ദില്ലി: ഇലക്ട്രോണിക് സാധനങ്ങളെയും വിലക്കയറ്റം ബാധിക്കുന്നു. ബജറ്റ് സ്മാര്‍ട്ട് ഫോണുകളുടെയും വില ജൂലായ് ഒന്ന് മുതലാണ് കൂടിയിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന പല ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും വില കൂട്ടിയവയില്‍ വരും. ഫോര്‍ജി സ്മാര്‍ട്ട് ഫോണുകള്‍ സ്മാര്‍ട്ട് ടിവികള്‍ എന്നിവയാണ് ബജറ്റ് നിരക്കില്‍ വരുന്നത്. ഇവയ്ക്കാണ് ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിച്ചത്. ഷവോമി, റിയല്‍മി, ഓപ്പോ എന്നീ പ്രമുഖ കമ്പനികളും ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്.

കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായതാണ് വില കൂട്ടാന്‍ നിര്‍ബന്ധിതരായതെന്ന് കമ്പനികള്‍ പറയുന്നു. വിതരണ ശൃംഖലയില്‍ വലിയ തടസ്സങ്ങള്‍ നേരിട്ടത് കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിര്‍മാണ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചതും കമ്പനികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍ക്കും ടിവികള്‍ക്കും ഡിമാന്‍ഡ് കുറഞ്ഞതും വില വര്‍ധിപ്പിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുകയായിരുന്നു.
സ്മാര്‍ട്ട്ഫോണുകളുടെ വില നൂറ് രൂപ മുതല്‍ ആയിരം രൂപ വരെയാണ് വര്‍ധിക്കുക. ഇത് ഓരോ ഉല്‍പ്പന്നത്തിനും അനുസരിച്ചാകും ഉണ്ടാവുക. ഷവോമിക്ക് ഇന്ത്യയില്‍ മൂന്ന് മുതല്‍ ആറ് ശമതാനം വരെ വില വര്‍ധിപ്പിക്കുക. ജൂലായ് ഒന്ന് മുതല്‍ ഈ വര്‍ധന സ്മാര്‍ട്ട് ടിവികള്‍ക്കാണ് ബാധകമാകു. ഇന്ത്യയിലെ ഏറ്റവും ബ്രാന്‍ഡാണ് ഷവോമി. ഓപ്പോയുടെ എ11 സീരീസിന് 500 മുതല്‍ ആയിരം രൂപ വരെയാണ് കൂടുക. എ15, എ53 എന്നീ മോഡലുകള്‍ക്കും ഇതേ വില വര്‍ധന തന്നെയാണ് ഉണ്ടാവുക.
റിയല്‍മിയുടെ സി11, സി20, സി25 സ്മാര്‍ട്ട്ഫോണുകള്‍ക്കാണ് വില വര്‍ധിക്കുക. ഇരുന്നൂറ് മുതല്‍ അഞ്ഞൂറ് രൂപ വരെയാണ് വര്‍ധിക്കുക. എല്ലാ ഉല്‍പ്പന്നങ്ങളെയും വില വര്‍ധന ബാധിക്കുമെന്ന് കമ്പനികള്‍ തന്നെ പറയുന്നു. ആപ്പിളിന്റെയും സാംസംഗിന്റെയും ഫ്ളാഗ്ഷിപ്പ് ഫോണുകളുടെ വിലയില്‍ യാതൊരു മാറ്റവുമുണ്ടാവില്ല. ചിപ്പ്സെറ്റുകള്‍, ഡിസ്പ്ലേ പാനലുകള്‍, ഡിസ്പ്ലേ ഡ്രൈവറുകള്‍, ബാക്ക് പാനലുകള്‍ ബാറ്ററി, എന്നിവയുടെ നിര്‍മാണവും വിതരണവുമൊക്കെ താളം തെറ്റിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. നിര്‍മാണ ചെലവും വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
