സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. ഓണം കഴിഞ്ഞതോടെ വില കുറഞ്ഞ പച്ചക്കറികളാണ് ഇപ്പോൾ തീപിടിച്ച വിലയിലെത്തിയത്. അതോടെ കുടുംബ ബജറ്റ് താളം തെറ്റി. 40 രൂപവരെയാണ് തക്കാളിയുടെ വില. മുരിങ്ങ, പയര്‍, കയ്പക്ക, എന്നിവക്കെല്ലാം വില വര്‍ധിച്ചിരിക്കുകയാണ്. 56 രൂപയായിരുന്ന മുരിങ്ങ 205 രൂപയില്‍ എത്തി. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ.
വില വർദ്ധനവിന് കാരണം
മഴയെത്തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി ലോഡ് വരുന്നക് കുറഞ്ഞതാണ് വില വർദ്ധനവിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കോയമ്പത്തൂര്‍, പാവൂര്‍ സത്രം, മൈസൂര്‍, മേട്ടുപ്പാളം, തിരുനെല്‍വേലി, കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പച്ചക്കറി എത്തുന്നത്. എന്നാൽ അവിടെ മഴ കനത്തതോടെ വിളവിൽ വലിയ കുറവാണുണ്ടായത്. കേരളത്തിൽ മഴയിലുണ്ടായ മാറ്റം പ്രാദേശിക കൃഷികളേയും വ്യാപിച്ചു. പല ഇടത്തും വ്യാപക കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തത്. അതോടൊപ്പം കേരളത്തിൽ ശബരിമല മണ്ഡല കാലം ആരംഭിച്ചതും വില വർദ്ധനവിനെ സ്വീധീനിച്ചിട്ടുണ്ട്.
പൊള്ളിച്ച് തക്കാളിയും ബീറ്റ്റൂട്ടും
കഴിഞ്ഞ ആഴ്ച 15നും 20നും ഇടയിലായിരുന്ന തക്കാളി വില 40 രൂപയായി ഉയർന്നു. ചെറിയുള്ളി 57 രൂപയിലെത്തി. സവാള വില ഹോള്‍സെയിലായി 15നും കടകളില്‍ 20-25നുമാണ് വില്‍പ്പന. ഉരുളക്കിഴങ്ങിന് 23 രൂപയാണ് ഹോള്‍സെയില്‍ വില.കഴിഞ്ഞ ആഴ്ച 35 രൂപയായിരുന്ന പച്ചമുളകിന് ഇപ്പോള്‍ 45 രൂപ നല്‍കണം. ചെറിയ ഉള്ളി 46ല്‍ നിന്ന് 60 ആയും ബീറ്റ്റൂട്ട് 35ൽ നിന്ന് 60 ആയും വെണ്ടക്ക 40ല്‍ നിന്ന് 60 ആയും വർദ്ധിച്ചു. 56 രൂപയായിരുന്ന മുരിങ്ങ 205 രൂപയില്‍ എത്തിയിട്ടുണ്ട്.

വെണ്ടക്ക 40ല്‍ നിന്ന് 60 ആയും കാരറ്റ് 45ല്‍ നിന്ന് 48 ആയും വഴുതിന 35 ല്‍ നിന്ന് 40 ആയും കാബേജ് 15ൽ നിന്ന് 23 ആയും പയര്‍ 25 ല്‍ നിന്ന് 30 ആയും ഉയര്‍ന്നിട്ടുണ്ട്. മണ്ഡലകാലം കഴിയുന്നത് വരെ പച്ചക്കറി വില ഉയരാൻ തന്നെയാണ് സാധ്യത എന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
മുട്ടവിലയും റെക്കോർഡിൽ
സംസ്ഥാനത്ത് കോഴിമുട്ടയുടെ വിലയും റെക്കോർഡ് ഉയരത്തിലാണ്. ഒരു മുട്ടയ്ക്ക് 7.50 രൂപയാണ് വില. വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് സൂചന. ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തിൽ ഇടിവുണ്ടായതുമാണ് വില ഉയരാൻ കാരണമായി പറയുന്നത്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയത്ത് സാധാരണയായി മുട്ട ഉത്പാദനം കുറവാണ്. അതോടൊപ്പം ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ആവശ്യകത വര്‍ധിച്ചതും വില വർദ്ധനവിന് കാരണമായി.
1,288.63 കോടി രൂപയുടെ കയറ്റുമതിയാണ് ജനുവരി-ജൂണ്‍ കാലയളവില്‍ നടന്നത്. മുന്‍ വര്‍ഷം ഇതേകാലയളവിൽ ഏകദേശം 595 കോടി രൂപയാണ് കയറ്റ് മതിയിലൂടെ ലഭിച്ചത്. യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് ശക്തമായി
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications