കഴിഞ്ഞ ഒരു മാസത്തിനിടെ സ്റ്റാര്‍ട്ടപ്പുകളിലെ പിരിച്ചുവിടല്‍ സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാര്‍, പ്രൊഡക്റ്റ് മാനേജര്‍മാര്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ് ജീവനക്കാര്‍, ഓപ്പറേഷന് റോളിലുള്ളവര്‍ എന്നിവരെ ഏറ്റവും കൂടുതല്‍ ബാധിച്ചെന്ന് മുംബൈ ആസ്ഥാനമായുള്ള തൊഴില്‍ പോര്‍ട്ടല്‍ ബിഗ്.ജോബ്സ് വ്യക്തമാക്കി. കൊവിഡ് 19 മഹാമാരി, അതേത്തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ എന്നിവയ്ക്കിടയില്‍ ഒരു മാസത്തിലേറെയായി ബിഗ്.ജോബസ് ഡാറ്റ ഇന്ത്യയില്‍ പിരിച്ചുവിടലുകള്‍ നിരീക്ഷിക്കുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരില്‍ 23% സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാരും പ്രൊഡക്റ്റ് മാനേജര്‍മാരുമാണ്. ഇവര്‍ക്കൊപ്പം തന്നെ 23% സെയില്‍സ്, മാര്‍ക്കറ്റിംഗ് ജീവനക്കാരുമുണ്ട്.
അതേസമയം, ഓപ്പറേഷണല്‍ റോളിലുള്ളവര്‍ 20% ജീവനക്കാരും പിരിച്ചുവിടല്‍ നേരിട്ടു. ഡാറ്റ അനുസരിച്ച്, മേഖലകളിലുടനീളം പിരിച്ചുവിട്ട 3,000 ജീവനക്കാരുടെ സാമ്പിളില്‍ നിന്ന് വിശകലനം ചെയ്തു. ഓയോ, ബ്ലാക്ക്ബക്ക്, ട്രീബോ, അക്കോ, ഫാബ് ഹോട്ടല്‍സ്, മീഷോ, ഷട്ടില്‍, കാപില്ലറി, നിക്കി.ഐ, സ്വിഗ്ഗി, ഫെയര്‍പോര്‍ട്ടല്‍ എന്നിവയുള്‍പ്പടെ ഒന്നലധികം ഇന്റര്‍നെറ്റ് ബിസിനസുകള്‍ ശരാശരി താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പടെ 30 ശതമാനം ജീവനക്കാരെ വെട്ടിക്കുറച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എഡ്-ടെക്, ഗെയിമിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ മേഖലകള്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും അവരുടെ ടീമുകളെ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. സോഫ്റ്റ്വെയര് എഞ്ചിനീയറിംഗ് റോളിലും പരമാവധി ഡിമാന്‍ഡ് കാണപ്പെടുന്നു.

ചെലവുകുറഞ്ഞ പ്രതിഭകളുടെ ലഭ്യത, ആവശ്യകതകളുള്ള ഹെല്‍ത്ത് കെയര്‍, ഇന്‍ഡോര്‍ എന്റര്‍ടൈന്‍മെന്റ് തുടങ്ങിയ വ്യവസായങ്ങള്‍ നിയമനം വര്‍ദ്ധിപ്പിക്കുന്നത് തുടങ്ങിയ കാരണങ്ങളാലാവാം ഇതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സിഎക്സ്ഒയും ഡിസൈന്‍ റോളുകളും ട്രാക്ഷന്‍ സാക്ഷ്യം വഹിക്കുന്നു. 'വില്‍പ്പനയ്ക്കും വിപണനത്തിനുമായി, ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഉദ്യോഗാര്‍ഥികളുടെ ആനുപാതം തമ്മില്‍ നല്ല പൊരുത്തമുണ്ട്', ബിഗ്.ജോബ്സ് സ്ഥാപകന്‍ ഹിമാന്‍ഷു ഗീഡ് വ്യക്തമാക്കി. ഓണ്‍ലൈന്‍ പലചരക്ക് വിപണന മേഖലകളിലെ കമ്പനികള്‍ ഈ റോളുകള്ക്കായാണ് കൂടുതല്‍ നിയമനം നടത്തുന്നത്. ബിസിനസ്-ടു-കണ്‍സ്യൂമര്‍ കമ്പനികളെയാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചതെങ്കിലും മേഖലകളിലൂടനീളം ഇതിന്റെ ആഘാതം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് സ്പെഷലിസ്റ്റ് സ്റ്റാഫിംഗ് കമ്പനിയായ എക്സ്പിനോയുടെ സഹസ്ഥാപകന്‍ കമല്‍ കരാന്ത് അറിയിച്ചു. എന്നാല്‍, പുതിയ ജോലികളൊന്നും സൃഷ്ടിക്കാത്തതിനാല് മൊത്തത്തിലുള്ള ചിത്രം വളരെ ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
