ചൈനയിലെ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആപ്പിള്‍ ഉള്‍പ്പടെയുള്ള പ്രമുഖ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകളുടെ ലഭ്യത ഇന്ത്യന്‍ വിപണിയില്‍ കുറയുന്നു. ഷവോമി, ടിസിഎല്‍, റിയല്‍മി തുടങ്ങിയ ബ്രാന്‍ഡുകളുടെയും അവസ്ഥ സമാനമാണെന്നാണ് റീട്ടെയില്‍ വില്‍പ്പനക്കാര്‍ പറയുന്നത്. കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ 10-20 ശതമാനം വരെയുള്ള സ്റ്റോക്കുകള്‍ മാത്രമാണ് വിവിധ സ്റ്റോറുകളില്‍ എത്തിയിരിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ആപ്പിളാണ് വിപണിയില്‍ തിരിച്ചടി നേരിടുന്ന പ്രമുഖ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡ്. രാജ്യത്തെ മിക്ക സ്റ്റോറുകളിലും ഐഫോണ്‍ 11 -ന്റെ ലഭ്യത പാടെ കുറഞ്ഞു. മാത്രമല്ല, ആപ്പിള്‍ വാച്ചിന്റെ ചില മോഡലുകളുടെ സ്റ്റോക്കും തീര്‍ന്നുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍, തദ്ദേശിയമായി നിര്‍മ്മിക്കുന്ന ഐഫോണ്‍ എക്സ്ആര്‍, ഐഫോണ്‍ 7 തുടങ്ങിയ മോഡലുകളെ ഈ പ്രശ്നം ബാധിച്ചിട്ടില്ല. ടിസിഎല്‍, ഷവോമി ടെലിവിഷനുകളുടെ ലഭ്യതയും കുറയുകയാണെന്നും മേഖലയിലെ വിദഗ്ധര്‍ പറയുന്നു. കൂടാതെ, വിപണിയില്‍ എയര്‍കണ്ടീഷണറുകള്‍ എത്തിക്കുന്നതും താത്ക്കാലികമായി ഷവോമി മാറ്റിവെക്കാനിടയുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. നാലാമത്തെ വലിയ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ റിയല്‍മിയുടെ C3, 5i മോഡലുകളുടെ വിതരണവും ആശങ്കയിലാണെന്ന് ചില സെയില്‍സ് എക്സിക്യൂട്ടിവുകള്‍ അറിയിച്ചു. നിലവിലെ പ്രതിസന്ധി മൂലം, ഡിസ്കൗണ്ട് ഉത്പ്പന്നങ്ങള്‍ കുറയുകയാണ്.

ഐഫോണുകള്‍, മാക്ബുക്കുകള്, ആപ്പിള്‍ വാച്ചുകള്‍ എന്നിവയെല്ലാം സ്റ്റിക്കര്‍ വിലയിലാണ് പല സ്റ്റോറുകളിലും വില്‍ക്കുന്നത്. ചൈനയില്‍ പല നിര്‍മ്മാണശാലകളും ഉത്പാദനം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും 35-50 ശതമാനം ശേഷിയിലാണ് ഇവ മുന്നോട്ടു പോവുന്നത്. ചില ഘടകങ്ങളുടെ വില ഉയര്‍ന്നതിനാല്‍ സ്മാര്‍ട്ഫോണുകളുടെയും എസികളുടെയും വിലയില്‍ 5-10 ശതമാനം വരെ വര്‍ദ്ധനവുണ്ടാവാന്‍ സാധ്യതയുണ്ട്. മിക്ക ബ്രാന്‍ഡുകളുടെയും വിതരണത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്നും ഇതെപ്പോള്‍ സാധാരണഗതിയിലാവുമെന്ന് പറയാന്‍ കഴിയില്ലെന്നും മുംബൈ, ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് റീട്ടെയിലര്‍ പറയുന്നു.
ചൈനയില്‍ നിര്‍മ്മാണശാലകള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാനുള്ള തീരുമാനം ഏതാനും ദിവസങ്ങള്‍ കൂടി തുടരേണ്ടി വന്നതാണ് മാര്‍ച്ച് മാസത്തെ ടെലിവിഷന്‍ വിതരണത്തെ ബാധിച്ചതെന്ന് ഷവോമി വൃത്തങ്ങള്‍ അറിയിച്ചു. നിര്‍മ്മാണശാലകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിന്റെ സമയപരിധി ദീര്‍ഘിപ്പിച്ചതാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം. ഇക്കാരണത്താല്‍ തന്നെ ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായി. പ്രധാന വിതരണക്കാരെല്ലാം ജോലിയില്‍ തിരിച്ചെത്തിയെന്നും സ്ഥിതി ഉടന്‍ മെച്ചപ്പെടുമെന്നും റിയല്‍മി അധികൃതര്‍ അറിയിച്ചു. ആപ്പിളും ടിസിഎല്ലും ഇതുവരെ പ്രതികരിച്ചിട്ടില്ല. വിപണിയില്‍ പ്രമുഖ ബ്രാന്‍ഡുകളെല്ലാം സമാന പ്രതിസന്ധി നേരിടുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications