സാധാരണയായി ശമ്പളക്കാർ കൂടുതലായും ഉപയോഗിക്കുന്ന ദീർഘകാല നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). നികുതി ആനുകൂല്യം, സുരക്ഷ, മിതമായ വരുമാനം തുടങ്ങിയവയാണ് പിപിഎഫിൽ നിക്ഷേപിക്കുന്നതിന്റെ പ്രധാന നേട്ടങ്ങൾ. ആദായനികുതി നിയമത്തിലെ സെക്ഷൻ 80-സി പ്രകാരമുള്ള ലാഭകരമായ നികുതി രഹിത റിട്ടേണുകൾക്കും കിഴിവുകൾക്കും പിപിഎഫ് കൂടുതൽ സഹായകരമാണ്. നിലവിൽ ഈ സ്കീമിലൂടെ പ്രതിവർഷം 7.9 ശതമാനം നികുതി രഹിത വരുമാനം വാഗ്ദാനം ചെയ്യുന്നു. പ്രതിവർഷം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് സെക്ഷൻ 80 സി പ്രകാരം നികുതിയിളവ് ലഭിക്കുന്നതാണ്.
പിപിഎഫ് വഴി നിക്ഷേപകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ :

പ്രായപൂർത്തിയാകാത്തവർക്കും ദീർഘകാല നിക്ഷേപം
പ്രായപൂർത്തിയാകാത്ത ഒരാൾക്ക് അല്ലെങ്കിൽ ബുദ്ധിവൈകല്യമുള്ള ഒരാൾക്ക് വേണ്ടി ഒരു വ്യക്തിക്ക് രക്ഷാധികാരിയായി അവരുടെ പേരിൽ ഒരു പിപിഎഫ് അക്കൗണ്ട് തുറക്കാൻ സാധിക്കും. ഈ അക്കൗണ്ടുകൾ ഇത്തരം വ്യക്തികളുടെ ഭാവിയിലേക്കുള്ള ഒരു ദീർഘകാല സാമ്പത്തിക നിക്ഷേപമായി ഉപയോഗിക്കാൻ കഴിയും. പ്രായപൂർത്തിയാകാത്ത അല്ലെങ്കിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഒരു ദീർഘകാല കോർപ്പസ് സൃഷ്ടിക്കാൻ പിപിഎഫ് വ്യക്തികളെ അനുവദിക്കുന്നു.
ലിമിറ്റഡ് ലിക്യുഡിറ്റി
ഹ്രസ്വകാല ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനായി ആളുകൾ അവരുടെ സേവിംഗ്‌സുകളും നിക്ഷേപങ്ങളും പലപ്പോഴായി പിൻവലിക്കുന്നത് കാണാം. ഇത് അവരുടെ ദീർഘകാല സാമ്പത്തിക നേട്ടങ്ങളെ ബാധിക്കും. ചെലവുകൾക്കായി തങ്ങളുടെ കരുതൽ ധനത്തിൽ നിന്നും പിൻവലിക്കുന്ന അത്തരം വ്യക്തികൾക്ക് പിപിഎഫ് വാഗ്ദാനം ചെയ്യുന്ന ലിമിറ്റഡ് ലിക്യുഡിറ്റി ഒരു തടസ്സമാകും. പിപിഎഫ് കൂടുതലായും ദീർഘകാല നിക്ഷേപങ്ങളാണ് പ്രോത്സാഹിപ്പിക്കുന്നത്. 15 വർഷത്തെ മെച്യൂരിറ്റി കാലയളവിൽ, വിരമിക്കൽ അല്ലെങ്കിൽ കുട്ടികളുടെ വിവാഹം പോലുള്ള ദീർഘകാല നിക്ഷേപങ്ങൾ നടത്താൻ പിപിഎഫ് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
