ കമ്പനിയെ പ്രാപ്തമാക്കിയത്. ഐഫോണ്‍ എസ്ഇ (2020) മോഡലിനുള്ള നല്ല ഡിമാന്‍ഡിനെ തുടര്‍ന്ന് മികച്ച പത്ത് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ആപ്പിള്‍ എട്ടാം സ്ഥാനത്തെത്തി.

English summary

smartphone shipments in india declined 41 per cent during april june due to covid19 lockdown | കൊവിഡ് 19 ലോക്ക്ഡൗണ്‍: ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ ഇറക്കുമതി 41% ആയി കുറഞ്ഞു

smartphone shipments in india declined 41 per cent during april june due to covid19 lockdown
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X